സ്വന്തം ലേഖകൻ
കോട്ടയം: ചങ്ങനാശ്ശേരി നഗരസഭയിൽ എൽ ഡി എഫിന്റെ അവിശ്വാസപ്രമേയം പാസായി. 37 അംഗ കൗൺസിലിൽ 19 അംഗങ്ങൾ അവിശ്വാസ പ്രമേയത്തേ പിന്തുണച്ച് വോട്ട് ചെയ്തു. മൂന്ന് ബി ജെ പി അംഗങ്ങൾ വിട്ടുനിന്നു.
നഗരസഭ അധ്യക്ഷ സന്ധ്യാ മനോജിനും യു ഡി എഫ് ഭരണസമിതിക്കും എതിരെയാണ് എൽ ഡി എഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. അവിശ്വാസ പ്രമേയത്തേ എതിർക്കാൻ കഴിയാത്തതിനാൽ കൗൺസിലിൽ യു ഡി എഫ് അംഗങ്ങൾ പങ്കെടുത്തില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
യു ഡി എഫ് നല്കിയ വിപ്പ് ലംഘിച്ച് കോൺഗ്രസ് മണ്ഡലം സെക്രട്ടറിയും 17 ആം വാർഡ് മെമ്പറുമായ രാജു ചാക്കോ, 33 ആം വാർഡ് മെമ്പറും കോൺഗ്രസ് വെസ്റ്റ് മണ്ഡലം സെക്രട്ടറിയുമായ ബാബു തോമസ് എന്നിവർ എൽ ഡി എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തേ പിന്തുണച്ചതോടെ അവിശ്വസ പ്രമേയം പാസാവുകയായിരുന്നു.