66 കോടി രൂപ ചെലവിൽ ആയിരം കോഴി ഫാമുകള്‍; കുടുംബശ്രീ യൂണിറ്റുകളിലൂടെ കേരള ബ്രാന്‍ഡ് ചിക്കന്‍; കോഴിയിറച്ചി വില നിയന്ത്രിക്കാന്‍ പുതിയ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍….!
സ്വന്തം ലേഖിക
തിരുവനന്തപുരം: കോഴിയിറച്ചി വില നിയന്ത്രിക്കാന്‍ പുതിയ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍.
കുടുംബശ്രീയുടെയടക്കം സഹകരണത്തോടെ ആയിരം കോഴി ഫാമുകള്‍ ഉടന്‍ തുടങ്ങുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. 66 കോടി രൂപയുടെ പദ്ധതിയാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്.
കോയമ്പത്തൂര്‍, നാമക്കല്‍, ദിണ്ടിഗല്‍ എന്നിവിടങ്ങളിലുള്ള കുത്തകകളാണ് കേരളത്തിലെ ഇറച്ചി വില തീരുമാനിക്കുന്നത്. ഇതവസാനിപ്പിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ പുതിയ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആദ്യഘട്ടത്തില്‍ ആയിരം ഇറച്ചിക്കോഴി ഫാമുകള്‍ തുടങ്ങും. ഇറച്ചി സംസ്കരണ പ്ലാന്‍റുകള്‍, അവശിഷ്ടങ്ങള്‍ മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളാക്കുന്ന യൂണിറ്റുകള്‍ എന്നിവ ഫാമിന്റെ തുടര്‍ച്ചയായി ആരംഭിക്കും.
കുടുംബശ്രീ യൂണിറ്റുകളിലൂടെ കേരള ബ്രാന്‍ഡ് ചിക്കന്‍ പുറത്തിറക്കാന്‍ ആണ് ശ്രമം. കെപ്കോ , മീറ്റ് പ്രോഡക്റ്റ് ഓഫ് ഇന്ത്യ, വയനാട്ടിലെ ബ്രഹ്മഗിരി എന്നിവരുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുക.
66 കോടി രൂപയാണ് പദ്ധതിക്കായി അനുവദിച്ചിട്ടുള്ളത്. സംസ്ഥാന സര്‍ക്കാരിന്‍റെ ധന വിഹിതത്തിനു പുറമേ നബാര്‍ഡില്‍ നിന്നും തുക ലഭ്യമാക്കി. പ്രഖ്യാപനത്തിലൊതുങ്ങാതെ പദ്ധതി കൃത്യമായി നടപ്പായാല്‍ സംസ്ഥാനത്തെ ഇറച്ചിക്കോഴി വിലയില്‍ വലിയ മാറ്റങ്ങളാകും ഉണ്ടാവുക.