play-sharp-fill
ചങ്ങനാശേരിയിൽ നിയന്ത്രണം വിട്ട ലോറി കാറിൽ ഇടിച്ച ശേഷം ഫർണിച്ചർ സ്ഥാപനത്തിലേയ്ക്ക് പാഞ്ഞ് കയറി; അപകടത്തിൽ കാർ ഡ്രൈവർക്ക് പരിക്ക്

ചങ്ങനാശേരിയിൽ നിയന്ത്രണം വിട്ട ലോറി കാറിൽ ഇടിച്ച ശേഷം ഫർണിച്ചർ സ്ഥാപനത്തിലേയ്ക്ക് പാഞ്ഞ് കയറി; അപകടത്തിൽ കാർ ഡ്രൈവർക്ക് പരിക്ക്

സ്വന്തം ലേഖകൻ

ചങ്ങനാശേരി: എം.സി റോഡിൽ നിയന്ത്രണം വിട്ട ലോറി കാറിലിടിച്ച ശേഷം റോഡരികിലെ കടയിലേയ്ക്ക് പാഞ്ഞു കയറി. അപകടത്തിൽ കാറിനുള്ളിലുണ്ടായിരുന്ന ഡ്രൈവർക്ക് സാരമായി പരിക്കേറ്റു.
തമിഴ്നാട്ടിൽ നിന്നെത്തിയ ലോറിയാണ് കാറിലിടിച്ചു ശേഷം ഫർണിച്ചർ സ്ഥാപനത്തിലേക്ക് പാഞ്ഞ് കയറിയത്. സ്ഥാപനം ഭാഗീകമായി തകർന്നു.വ്യാഴാഴ്ച രാത്രി പത്ത് മണിയോടെ ചങ്ങനാശേരി ളായിക്കാടായിരുന്നു അപകടം.

ഇവിടെ പ്രവർത്തിക്കുന്ന കെ ബി സി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള വണ്ടർ ഹോംസ് ഫർണിച്ചർ കടയിലേക്കാണ് ലോറി പാഞ്ഞുകയറിയത്. കോട്ടയത്തു നിന്നും തിരുവല്ല ഭാഗത്തേക്ക് ലോഡുമായി പോകുകയായിരുന്നു ലോറി. ഈ സമയം എതിർ ദിശയിൽ നിന്നും വന്ന കാർ വലത് സൈഡിലേക്ക് വെട്ടിച്ചു. ഇതേ തുടർന്ന് കാറിലിടിക്കാതിരിക്കാൻ വെട്ടിച്ച് മാറ്റുന്നതിനിടെ നിയന്ത്രണം വിട്ട ലോറി റോഡിന് വലത് സൈഡിലുള്ള ബിംൽഡിംഗിലേക്ക് പാഞ്ഞുകയറുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. റോഡിന് വലത് വശത്തെ തട്ട് കടയിൽ ഭക്ഷണം കഴിക്കുന്നതിനാണ് കാർ പെട്ടന്ന് തിരിഞ്ഞത്. ഇവിടെ വളവായതിനാൽ എതിർ ഭാഗത്ത് നിന്ന വന്ന വാഹനം ശ്രദ്ധയിൽ പെടാതിരുന്നതാവാം അപകടത്തിന് കാരണമായതെന്ന് സംശയിക്കുന്നു . പരിക്കേറ്റ കാർ ഡ്രൈവറെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു.ലോറി കെട്ടിടത്തിലേക്ക് ഇടിച്ചു കയറിയതിന് തുടർന്ന് കെട്ടിടത്തിന്റെ പ്രധാന തണുകൾ തകർന്നു. കെട്ടിടത്തിന് ബലക്ഷയം ഉണ്ടാകുകയും കെട്ടിടം അപകടാവസ്ഥയിലാകുകയും ചെയ്തിട്ടുണ്ട്. ഇവിടെ വിൽപനക്കായി വച്ചിരുന്ന ഫർണിച്ചറുകൾ തകർന്നു.അപകടത്തെ തുടർന്ന് പരിക്കേറ്റ ലോറി ഡ്രൈവറെ താലുക്ക് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചങ്ങനാശേരിയിൽ നിന്നും ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group