മുണ്ടക്കയം പറത്താനത്ത് വൻ ചാരായ വേട്ട ; 20 ലിറ്റർ ചാരായവും 150 ലിറ്റർ വാഷും പിടിച്ചെടുത്തു, പ്രതി ഒളിവിൽ

Spread the love

മുണ്ടക്കയം : പറത്താനത്ത് ചാരായം വാറ്റാൻ പാകപ്പെടുത്തിയ 150 ലിറ്റർ കോടയും 20 ലിറ്റർ വാറ്റും പിടികൂടി. പറത്താനം ജംഗ്ഷനിൽ മഞ്ഞപ്പള്ളി വീട്ടിൽ പോൾ ലോറൻസ് താമസിക്കുന്ന താത്കാലിക ഷെഡിൽ സൂക്ഷിച്ചിരുന്ന ചാരായവും വാഷുമാണ് പിടികൂടിയത്.

video
play-sharp-fill

രഹസ്യവിവരത്തെ തുടർന്ന് കാഞ്ഞിരപ്പള്ളി അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് മനോജ്‌ ടി ജെയും ടീമും നടത്തിയ പരിശോധനയിലാണ് ചാരായം പിടികൂടിയത്.

സംഭവത്തിൽ മഞ്ഞപ്പള്ളി വീട്ടിൽ  ലോറൻസ് പോൾ (32 ) ൻ്റെ പേരിൽ കേസ്‌ എടുത്തു. ഇയാളെ പിടികൂടാൻ സാധിച്ചിട്ടില അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് രാജീവ്‌ പി വി,പ്രിവന്റീവ് ഓഫീസർ ഗ്രേഡ് അജിമോൻ എം റ്റി ,സിവിൽ എക്‌സൈസ് ഓഫീസർ വിശാഖ് കെ വി എന്നിവർ ഉണ്ടായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group