ബി.ജെ.പി പ്രതിഷേധം ഫലം കണ്ടു: കേന്ദ്രമന്ത്രി വി.മുരളീധരന് വീണ്ടും സുരക്ഷ നൽകി സംസ്ഥാന സർക്കാർ
തേർഡ് ഐ ബ്യൂറോ
കൊച്ചി: കേന്ദ്രമന്ത്രി വി.മുരളീധരന് സംസ്ഥാനത്ത് സുരക്ഷ ഒരുക്കാതുന്നതിൽ ബി.ജെ.പിയുടെ പ്രതിഷേധം ഫലം കണ്ടു. കേന്ദ്രമന്ത്രി വി. മുരളീധരന് സംസ്ഥാനത്ത് വീണ്ടും പൈലറ്റ് സുരക്ഷ ഒരുക്കി സംസ്ഥാന സർക്കാർ.
സംസ്ഥാന സർക്കാർ മുരളീധരന് പൈലറ്റ് സുരക്ഷ ഒഴിവാക്കിയെന്ന പരാതിയുമായി ബി ജെ പി രംഗത്തെത്തിയിരുന്നു. നടപടിയിൽ പ്രതിഷേധിച്ച് സർക്കാർ അനുവദിച്ച ഗൺമാൻ ബിജുവിനെ മന്ത്രി ഇന്നലെ വാഹനത്തിൽ നിന്ന് ഇറക്കിവിടുകയും ചെയ്തിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിനു പിന്നാലെയാണ് സർക്കാർ വീണ്ടും പൈലറ്റ് സുരക്ഷ അനുവദിച്ചത്. ഇന്ന് കൊച്ചിയിലേക്ക് പോകുന്ന വി മുരളീധരന് എസ്‌കോർട്ടും പൈലറ്റും നൽകി.വൈ കാറ്റഗറി സുരക്ഷ അനുവദിക്കപ്പെട്ടിട്ടുള്ള വ്യക്തിയാണ് മുരളീധരൻ.
കേന്ദ്രമന്ത്രി കേരളത്തിൽ എത്തുബോൾ സാധാരണയായി പൈലറ്റും രാത്രിയിൽ എസ്‌കോർട്ടും പൊലീസ് ഒരുക്കാറുണ്ട്.
എന്നാൽ കഴിഞ്ഞ ദിവസം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയപ്പോൾ പൈലറ്റ് വാഹനമുണ്ടായിരുന്നില്ല. ഇതോടെയാണ് ബി ജെ പി പ്രതിഷേധവുമായി രംഗത്തെത്തിയത്.