മദ്യപിച്ച് അമിത വേഗതയിൽ വാഹനമോടിച്ചത് പിടികൂടിയ ട്രാഫിക് എസ്ഐയെ മർദ്ദിച്ചു; വിമുക്തഭടൻ അടക്കമുള്ളവർ പിടിയിൽ
സ്വന്തം ലേഖകൻ
ചേര്‍ത്തല : മദ്യപിച്ച് അമിത വേഗതയില്‍ വന്ന വാഹനം പിന്തുടര്‍ന്ന് പിടികൂടിയ ട്രാഫിക് എസ് ഐ യെ വാഹനത്തിലുണ്ടായിരുന്നവര്‍ ഗുരുതരമായി മര്‍ദ്ദിച്ചു.
അര്‍ത്തുങ്കല്‍ പുളിയ്ക്കല്‍ വീട്ടില്‍ ജോസി സ്റ്റീഫനെയാണ് മര്‍ദ്ദിച്ചത്. ഇദ്ദേഹത്തെ മൂക്കില്‍ നിന്നും ചോര വാര്‍ന്ന നിലയില്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അക്രമികളായ വിമുക്ത ഭടനടക്കം 3 പേരെ ചേര്‍ത്തല പൊലീസ് അറസ്റ്റ് ചെയ്തു.കൊട്ടാരക്കര കുന്നിക്കോട് ശാസ്ത്രീ ജംഗഷന് സമീപം സി എം ഹൗസില്‍ ഷെമീര്‍ മുഹമ്മദ് (29) , കൊല്ലം ആവണീശ്വരം സ്വദേശികളായ രാജവിലാസം ജോബിന്‍ (24) , വിപിന്‍ ഹൗസില്‍ വിപിന്‍ രാജ് (26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു സംഭവം. കലവൂര്‍ ഭാഗത്ത് നിന്ന് സിഗ്നലില്‍ നിര്‍ത്താതെ അപകടമായ രീതിയില്‍ ജീപ്പ് ഓടിച്ച് പോരുന്നതായി കണ്‍ട്രോള്‍ ടാബില്‍ നിന്നും ജോസി സ്റ്റീഫന് മെസേജ് ലഭിയ്ക്കുകയായിരുന്നു.
ഇതെ തുടര്‍ന്ന് ചേര്‍ത്തല എക്സ്റേ കവലയില്‍ പരിശോധിക്കുന്നതിനിടെ ജോസി സ്റ്റീഫന്‍ കൈ കാണിച്ചെങ്കിലും അമിത വേഗത്തില്‍ വന്ന ജീപ്പ് നിര്‍ത്താതെ പോയി.
ഉടന്‍ തന്നെ ജീപ്പിനെ പിന്തുടര്‍ന്ന് പോയ പൊലീസ് വാഹനത്തെ വെട്ടിച്ച് ദേശീയ പാതയില്‍ വായനശാല ജംഗഷനില്‍ നിന്നും തിരിഞ്ഞ് ആഞ്ഞലിപ്പാലം ഭാഗത്തേയ്ക്ക് ജീപ്പ് ഓടിച്ചു പോയി.
മണ്ണില്‍ ജീപ്പിന്റെ വീലുകള്‍ താഴ്ന്നതോടെ പൊലിസ് വന്ന് പിടികൂടുകയായിരുന്നു. ഒരു പ്രകോപനവും ഇല്ലാതെ ഷെമീര്‍ മുഹമ്മദ് ജോസി സ്റ്റീഫന്റെ മുഖത്ത് ഇടിക്കുകയായിരുന്നു.
അക്രമണത്തില്‍ മൂക്കില്‍ നിന്നും മുഖത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും രക്തം വാര്‍ന്നു.
കൂടെ ഉണ്ടായിരുന്ന മറ്റ് പൊലീസുകാരുടെ നേതൃത്വത്തില്‍ ജോസിസ്റ്റിഫനെ ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇവിടെ നിന്നും മൂന്ന് പേരെ പിടികൂടിയെങ്കിലും ഒരാള്‍ ഓടി രക്ഷപ്പെട്ടു.വാഹനത്തിലുണ്ടായിരുന്നവര്‍ മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു.മൂക്കിന് വളവ് സംഭവിച്ചുട്ടുണ്ടെന്നും , വിദഗ്ദ്ധ ചികിത്സ നത്തേണ്ടതാണെന്നും ഡോക്ടര്‍ പറഞ്ഞു.