ശനിയാഴ്ച മട്ടൻ കറി; ആഴ്ചയിൽ 2 ദിവസം മീൻ കറി ഊണ്; 3 ദിവസം കപ്പ പുഴുക്ക്; ഉപ്പുമാവും എത്ത പഴം പുഴുങ്ങിയതും, ഇഡലിയും, ദോശയും, ചപ്പാത്തിയും സൂരജും ,ഗോവിന്ദ ചാമിയുമെല്ലാം തിന്നു കൊഴുക്കുന്നു;   ഇതൊക്കെ നടക്കുന്നത് ഭക്ഷണം മോഷ്ടിച്ചതിന് തല്ലിക്കൊന്ന മധുവിൻ്റെ നാട്ടിൽ

ശനിയാഴ്ച മട്ടൻ കറി; ആഴ്ചയിൽ 2 ദിവസം മീൻ കറി ഊണ്; 3 ദിവസം കപ്പ പുഴുക്ക്; ഉപ്പുമാവും എത്ത പഴം പുഴുങ്ങിയതും, ഇഡലിയും, ദോശയും, ചപ്പാത്തിയും സൂരജും ,ഗോവിന്ദ ചാമിയുമെല്ലാം തിന്നു കൊഴുക്കുന്നു; ഇതൊക്കെ നടക്കുന്നത് ഭക്ഷണം മോഷ്ടിച്ചതിന് തല്ലിക്കൊന്ന മധുവിൻ്റെ നാട്ടിൽ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ശനിയാഴ്ച മട്ടൻ കറി കൂട്ടി കുശാൽ ശാപ്പാട്, ആഴ്ചയിൽ 2 ദിവസം മീൻ കറി ഊണ്. 3 ദിവസം കപ്പ പുഴുക്ക്. ഉപ്പുമാവും എത്ത പഴം പുഴുങ്ങിയതും, ഇഡലിയും, ദോശയും, ചപ്പാത്തിയും സൂരജും ,ഗോവിന്ദ ചാമിയുമൊക്കെ തിന്നു കൊഴുക്കുന്നു. ഇതൊക്കെ നടക്കുന്നത് ഭക്ഷണം മോഷ്ടിച്ചതിന് തല്ലിക്കൊന്ന മധുവിൻ്റെ നാട്ടിലാണ്. ദൈവത്തിൻ്റെ സ്വന്തം നാട്ടിൽ

ഉത്ര വധക്കേസിലെ പ്രതിയായ ഭര്‍ത്താവ് സൂരജിനെ ഇരട്ട ജീവപര്യന്തം ശിക്ഷിച്ചതോടെ വധശിക്ഷ പ്രതീക്ഷിച്ച പലരും നിരാശരായി.
രണ്ടുകേസുകളിലായി ആദ്യം 17 വര്‍ഷവും പിന്നീട് ഇരട്ട ജീവപര്യന്തവുമാണ് സൂരജ് അനുഭവിക്കേണ്ടത്. വര്‍ഷങ്ങള്‍ ഇയാള്‍ ജയിലില്‍ കഴിയേണ്ടി വരും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സൂരജ് വധശിക്ഷയക്ക് അര്‍ഹനാണെങ്കിലും പ്രായമാണ് അയാളെ തുണച്ചത്. കേരളത്തിലെ വിവിധ ജയിലുകളിലായി 17 പേരാണ് വധശിക്ഷ കാത്തുകഴിയുന്നത്. ഇവരൊക്കെ ഇപ്പോള്‍ ജയിലിലെ കുശാൽ ഭക്ഷണവും കഴിച്ച്‌ സുഖിമാന്‍മാരായി കഴിയുകയാണ്.

ശിക്ഷ കിട്ടി ജയിലില്‍ കഴിയുന്ന ഇവരുടെ ഭക്ഷണം എന്തൊക്കെയാണെന്ന് അറിയുമോ ? വിഭവ സമൃദ്ധമായതും പോഷക സമൃദ്ധമായതുമാണ് ഇവരുടെ ഭക്ഷണം.

