ഇന്ന് ചെറുപ്പക്കാരിൽ പോലും കൂടുതലായി കണ്ടുവരുന്ന ഒന്നാണ് നര. നരകൊണ്ട് ബുദ്ധിമുട്ടുന്നവർ മിക്കവരും ഇന്ന് ബ്യുട്ടിപ്പാർലറുകളെയും മാർക്കറ്റില്‍ കിട്ടുന്ന ഹെയർ ഡൈയുകളെയും ആണ് ആശ്രയിക്കുന്നത്. ഇവയൊന്നും നമ്മുടെ മുടിക്കും തലക്കും നല്ലതാണോ എന്നു പോലും നമുക്ക് അറിയാൻ പറ്റില്ല.
എന്നാൽ കെമിക്കലുകളൊന്നും ചേർക്കാതെ പൈസചിലവില്ലാതെ വീട്ടിലുള്ള സാധനങ്ങള്‍ കൊണ്ട് ഹെയർ ഡൈ ഉണ്ടാക്കാൻ സാധിച്ചാല്‍ അതല്ലേ ഏറ്റവും നല്ലത്. വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ത്തന്നെ കിടിലൻ ഹെയർ ഡൈ നമുക്ക്ത യ്യാറാക്കാം. എങ്ങനെയെന്ന് നോക്കിയാലോ…
ആവശ്യമായവ

Whatsapp Group 1 | Whatsapp Group 2 |Telegram Group
-ചിരട്ട
-കറ്റാർവാഴ ജെല്‍
-വിറ്റാമിൻ ഇ ക്യാപ്‌സൂള്‍
തയ്യാറാക്കുന്ന വിധം
ഒരു പഴയ മണ്‍ചട്ടിയില്‍ ചിരട്ടവച്ച് നന്നായി കത്തിക്കുക. ഒരുപാട് കരിഞ്ഞ് പൊടിയായിപ്പോകാതെ നോക്കണം. കനല്‍ കിട്ടുന്ന രീതിയില്‍ വേണം കത്തിക്കാൻ. ശേഷം തീയണച്ച്, കത്തിച്ച ചിരട്ട മറ്റൊരു മണ്‍ചട്ടിയിലേക്ക് മാറ്റുക. ചൂടാറിയ ശേഷം ഇത് നന്നായി പൊടിച്ചെടുക്കണം. അരിച്ചെടുത്തശേഷം ഒരു കുപ്പിയില്‍ ഇട്ട് സൂക്ഷിക്കാവുന്നതാണ്. ഇനി ആവശ്യത്തിനെടുത്ത് ഒരു പാത്രത്തിലെടുത്ത് ഒന്നോ രണ്ടോ സ്പൂണ്‍ മതിയാകും. മുടിയുടെ നീട്ടവും നരയുമൊക്കെ ആശ്രയിച്ച് ഈ പൊടിയുടെ അളവ് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം. ശേഷം ഇതിലേക്ക് അല്‍പം കറ്റാർവാഴ ജെല്ലും, വൈറ്റമിൻ ഇ ക്യാപ്‌സൂളും ചേർത്ത് കൊടുത്ത് നന്നായി യോജിപ്പിക്കുക.
എണ്ണമയം ഒട്ടുമില്ലാത്ത മുടിയില്‍ വേണം ഹെയർ ഡൈ തേക്കാൻ. ഒരു മണിക്കൂറിന് ശേഷം കഴുകിക്കളയാം. ഷാംപു, സോപ്പ് എന്നിവ ഉപയോഗിക്കരുത്. പകരം ചെമ്പരത്തി താളി തേച്ച് മുടി കഴുകുക. ഒറ്റ ഉപയോഗത്തില്‍ തന്നെ മാറ്റം കാണാം.