Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കോട്ടയം: ചങ്ങനാശ്ശേരിയില്‍ വീടിനുള്ളില്‍ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ മൃതദേഹം കാണാതായ ആലപ്പുഴ സ്വദേശിയായ യുവാവിൻ്റേത്.

കഴിഞ്ഞ മാസം 26നു ആണ് ബന്ധുവിന്റെ മരണ വാർത്ത അറിഞ്ഞു വീട്ടിൽ നിന്നിറങ്ങിയ
ആര്യാട് പഞ്ചായത്ത് മൂന്നാം വാര്‍ഡ് കിഴക്കേ തയ്യില്‍ പുരുഷന്റെ മകന്‍ ബിന്ദുകുമാറിനെ കാണാതാകുന്നത്.
ബിജെപി പ്രവര്‍ത്തകനായ ബിന്ദുകുമാര്‍ അവിവാഹിതനാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബിന്ദുകുമാറിനെ കാണാനില്ലെന്നു വ്യക്തമാക്കി 28ന് ബന്ധുക്കള്‍ ആലപ്പുഴ നോര്‍ത്ത് പൊലീസില്‍ പരാതി നല്‍കിയിരുന്നു.
ചമ്പക്കുളത്ത് ബന്ധുവിന്റെ മരണം അറിഞ്ഞു പോയതാണെന്നാണ് പൊലീസിനു ലഭിച്ച വിവരം. തിരുവല്ലയില്‍ വച്ച്‌ മൊബൈല്‍ പരിധിക്കു പുറത്തായി.

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ചങ്ങനാശേരി എസി കോളനിക്കു സമീപമാണ് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കാണിച്ചത്. ഇതോടെയാണ് മുത്തുകുമാറിന്റെ വീടുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം നടത്തിയത്.

ഇവിടെ വീടിനു പിന്നില്‍ ചാര്‍ത്തിനോടു ചേര്‍ന്നുള്ള തറയില്‍ പുതുതായി കോണ്‍ക്രീറ്റ് ചെയ്തതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇതോടെ
ബിന്ദുകുമാറിന്റെ പരിചയക്കാരനായ മുത്തുകുമാറിന്റെ വീടിനു പിന്നിലുള്ള തറ പൊളിച്ച്‌ പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

ബിന്ദുമോന്റെ ബൈക്ക് ഇന്നലെ പുതുപ്പള്ളിയില്‍ നിന്നു കണ്ടെത്തിയിരുന്നു. ചങ്ങനാശേരി ഡിവൈഎസ്പി സി.ജി സനൽകുമാറിന്റെയും എസ്എച്ച്ഒ റിച്ചാർഡ് വർഗീസിന്റെയും നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
ശാസ്ത്രീയ പരിശോധന സംഘവും വിലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും അടക്കം സ്ഥലത്തെത്തിയിരുന്നു.