വികസനം ഉറപ്പാക്കുന്നതിനുള്ള ചാലകശക്തിയാണ് അപ്പ ;  ഉത്തരവാദിത്തം വളരെ അധികം വര്‍ധിച്ചു ; ഈ ദിവസം അദ്ദേഹം കൂടെ ഉണ്ടാവണം എന്നായിരുന്നു ആഗ്രഹം: ചാണ്ടി ഉമ്മന്‍

വികസനം ഉറപ്പാക്കുന്നതിനുള്ള ചാലകശക്തിയാണ് അപ്പ ; ഉത്തരവാദിത്തം വളരെ അധികം വര്‍ധിച്ചു ; ഈ ദിവസം അദ്ദേഹം കൂടെ ഉണ്ടാവണം എന്നായിരുന്നു ആഗ്രഹം: ചാണ്ടി ഉമ്മന്‍

Spread the love

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിയാണ് തന്റെ ചാലകശക്തിയെന്ന് ചാണ്ടി ഉമ്മന്‍. ഉമ്മന്‍ചാണ്ടിയുടെ ഓര്‍മ്മകള്‍ ഇല്ലാത്ത ഒരു ദിവസം ഇല്ല. തന്നെ സംബന്ധിച്ച് അദ്ദേഹം മരിക്കുന്നില്ലെന്നും ഇവിടുത്തെ വികസനം ഉറപ്പാക്കുന്നതിനുള്ള ചാലകശക്തിയാണ് അപ്പ എന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

‘എന്റെ ഉത്തരവാദിത്തം വളരെ അധികം വര്‍ധിച്ചു. ഈ ദിവസം അദ്ദേഹം കൂടെ ഉണ്ടാവണം എന്നായിരുന്നു എന്റെ ആഗ്രഹം. അദ്ദേഹം ഇല്ലായെന്നതാണ് വേദന ഉളവാക്കുന്ന കാര്യമാണ്. തിരഞ്ഞെടുപ്പിലുടനീളം അദ്ദേഹം കൂടെ ഉണ്ടായിരുന്നു.’ ചാണ്ടി ഉമ്മന്‍ പറഞ്ഞു.

ഇന്നാണ് ചാണ്ടി ഉമ്മന്‍ നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യുന്നത്. അതിന് മുന്നോടിയായി രാവിലെ 8. 45 ന് സ്പീക്കറെ കാണും. ചോദ്യോത്തര വേളക്ക് ശേഷം രാവിലെ 10നാണ് ചാണ്ടി ഉമ്മന്റെ സത്യപ്രതിജ്ഞ. ആറ്റുകാല്‍ അമ്പലത്തിലും പാളയം പള്ളിയിലും പോയ ശേഷമാകും ചാണ്ടി ഉമ്മന്‍ നിയമസഭയിലെത്തുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group