ഡുപ്ലസി മിന്നിക്കത്തി: ചാരത്തിൽ നിന്നും ഉയർന്നു വന്ന് ചെന്നൈ
സ്പോട്സ് ഡെസ്ക്
മുംബൈ: ചെന്നൈയുടെ പോരാട്ട വീര്യം എന്താണെന്നു ഐ.പി.എല്ലിലെ ഹൈദരാബാദ് സംഘം അറിഞ്ഞു. അവസാന ശ്വാസം വരെ പൊരുതി നിൽക്കുന്ന ചെന്നൈ പടയാളികൾ ആഞ്ഞടിച്ചതോടെ ഹൈദരാബാദ് ഒരു പടി താഴേയ്ക്കു വീണു.
ആവേശകരമായ ആദ്യ പ്ലേ ഓഫിൽ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ രണ്ടു വിക്കറ്റിനു പരാജയപ്പെടുത്തി ചെന്നൈ സൂപ്പർ കിംഗ്സ് ഫൈനലിൽ കടന്നു. സണ്‍റൈസേഴ്സ് ഉയർത്തിയ 140 റൺസ് വിജയലക്ഷ്യം ചെന്നൈ അഞ്ച് പന്ത് ബാക്കിനിൽക്കെ മറികടന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഓപ്പണർ ഡുപ്ലസി (67) അർധ സെഞ്ചുറിയുമായി പുറത്താകാതെ നടത്തിയ പോരാട്ടമാണ് ചെന്നൈയെ ഫൈനലിലെത്തിച്ചത്. ചെറിയ സ്കോർ പിന്തുടർന്ന ചെന്നൈയെ വരിഞ്ഞുമുറിക്കിയ ഹൈദരാബാദ് ബൗളർമാരെ തല്ലിയും പ്രതിരോധിച്ചുമാണ് ഡുപ്ലസി അവസാന ഓവറിന്റെ ആദ്യപന്തിൽ ചെന്നൈയ്ക്കു വിജയം സമ്മാനിച്ചത്. ഹൈദരാബാദ് കടലാസിലെഴുതിയ തന്ത്രങ്ങളെല്ലാം കളത്തിൽ ഫലപ്രദമായെങ്കിലും ഡുപ്ലസിയുടെ കാര്യത്തിൽ മാത്രം പാളി.
ആദ്യാവസാനം കളത്തിൽ ഉറച്ചുനിന്ന ദക്ഷിണാഫ്രിക്കൻ താരം 42 പന്തുകൾ നേരിട്ട് നാല് സിക്സും അഞ്ച് ഫോറും പറത്തി. ചെന്നൈ നിരയിൽ ഡുപ്ലസിയെക്കൂടാതെ സുരേഷ് റെയ്നയും (22) ദീപക് ചാഹറും (10) ഷാർദുൽ താക്കൂറും (15) മാത്രമാണ് രണ്ടക്കം കടന്നത്. അഞ്ച് പന്തിൽ 15 റൺസെടുത്ത ഷാർദൂലിന്റെ ബാറ്റിംഗും ചെന്നൈയുടെ വിജയത്തിൽ നിർണായകമായി.
നേരത്തെ ബ്രാത്വൈറ്റ് നടത്തിയ പോരാട്ടത്തിന്റെ ബലത്തിലാണ് ചെന്നൈയ്ക്കെതിരെ സണ്‍റൈസേഴ്സ് 140 റൺസ് വിജയലക്ഷ്യംകുറിച്ചത്. ചെന്നൈ ബൗളർമാരെ നാലുപാടും പറത്തിയ ബ്രാത്വൈറ്റ് (43) വീര്യത്തിൽ സണ്‍റൈസേഴ്സ് ഏഴു വിക്കറ്റ് നഷ്ടത്തിൽ 139 റൺസാണ് സ്വന്തമാക്കിയത്.
മത്സരത്തിലെ ആദ്യ പന്തിൽ തന്നെ ശിഖർ ധവാനെ നഷ്ടമായ സണ്‍റൈസേഴ്സ് അവിശ്വസനീയ തകർച്ചയാണ് നേരിട്ടത്. ധവാനെ നഷ്ടമായിട്ടും കെയ്ൻ വില്യംസണും (24) ശ്രീവത്സ് ഗോസ്വാമിയും (12) ഓവറിൽ 10 റൺസ് നിരക്കിൽ സ്കോർ ചെയ്തു സ്കോർ ചെയ്തു മുന്നേറുന്നതിനിടെയാണ് തകർച്ച തുടങ്ങിയത്. ഗോസ്വാമി ആദ്യവും വില്യംസൺ പിന്നാലെയും മടങ്ങിയതോടെ സണ്‍റൈസേഴ്സ് സ്കോർബോർഡ് ഒച്ച് വേഗത്തിലായി.
പിന്നീട് മനീഷ് പാണ്ഡെയും (8) ഷാക്കീബ് അൽ ഹസനും (12) യൂസഫ് പത്താനും ചെറു സ്കോറിൽ പുറത്തായതോടെ സൺറൈസേഴ്സ് ആറിന് 88 എന്ന ദയനീയ നിലയിലായി. ഇതോടെ കളം പിടിച്ച ബ്രാത്വൈറ്റ് മെല്ലെത്തുടങ്ങി കത്തിക്കയറുകയായിരുന്നു. 29 പന്തിൽ നാല് സിക്സും ഒരു ഫോറും പറത്തി ബ്രാത്വൈറ്റ് പുറത്താകാതെനിന്നു.
var VUUKLE_EMOTE_SIZE = “”;
VUUKLE_EMOTE_IFRAME = “”
var EMOTE_TEXT = [“HAPPY”,”INDIFFERENT”,”AMUSED”,”EXCITED”,”ANGRY”,”SAD”]
Mflint