ആഴ്ചയില്‍ ഏഴു ദിവസവും വ്യത്യസ്ത മെനുവാണ് ഇവിടെ.

ഞായറാഴ്ച രാവിലെ ഇഡ്ഡലിഅല്ലെങ്കില്‍ ദോശ, കൂടെ കറിയായി സാമ്പാര്‍ ഒപ്പം ചായയും കിട്ടും. ഉച്ചയ്ക്ക് ചോറിനൊപ്പം അവിയല്‍, തീയല്‍, തൈര് എന്നിവ കിട്ടും. അത്താഴത്തിന് ചോറും തോരനും രസവുമാണ് മെനു.

തിങ്കളാഴ്ച രാവിലെ ചപ്പാത്തി, കടലക്കറി, ചായയും കിട്ടും. ഉച്ചയ്ക്ക് ചോറും മീന്‍കറിയും മെഴുക്കുപുരട്ടിയും കൂടെ പുളിശേരിയും ഉണ്ട്. രാത്രിയാകട്ടെ ചോറിനൊപ്പം കപ്പപ്പുഴുക്കും രസവും അച്ചാറും കിട്ടും.

ചൊവ്വാഴ്ച ഉപ്പുമാവാണ് പ്രാതല്‍. ഗ്രീന്‍പീസ് കറിയും ചായയും ഒപ്പം കിട്ടും. ഉച്ചയ്ക്ക് ചോറ്, അവിയല്‍, സാമ്പാര്‍, തൈര് എന്നിവയാണ് വിഭവങ്ങള്‍.

രാത്രി ചോറിനൊപ്പം തോരനും ചെറുപയറും കറിയായി കിട്ടും.

ബുധനാഴ്ച ദിവസം രാവിലെയാണ് ചപ്പാത്തിയും കടലക്കറിയും ഉള്ളത്. ചായയും കിട്ടും. ഉച്ചയ്ക്ക് ചോറിനൊപ്പം മീന്‍ കറിയും അവിയലും പുളിശേരിയും ഉണ്ട്.

അത്താഴത്തിന് ചോറിന്റെ കൂടെ കപ്പപ്പുഴുക്ക്, അച്ചാര്‍, രസം എന്നിവയുമുണ്ട്.

വ്യാഴായ്ചയും ഉപ്പുമാവും ഗ്രീന്‍പീസുമാണ് രാവിലെ കിട്ടുക. ഉച്ചയ്ക്ക് ചോറിനൊപ്പം സാമ്പാര്‍ , അവിയല്‍ തൈരും രാത്രിയില്‍ ചോറിന്റെ കൂടെ തീയലും തോരനും ഉണ്ടാകും. വെള്ളിയാഴ്ച രാവിലെ ചപ്പാത്തിയും പീസ് കറിയും തന്നെയാണ്.

ഉച്ചയ്ക്ക് ചോറിന്റെ കൂടെ അവിയല്‍, എരിശേരി, പുളിശേരി എന്നിവയുമുണ്ട്. രാത്രിയില്‍ ചോറും രസവും തോരനുമുണ്ടാകും. ശനിയാഴ്ചകളില്‍ മെനു ഇത്തിരി ലാവിഷാണ്.

രാവിലെ ഉപ്പുമാവും ഗ്രീന്‍ പീസും ചായയും ഉണ്ട്. ഉച്ചയ്ക്ക് ചോറിനും തോരനും പുളിശേരിക്കുമൊപ്പം മട്ടന്‍ കറിയുമുണ്ട്. അത്താഴത്തിന് ചോറിന്റെ കൂടെ കപ്പപ്പുഴുക്ക്, രസം, അച്ചാര്‍ എന്നിവയും കിട്ടും.

എന്തായാലും കാര്യമായ അധ്വാനമില്ലാതെ ഈ മെനുവിലെ ഭക്ഷണവും കഴിച്ച്‌ ഇനി സൂരജും ജയിലില്‍ ഉണ്ടാകും.