ചാലക്കുടി പുഴയിൽ  ഒഴുക്കിൽപ്പെട്ട ആന കരകയറി; മഴവെള്ളപ്പാച്ചിലിൽ കുടുങ്ങിയത് അ‌ഞ്ച് മണിക്കൂറോളം; വീഡിയോ കാണാം

ചാലക്കുടി പുഴയിൽ ഒഴുക്കിൽപ്പെട്ട ആന കരകയറി; മഴവെള്ളപ്പാച്ചിലിൽ കുടുങ്ങിയത് അ‌ഞ്ച് മണിക്കൂറോളം; വീഡിയോ കാണാം

Spread the love

ചാലക്കുടി:ചാലക്കുടി പുഴയിൽ ഒഴുക്കിൽപ്പെട്ട ആന കരകയറി. അതിരപ്പിള്ളി പിള്ളപ്പാറ മേഖലയിലാണ് ആന ഒഴുക്കിൽപ്പെട്ടത്. കരയിലേക്ക് കയറാൻ സാധിക്കാതെ മണിക്കൂറോളം പുഴയിൽ കുടുങ്ങി കിടക്കുകയായിരുന്നു കാട്ടാന.

പുഴയിലെ അതിശക്തമായ ഒഴുക്കിനെ മറികടന്നാണ് ആന രക്ഷപെട്ടത്. അഞ്ച് മണിക്കൂറോളമാണ് ആന പുഴയിൽ കരകയറാനാകാതെ നിന്നത്.പുഴയിൽ പലയിടത്തുമുണ്ടായിരുന്ന ചെറിയ പാറക്കെട്ടുകളിൽ തട്ടിനിന്ന് ആന ഒഴുക്കിനെ അതിജീവിക്കുകയായിരുന്നു.

ഒഴുക്കിൽപ്പെട്ട ആന കരകയറുന്ന വീഡിയോ സമൂഹമാധ്യമങ്ങളിലുൾപ്പെടെ ​​വൈറലായിട്ടുണ്ട്. രാവിലെ ആറ് മണിയോടെയാണ് ആന പുഴയിൽ കുടുങ്ങിയത് പ്രദേശവാസികൾ കണ്ടത്. തുരുത്തിൽ കയറാൻ ശ്രമിക്കുന്നതിനിടെ ഒഴുക്കിൽപ്പെടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group