play-sharp-fill
ചൊവ്വാഴ്ച മുതൽ നടത്താനിരുന്ന അനശ്ചിതകാല സ്വകാര്യ ബസ് സമരം പിൻവലിച്ചു

ചൊവ്വാഴ്ച മുതൽ നടത്താനിരുന്ന അനശ്ചിതകാല സ്വകാര്യ ബസ് സമരം പിൻവലിച്ചു

സ്വന്തം ലേഖകൻ

കോഴിക്കോട്: മിനിമം ചാർജ് പത്ത് രൂപയാക്കുക,വിദ്യാത്ഥികളുടെ യാത്രാനിരക്ക് ഒരു രൂപയിൽ നിന്നും അഞ്ചുരൂപയാക്കി ഉയർത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സ്വാകാര്യ ബസ് ഉടമകൾ ചൊവ്വാഴ്ച മുതൽ നടത്താനിരുന്ന അനശ്ചിതതകാല ബസ് സമരം പിൻവലിച്ചു.ഇന്ധനവില ഉയന്ന സാഹചര്യത്തിലാണ് സ്വകാര്യ ബസുടമകൾ നിരക്ക് വർദ്ധനവ് ആവശ്യപ്പെട്ടത്.


ഗതാഗത മന്ത്രി എ.കെ ശശീന്ദ്രനുമായി  കോഴിക്കോട് ഗസ്റ്റ് ഹൗസിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം. വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് കൂട്ടുന്ന കാര്യത്തിൽ കൂടുതൽ ചർച്ച ആവശ്യമെന്ന മന്ത്രിയുടെ അഭ്യർത്ഥനയെ തുടർന്നാണ് പണിമുടക്ക് മാറ്റി വയ്ക്കുന്നതെന്ന് ബസുടമകൾ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ധന വില വർധനവ് പരിഗണിച്ച് മിനിമം ബസ് ചാർജ്ജ് പത്ത് രൂപയാക്കുക, മിനിമം ചാർജ്ജിൽ സഞ്ചരിക്കാനുള്ള ദൂരം രണ്ടര കിലോമീറ്ററായി കുറക്കുക, വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് ഒരു രൂപയിൽ നിന്നും അഞ്ചു രൂപയായി വർധിപ്പിക്കുക എന്നീ ആവശ്യങ്ങൾ മുൻനിർത്തിയായിരുന്നു സ്വകാര്യ ബസുകൾ അനിശ്ചിതകാലത്തേക്ക് സമരം നടത്താൻ തീരുമാനിച്ചത്.