ചെറുവള്ളി എസ്റ്റേറ്റ് നിരുപാധികം ഏറ്റെടുക്കണം കളക്ട്രേറ്റ് ധർണ്ണ ജൂലായ് 1 ന്
സ്വന്തം ലേഖകൻ
കോട്ടയം: പാട്ടക്കാലാവധി കഴിഞ്ഞ ചെറുവള്ളി എസ്റ്റേറ്റ് പണം കെട്ടിവച്ച് ഏറ്റെടുക്കാനുള്ള സർക്കാർ തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ജൂലായ് 1 ന് രാവിലെ 11 മണിക്ക് കോട്ടയം കളക്ട്രേറ്റിന് മുമ്പിൽ പ്രതിഷേധധർണ്ണ നടത്തുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എസ്.ബിജു അറിയിച്ചു.
ഭൂഅവകാശ സംരക്ഷണസമിതി, ഹിന്ദു ഐക്യവേദി എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് ലോക്ഡൗൺ നിയമങ്ങൾ പാലിച്ച് ധർണ്ണ നടത്തുന്നത്. 65 വർഷം മുമ്പ് വഞ്ഞിപ്പുഴ മഠത്തിൽ നിന്ന് പൊന്നുംവിലകൊടുത്ത് വാങ്ങിയതാണ് ചെറുവള്ളി എസ്റ്റേറ്റ് ഭൂമി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വില കൊടുത്ത് വാങ്ങിയ ഭൂമി എന്തിനാണ് സർക്കാർ പണം കെട്ടിവച്ച് ഏറ്റെടുക്കുന്നത് എന്ന ചോദ്യമാണ് ഭൂഅവകാശ സംരക്ഷണസമിതിയും ഹിന്ദു ഐക്യവേദിയും പ്രക്ഷോഭത്തിലൂടെ ഉയർത്തുന്നത്.
1955-ൽ ഏറ്റെടുത്ത ഭൂമി വ്യാജരേഖ ചമച്ചാണ് ഹാരിസൺ ബിലീവേഴ്‌സ് ചർച്ചിന് കൈമാറിയതെന്ന് നിരവധി കമ്മീഷൻ റിപ്പോർട്ടുകളും റവന്യുരേഖകളും നിലനിൽക്കെ പണം കെട്ടിവച്ച് ഭൂമി ഏറ്റെടുക്കുന്നത് നിലവിലുള്ള കേസുകളെ സാരമായി ബാധിക്കുകയും ഭൂമി സർക്കാരിൻറേതാണ് എന്ന വാദത്തിൻറെ പ്രസക്തി നഷ്ടപ്പെടുകയും ചെയ്യുമെന്ന് ഇ.എസ്.ബിജു പറഞ്ഞു.
കളക്ട്രേറ്റ് ധർണ്ണയിൽ ഭൂഅവകാശ സംരക്ഷണസമിതി സംസ്ഥാന സംയോജകൻ എസ്.രാമനുണ്ണി, ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എസ്.ബിജു, കെ.പി.എം.എസ്.സംസ്ഥാന സമിതിയംഗം എൻ.കെ.നീലകണ്ഠൻ മാസ്റ്റർ, ഭാരതീയ വേലൻ മഹാസഭ സംംസ്ഥാന ഉപാദ്ധ്യക്ഷൻ വി. എൻ.ചന്ദ്രശേഖരൻ, എ കെ സി എച്ച് എം എസ് സംംസ്ഥാന പ്രസിഡൻറ് പി.എസ്.പ്രസാദ്, അഖില കേരള ഹിന്ദു സാംബവ മഹാസഭ സംംസ്ഥാന ജന.സെക്രട്ടറി എം.സത്യശീലൻ എന്നിവർ നേതൃത്വം നൽകും.