play-sharp-fill
കോട്ടയം ചെറുവാണ്ടൂരിൽ ഔഷധ ഗുണനിലവാര പരിശോധനാ കേന്ദ്രം നാളെ ഉദ്ഘാടനം:സെന്റർ ഫോർ പ്രൊഫഷണൽ ആൻഡ് അഡ്വാൻസ്‌ഡ് സ്‌റ്റഡീസ് ഫാർമസി കോളജിലാണ് ലാബ് പ്രവർത്തിക്കുന്നത്.

കോട്ടയം ചെറുവാണ്ടൂരിൽ ഔഷധ ഗുണനിലവാര പരിശോധനാ കേന്ദ്രം നാളെ ഉദ്ഘാടനം:സെന്റർ ഫോർ പ്രൊഫഷണൽ ആൻഡ് അഡ്വാൻസ്‌ഡ് സ്‌റ്റഡീസ് ഫാർമസി കോളജിലാണ് ലാബ് പ്രവർത്തിക്കുന്നത്.

സ്വന്തം ലേഖകൻ

കോട്ടയം: സംസ്‌ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന സെൻറർ ഫോർ പൊവിദ്യാസ് ആൻഡ് അഡ്വാൻസ്‌ഡ് സ്റ്റഡീസ് വകുപ്പിന്റെ (CPAS) കീഴിൽ ഏറ്റുമാനൂർ ചെറുവാണ്ടൂരിൽ പ്രവർത്തിച്ചു വരുന്ന ഫാർമസി കോളേജിൽ ഔഷധഗുണനിലവാര പരിശോധനാ കേന്ദ്രം ആരംദിക്കും.

സംസ്‌ഥാന സർക്കാരിന്റെ നാലാം 100 ദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തി ആരംഭിക്കുന്ന പരിശോധനാ കേന്ദ്രത്തിന്റെ
ഉദ്ഘാടനം നാളെ (ചൊവ്വ) നടക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാളെ രാവിലെ 11.30 ന് ഉന്നത വിദ്യാഭ്യാസ വകുപ്പുമന്ത്രി ഡോ.ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. സഹകരണം തുറമുഖ ദേവസ്വം വകുപ്പ് മന്ത്രി വി.എൻ . വാസവൻ അധ്യക്ഷത വഹിക്കും. കേരളത്തിലെ അഞ്ചാമത്തെ പരിശോധന കേന്ദ്രമാണിത്.

2022-23 ലെ സംസ്ഥ‌ഥാന ബജറ്റിൽ പ്രഖ്യാപിച്ചിരുന്ന, 3 കോടി രൂപാ ചെലവു വരുന്ന ഈ പദ്ധതിയുടെ ആദ്യ ഘട്ട ജോലികൾ പൂർത്തീകരിക്കുവാൻ സംസ്ഥാന സർക്കാരിൽ നിന്നും ഒരു കോടി അനുവദിക്കുകയുണ്ടായി. അത്യാധുനിക മെഷിനുകൾ സ്ഥാപിച്ചിട്ടുള്ള ഈ ഔഷധഗുണനിലവാര പരിശോധനാ കേന്ദ്രത്തിൽ ആദ്യഘട്ടമായി അലോപ്പതി മരുന്നുകളുടെ ഗുണനിലവാരം പരിശോധിക്കുന്നതിനുള്ള ക്രമീകരണങ്ങളാണ് നടപ്പിലാക്കിയിട്ടുള്ളത്.

നമ്മുടെ രാജ്യത്ത് നിരവധി ഉൽപ്പാദന കേന്ദ്രങ്ങൾ ഉണ്ടെങ്കിലും അവയുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനുള്ള പരിശോധനാ കേന്ദ്രങ്ങളുടെ എണ്ണം തുലോം പരിമിതമാണന്ന് ഡയറക്ടർ ഹരികൃഷ്ണൻ വാർത്താ സമ്മേളത്തിൽ അറിയിച്ചു.

സംസ്‌ഥാനത്തു തന്നെ തിരുവനന്തപുരം, ത്യശൂർ, എറണാകുളം, പത്തനംതിട്ട എന്നീ സ്‌ഥലങ്ങളിലാണ് നിലവിൽ സർക്കാർ മേഖലയിൽ ഔഷധ ഗുണനിലവാര കേന്ദ്രങ്ങൾ ഉള്ളത്. ജനങ്ങളുടെ, ആരോഗ്യ പരിപാലനരംഗത്ത് മുൻ നിരയിൽ നിൽക്കുന്ന നമ്മുടെ സംസ്ഥാനത്ത് കോടിക്കണക്കിന് രൂപായുടെ ഔഷധമാണ് വിൽക്കപ്പെടുന്നത്.

