
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമിയ്ക്ക് പുതിയ തലവന്‍.
പ്രശസ്ത സംവിധായകനും നടനുമായ രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമി ചെയര്‍മാനായി നിയമിച്ചു. നിലവില്‍ സംവിധായകന്‍ കമല്‍ ആണ് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍.
പുതിയ മന്ത്രിസഭയുടെതാണ് തീരുമാനം. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
2016ലായിരുന്നു കമൽ ചെയര്‍മാനായി തെരഞ്ഞെടുത്തത്.
1987ല്‍ ഒരു ‘മെയ് മാസ പുലരി’ യിലൂടെ സിനിമാ രംഗത്തേയ്ക്ക് എത്തിയ രഞ്ജിത്തിന്റെ തൂലികയില്‍ നിന്നും ദേവാസുരം, ആറാം തമ്പുരാന്‍, സമ്മര്‍ ഇന്‍ ബെത്ലഹേം, നരസിംഹം, വല്യേട്ടന്‍ തുടങ്ങി ഒരുപിടി ഹിറ്റ് ചിത്രങ്ങള്‍ മലയാള സിനിമയ്ക്ക് ലഭിച്ചു.
2001ല്‍ ദേവാസുരത്തിന്റെ രണ്ടാം ഭാഗമായ രാവണപ്രഭു എന്ന സിനിമയിലൂടെ സംവിധായകനായി അരങ്ങേറിയ രഞ്ജിത്ത് ബ്ലാക്ക്, പാലേരിമാണിക്യം, പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെയിന്റ്, ഇന്ത്യന്‍ റുപ്പീ, ഡ്രാമ തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കി. ഉണ്ട, അയ്യപ്പനും കോശിയും, കൂടെ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്തു.



