എംപി കെ രാധാകൃഷ്ണന്റെ അമ്മ അന്തരിച്ചു ; അന്ത്യം തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ

Spread the love

തൃശൂർ: ചേലക്കര എംപി കെ രാധാകൃഷ്ണൻ്റെ അമ്മ ചിന്ന അന്തരിച്ചു. 84 വയസായിരുന്നു. തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.

അൽപസമയം മുമ്പ് എംപി തന്നെയാണ് മരണവിവരം ഔദ്യോഗികമായി അറിയിച്ചത്. ‘ജീവിതത്തിൽ എന്നും താങ്ങും തണലുമായിരുന്ന അമ്മ വിട പറഞ്ഞു’, എന്നായിരുന്നു അമ്മയോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് എംപി ഫേയ്സ്ബുക്കിൽ കുറിച്ചത്. സംസ്കാരം വ്യാഴാഴ്ച.