
ചിക്കനും മട്ടനും ബീഫും കഴിച്ചാൽ കൊറോണ വൈറസ് പിടിപെടില്ല ; എന്നാൽ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി
സ്വന്തം ലേഖകൻ
തൃശൂർ: കന്നുകാലികളിൽ നിന്നുമാണ് കൊറോണ വൈറസ് മനുഷ്യ ശരീരത്തിൽ കയറിയതെന്ന സംശയത്തിനുള്ള ഉത്തരവുമായി കേരള വെറ്റിനറി ആൻഡ് അനിമൽ സയൻസസ് സർവകലാശാലയിലെ വിദഗ്ദർ രംഗത്ത്.
മാംസാഹാരം കഴിക്കുമ്പോൾ ഇത് സംബന്ധിച്ചുള്ള അനാവശ്യ ഭീതി ഒഴിവാക്കണമെന്നും കണ്ടെത്തിയ ശ്രേണിയിലുള്ള കൊറോണ വൈറസ് കന്നുകാലികളിൽ നിന്നും മനുഷ്യനിലേക്ക് പകർന്നതായി ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് സർവകലാശാല വൈസ് ചാൻസലർ എം.ആർ ശശീന്ദ്രനാഥും പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചൈനയിൽ പാമ്പുകളിൽ നിന്നുമാണ് ഈ രോഗം മനുശ്യരിലെത്തിയെന്ന പ്രാഥമിക നിഗമനം തെറ്റാണെന്നും വാവാലുകളിൽ നിന്നുമാണ് ഇത് മനുഷ്യനിലേക്ക് എത്തിയതെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.
അതേസമയം. ചിക്കൻ, ബീഫ്, മട്ടൻ, താറാവ് എന്നിവ കഴിക്കുന്നവർക്ക് രോഗം വരാനുള്ള സാദ്ധ്യത വളരെ കുറവാണെന്നും അദ്ദേഹം പറയുന്നു.എന്നാൽ, മാംസഭക്ഷണം നന്നായി പാകം ചെയ്തുവേണം കഴിക്കാൻ.
നിലവിൽ രണ്ട് ശ്രേണിയിൽ പെട്ട കൊറോണ വൈറസുകളിലാണ്(ബൊവീൻ കൊറോണ വൈറസ്, ഏവിയൻ കൊറോണ വൈറസ്) പഠനങ്ങൾ നടക്കുന്നതെന്നും കന്നുകാലികളെ രോഗങ്ങളിൽ നിന്നും സംരക്ഷിക്കുന്നതിന് വേണ്ടിയാണിതെന്നും അദ്ദേഹം പറഞ്ഞു.
നമ്മുടെ രാജ്യത്ത് ഈ രോഗം ആദ്യമായി കാണപ്പെടുന്നത് കൊണ്ട് ഇതുവരേയും പഠനങ്ങളൊന്നും നടന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.