ഉപയോഗിക്കപ്പെടുന്ന മരുന്നുകളുടെ ഗുണനിലവാരവും അതിൻറ പാർശ്വഫലങ്ങളും പരിഹരിക്കേണ്ടതും മരുന്നുകളുടെ മെച്ചപ്പെട്ട കാലഹരണകാലയളവും അറിയേണ്ടതും, സംവിധാനത്തിൽ അനി വാര്യമാണ്. സംസ്‌ഥാനത്തെ സർക്കാർ ആശുപത്രികളിലേക്ക് ആവശ്യമായ ഔഷധങ്ങൾ വാങ്ങുന്ന കേരളാമെഡിക്കൽ സർവ്വീസ് കോർപറേഷൻ ലിമിറ്റഡ്

ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക്, മരുന്നുകളുടെ ഗുണനിലവാരം പരിശോധിക്കുവാൻ കഴിയുന്ന രീതിയിലാണ് ഈ ലാബോറട്ടറി സ്‌ഥാപിച്ചിട്ടുള്ളത്. ലബോറട്ടറി പൂർണ്ണ രീതിയിൽ പ്രവർത്തന സജ്ജമാകുമ്പോൾ ആയൂർവേദ, ഹോമിയോ മരുന്നുകൾ, സൗന്ദര്യ വർദ്ധക വസ്തുക്കൾ എന്നിവ ഉൾപ്പെടെ പരിശോധിച്ച് ഗുണനിലവാരം ഉറപ്പു വരുത്തും.

സെന്റർ ഫോർ പ്രൊഫഷണൽ ആൻഡ് അഡ്വാൻസ്‌ഡ് സ്‌റ്റഡീസ് (CPAS) സംസ്‌ഥാനത്തെ പ്രൊഫഷണൽ, ഉന്നത വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്ന പ്രമുഖ സ്‌ഥാപനമാണ്. CPAS നു കിഴിലുള്ള വിവിധ കോളേജുകളിലായി നിരവധി കോഴ്സു‌കൾ നടത്തി വരുന്നു. സ്‌കൂൾ ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ സ്‌ഥാപനങ്ങളിലായി നേഴ്സിംഗ്, ഫാർമസി, ഫിസിയോതെറാപ്പി,

മെഡിക്കൽ ലബോറട്ടറി ടെക്നോളജി, മെഡിക്കൽ മൈക്രോബയോളജി, മെഡിക്കൽ ബയോകെമിസ്ട്രി. മെഡിക്കൽ ഡോക്യൂമെന്റേഷൻ, അനാട്ടമി, ബയോമെഡിക്കൽ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ എന്നീ വിഷയങ്ങളിൽ യുജി, പി.ജി കോഴ്സുസുകളും, ശാസ്ത്ര സാങ്കേതിക കോഴ്സുകൾക്കായുള്ള സ്‌കൂൾ ഓഫ് ടെക്നോളജി ആൻഡ് അപ്ലൈഡ് സയൻസസ്

കോളേജേകളിൽ ഇലക്ട്രോണിക്സ‌്, കമ്പ്യൂട്ടർ സയൻസ്, ഇൻസ്ട്രുമെൻടേഷൻ, ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, ബി.കോം, ഫിഷറീസ് സയൻസ്, എന്നിവയിൽ യു.ജി.പി.ജി. ബി.സി.എ, എം.സി.എ കോഴ്സു‌കളും നടത്തി വരുന്നു. CPAS ൻറ കീഴിലുള്ള എഞ്ചിനീയറിംഗ് കോളേജിൽ കമ്പ്യൂട്ടർ

സയൻസ്, ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, സൈബർ സെക്യൂരിറ്റി, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ, പോളിമർ എഞ്ചിനീയറിംഗ് എന്നിവയിൽ ബി.ടെക് കോഴ്‌സുകളും, ടീച്ചർ എഡ്യൂക്കേഷൻ രംഗത്തുള്ള 12 ബി.എഡ് കോളേജുകളിലായി വിവിധ വിഷയങ്ങളിൽ ബി.എഡും നടത്തി വരുന്നു. ലൈബ്രറി സയൻസ്, ജേർണലിസം, എന്നിവയുടെ ബിരുദാനന്തരബിരുദ കോഴ്സു‌കളും CPAS സ്‌ഥാപനങ്ങളിൽ നടത്തി വരുന്നു.ജോജി അലക്സ്, അബ്ദുൾ വഹാബ്, ജയചന്ദ്രൻ ടി.വി, ടി.യു.സുകുമാരൻ എന്നാ വരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.