
ചങ്ങനാശ്ശേരിയിൽ ഗൃഹനാഥനെ സ്ക്രൂഡ്രൈവർ കൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമം; മാടപ്പള്ളി സ്വദേശി അറസ്റ്റിൽ
സ്വന്തം ലേഖിക
കോട്ടയം: ചങ്ങനാശ്ശേരിയിൽ സ്ക്രൂഡ്രൈവർ കൊണ്ട് ഗൃഹനാഥനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.
മാടപ്പള്ളി മുണ്ടുകുഴി ഭാഗത്ത് പുതുപ്പറമ്പിൽ വീട്ടിൽ മോഹനൻ മകൻ സന്തോഷ് കുമാർ (പിണ്ടി സന്തോഷ് 48) നെയാണ് ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാൾ കഴിഞ്ഞ ദിവസം രാവിലെ ചങ്ങനാശ്ശേരി ബിവറേജ് ഷോപ്പിന് സമീപം വച്ച് കുറിച്ചി ഇത്തിത്താനം സ്വദേശിയെ സ്ക്രൂഡ്രൈവർ ഉപയോഗിച്ച് കുത്തുകയായിരുന്നു.കൂടാതെ കല്ല് ഉപയോഗിച്ച് നെഞ്ചിനിടിക്കുകയും ചെയ്തു.
കുറച്ചു ദിവസം മുന്‍പ് സന്തോഷ് കുമാറും ചെത്തിപ്പുഴയിലുള്ള സുഹൃത്തും തമ്മിൽ ഉണ്ടായ വഴക്ക് ഇയാൾ ഇടപെട്ട് പിന്തിരിപ്പിച്ച് വിട്ടിരുന്നു. ഇതിലുള്ള വിരോധം മൂലമാണ് സന്തോഷ് കുമാർ ഇയാളെ ആക്രമിച്ചത്.
പരാതിയെ തുടർന്ന് ചങ്ങനാശ്ശേരി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. സന്തോഷിന് ചങ്ങനാശ്ശേരി, തൃക്കൊടിത്താനം എന്നിവിടങ്ങളിലായി കേസുകൾ നിലവിലുണ്ട്.
ചങ്ങനാശ്ശേരി സ്റ്റേഷൻ എസ്.എച്ച്. ഓ റിച്ചാർഡ് വർഗീസ്, എസ് ഐ ജയകൃഷ്ണൻ റെജിമോൻ കെ.കെ, ജോസഫ് സെബാസ്റ്റ്യൻ, പ്രസാദ് ആർ.നായർ, ഷിനോജ്, സി.പി.ഓ ഡെന്നി ചെറിയാൻ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.