
ചങ്ങനാശേരി: പായിപ്പാട് പഞ്ചായത്തിലെ പൂവത്തും പരിസര പ്രദേശങ്ങളിലും തെരുവുനായ ആക്രമണം. ഒരാള്‍ക്കും ഒട്ടേറെ വളർത്തുനായ്ക്കള്‍ക്കും കടിയേറ്റു.
പ്രദേശത്ത് അലഞ്ഞുതിരിയുന്ന നായയാണ് ആക്രമണം നടത്തിയത്. പൂവം ആറ്റുപുറം വാവച്ചനാണ് (65) കടിയേറ്റത്. റോഡിലൂടെ നടന്നുപോകുന്നതിനിടെ നായ കടിക്കുകയായിരുന്നു.
വാവച്ചന് സംസാരശേഷി ഇല്ലാത്തതിനാല്‍ സമീപത്തുണ്ടായിരുന്നവർ എത്തിയാണ് നായയെ ഓടിച്ചത്. പടിഞ്ഞാറേവീട്ടില്‍ എഡ്വേർഡിനെ കടിക്കാൻ ശ്രമിച്ചെങ്കിലും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇദ്ദേഹം ഓടിമാറിയതിനാല്‍ രക്ഷപ്പെട്ടു. ആക്രമണകാരിയായ തെരുവുനായയെ കണ്ടെത്താൻ സാധിച്ചിട്ടില്ല. പൂവത്തെ തെരുവുനായ ശല്യത്തിനെതിരേ പരാതി ശക്തമാണ്.