ശുചി മുറി വരെ അടിച്ചു മാറ്റിയവനാരാന്നാ ചീപ്പുങ്കൽ നിവാസികളുടെ ചോദ്യം: സഞ്ചരിക്കുന്ന ശുചിമുറി ആക്രിക്കാർ പൊളിച്ചു: വിനോദ സഞ്ചാരികൾ ശുചിമുറി തേടി അലയുന്നു: കോട്ടയം ചീപ്പുങ്കലാണ് നാട്ടുകാർക്ക് നാണക്കേടുണ്ടാക്കിയ സംഭവം
അയ്മനം : കക്കൂസ് വരെ അടിച്ചു മാറ്റുന്നവരാ ആ ക്രിക്കാർ.’ ചീപ്പുങ്കൽ ഉണ്ടായിരുന്ന സഞ്ചരിക്കുന്ന ശുചിമുറി ആരോ അടിച്ചു മാറ്റിയതാണ് ഇപ്പോൾ ഏറെ വിവാദമായത്.
അയ്‌മനം പഞ്ചായത്ത് ടൂറിസം പദ്ധതിയുമായി ചേർന്ന് ചീപ്പുങ്കലിൽ 2019ൽ പ്രവർത്തനം തുടങ്ങിയ സഞ്ചരിക്കുന്ന ശുചിമുറി കഴിഞ്ഞദിവസം ആക്രിക്കാർ പൊളിച്ചുകൊണ്ട് പോയി.
അതിലെ ക്ലോസെറ്റും മറ്റ് ഉപയോഗശൂന്യമായ സാധനങ്ങളും വഴിയിൽ ഉപേക്ഷിച്ചിരിക്കുകയാണ്.പഞ്ചായത്തും കൊച്ചിയിലെ സ്വകാര്യ കമ്പനിയും തമ്മിലുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിൽ 10 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച ശുചിമുറിയാണ് വർക്കിംഗ് മോഡൽ എന്ന് നിലയിൽ കമ്പനി സ്ഥാപിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോവിഡ് കാലത്ത് ഇത് അടച്ചശേഷം പിന്നീട് തുറന്നിട്ടില്ല. അങ്ങനെ കിടന്നു നശിച്ച വാഹനത്തിലെ ശുചിമുറിയാണ് ആക്രിക്കാർ പൊളിച്ചെടുത്തത്. ആക്രിക്കാൻ
അവർക്ക് വേണ്ടത് കൊണ്ടു പോകുകയും ഉപയോഗശൂന്യമായവ വഴിയിൽ ഉപേക്ഷിക്കുകയുമാണ് ചെയ്തതെന്നാണ് നാട്ടുകാർ പറയുന്നു.
അനേകം ടൂറിസ്റ്റുകൾ സഞ്ചരിക്കുന്ന ചീപ്പുങ്കലിലെ റോഡരികിൽ ക്ലോസെറ്റും അനുബന്ധ സാധനങ്ങളും കിടക്കുന്നത് നാടിന് അപമാനമായി മാറിയിരിക്കുകയാണ്.
.ആഗോള ടൂറിസം ഭൂപടത്തിൽ ഇടം നേടിയ ഇവിടെ എത്തുന്ന സഞ്ചാരികൾക്ക് ഉപയോഗിക്കുവാൻ ഒരു പൊതു ശുചിമുറി പോലുമില്ല.
ടൂറിസം സാധ്യതകൾ കണക്കിലെടുത്ത് സർക്കാർ സംവിധാനം ഉണർന്ന് പ്രവർത്തിച്ച് ശുചിമുറികൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ സജ്ജമാക്കണമെന്നാണ് വിനോദസഞ്ചാര മേഖലയോട് ബന്ധപ്പെട്ടവർ ആവശ്യപ്പെടുന്നത്.അതോ സായിപ്പിനോട് വഴിവക്കിലിരുന്നു സാധിച്ചോ പറയേണ്ടിവരുമോ എന്ന് നാട്ടുകാർ ചോദിക്കുന്നു