ചങ്ങനാശേരി മജിസ്‌ട്രേറ്റ് കോടതിയിലെ ലിഫ്റ്റില്‍ അഭിഭാഷകന്‍ കുടുങ്ങി; രക്ഷാപ്രവർത്തനത്തിന് എത്തി ഫയര്‍ഫോഴ്‌സ്; ഒടുവിൽ സംഭവിച്ചത്….!

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

ചങ്ങനാശേരി: ചങ്ങനാശേരി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി സമുച്ചയത്തിലെ ലിഫ്റ്റില്‍ അഭിഭാഷകന്‍ കുടുങ്ങി.

കോടതിയിലെ ജീവനക്കാര്‍ ലിഫ്റ്റ് തുറക്കാന്‍ ശ്രമിച്ചെങ്കിലും തുറക്കാനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രവര്‍ത്തനത്തിനിടെ നിലച്ച ലിഫ്റ്റില്‍ കോട്ടയം പരിപ്പ് സ്വദേശി അഡ്വ. അരുണ്‍ വാഴയില്‍ (28)ആണ് കുടുങ്ങിയത്.

വിവരമറിഞ്ഞ് ചങ്ങനാശേരി ഫയര്‍‌സ്റ്റേഷന്‍ ഓഫീസര്‍ സജിമോന്‍ ടി. ജോസഫിന്‍റെ നേതൃത്വത്തിലെത്തിയ സേനാംഗങ്ങള്‍ ഹൈഡ്രോളിക് മോട്ടോര്‍ ഉപയോഗിച്ച്‌ ലിഫ്റ്റിന്‍റെ ഡോര്‍ തുറന്നാണ് അഭിഭാഷകനെ രക്ഷപ്പെടുത്തിയത്.

ഇന്നലെ ഉച്ചകഴിഞ്ഞാണ് സംഭവം.