
ചങ്ങനാശ്ശേരി: എം സി റോഡ് തുരുത്തിയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം. സംഭവത്തിൽ ആറുപേർക്ക് പരിക്കേറ്റു. തിരുവനന്തപുരം കോട്ടയം ഭാഗത്തേക്ക് യാത്ര ചെയ്തിരുന്ന കാറും കോട്ടയം ഭാഗത്തുനിന്ന് ചങ്ങനാശ്ശേരി ഭാഗത്തേക്ക് യാത്ര ചെയ്തിരുന്ന കാറുമാണ് അപകടത്തിൽപ്പെട്ടത്.
തിരുവനന്തപുരം ഭാഗത്തുനിന്ന് വന്ന കാർ മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യുന്നതിനിടയിൽ ദിശ തെറ്റി വലത്തേക്ക് മാറിയപ്പോൾ എതിശയിൽ ചങ്ങനാശ്ശേരി ഭാഗത്തേക്ക് എത്തിയ കാറുമായി ഇടിക്കുകയായിരുന്നു.
ഇന്നലെ ഉച്ചയ്ക്ക് ഒരുമണി കൂടിയായിരുന്നു സംഭവം. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട തിരുവനന്തപുരം ഭാഗത്ത് വലതുവശത്ത് തുറന്നു കിടന്ന വീടിന്റെ മുറ്റത്തേക്ക് മറിഞ്ഞു. ഓടിക്കൂടിയ ആളുകൾ പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group