video
play-sharp-fill

ചങ്ങനാശ്ശേരിയിൽ 20 ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു; ഉത്പന്നങ്ങൾ കൊണ്ടുവന്ന ലോറിയുൾപ്പെടെ രണ്ടുപേർ പൊലീസ് പിടിയിൽ; ഫാത്തിമാപുരത്ത് പ്രതികൾ താമസിച്ച വാടകവീട്ടിൽ നിന്നും ഹാൻസ്, കൂൾ ലിപ് എന്നിവയുടെ മുപ്പത്താറായിരത്തോളം പായ്ക്കറ്റുകളടങ്ങിയ വൻശേഖരം കണ്ടെടുത്തു

ചങ്ങനാശ്ശേരിയിൽ 20 ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു; ഉത്പന്നങ്ങൾ കൊണ്ടുവന്ന ലോറിയുൾപ്പെടെ രണ്ടുപേർ പൊലീസ് പിടിയിൽ; ഫാത്തിമാപുരത്ത് പ്രതികൾ താമസിച്ച വാടകവീട്ടിൽ നിന്നും ഹാൻസ്, കൂൾ ലിപ് എന്നിവയുടെ മുപ്പത്താറായിരത്തോളം പായ്ക്കറ്റുകളടങ്ങിയ വൻശേഖരം കണ്ടെടുത്തു

Spread the love

സ്വന്തം ലേഖകൻ

ചങ്ങനാശേരി: ഫാത്തിമാപുരം പുതുപ്പറമ്പിൽ വൻ ഹാൻസ് വേട്ട. 20 ലക്ഷം രൂപ വിലവരുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്ത സംഭവത്തിൽ രണ്ടുപേർ പിടിയിൽ. ചങ്ങനാശേരി ഫാത്തിമാപുരം കുന്നക്കാട് പുത്തൻപീടിക വീട്ടിൽ മുഹമ്മദ് സാനിദ് (23), തിരുവല്ല കാവുംഭാഗം ആലന്തുരുത്തി വേങ്ങ കോതക്കാട്ട് ചിറ വീട്ടിൽ രതീഷ് കുമാർ (33) എന്നിവരാണ് പിടിയിലായത്.

ഫാത്തിമാപുരം പുതുപ്പറമ്പിൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന മുഹമ്മദ് സഹീർ (40)ന്റെ വീട്ടിൽ നിന്നാണ് ഇവ പിടികൂടിയത്. ഹാൻസ്, കൂൾ ലിപ് എന്നിവയുടെ മുപ്പത്താറായിരത്തോളം പായ്ക്കറ്റുകളടങ്ങിയ വൻശേഖരം വീട്ടിൽനിന്നും ചങ്ങനാശേരി പൊലീസ് പിടികൂടി. ജില്ലയിൽ സമീപ കാലത്ത് നടന്ന വലിയ ഹാൻസ് വേട്ടയാണ് .ഹാൻസ് കടത്തി കൊണ്ടു വന്ന കെ.എൽ 07സി.എം 4026 നമ്പർ ലോറിയും വില്പനക്കായി ഹാൻസ് തയ്യാറാക്കി കൊണ്ടിരുന്ന

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീട് വാടകയ്‌ക്കെടുത്ത് ഹാൻസ് കച്ചവടം നടത്തി വന്നിരുന്ന മുഹമ്മദ് സഹീറും ലോറി ഉടമയായ സഹീറിന്റെ ഭാര്യ ദേവികയും വിവരമറിഞ്ഞ് ഒളിവിൽ പോയി. ഇവരെ ഉടനെ പിടികൂടുമെന്ന് എസ്.എച്ച്.ഒ റിച്ചാഡ് വർഗ്ഗീസ് അറിയിച്ചു.

ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചങ്ങനാശേരി ഡിവൈ.എസ്.പി സി.ജി സനിൽ കുമാറിന്റെ നിർദ്ദേശപ്രകാരം എസ്.ഐ പ്രസാദ് ആർ.നായർ, എ.എസ്.ഐ ഷിനോജ്, സിജു കെ.സൈമൺ, രഞ്ജീവ് ദാസ്, സി.പി.ഒ മുഹമ്മദ് ഷാം, തോമസ് സ്റ്റാൻലി, അതുൽ കെ.മുരളി, ഡെൻസാഫ് അംഗങ്ങളായ സി.പി.ഒ അരുൺ, അജയകുമാർ എന്നിരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.