
വിശാഖപട്ടണം: സെലിബ്രറ്റി ക്രിക്കറ്റ് ലീഗില്‍ മുംബൈ ഹീറോസിനെതിരായ മത്സരത്തില്‍ കേരള സ്‌ട്രൈക്കേഴ്‌സിന് ജയം.
വിശാഖപട്ടണത്ത് നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിന്റെ ജയമാണ് സ്‌ട്രൈക്കേഴ്‌സ് സ്വന്തമാക്കിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഹീറോസ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സാണ് നേടിയയത്. 58 റണ്‍സ് നേടിയ തൊമര്‍ നവ്ദീപാണ് ഹീറോസിന്റെ ടോപ് സ്‌കോറര്‍.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉണ്ണി മുകുന്ദന്‍, അരുണ്‍ ബെന്നി എന്നിവര്‍ സ്‌ട്രൈക്കേഴ്‌സിന് വേണ്ടി മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിംഗില്‍ സ്‌ട്രൈക്കേഴ്‌സ് 19.3 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.
മദന്‍ മോഹന്‍ (30 പന്തില്‍ പുറത്താവാതെ 74), വിവേക് ഗോപന്‍ (38) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് സ്‌ട്രൈക്കേഴ്‌സിന് വിജയത്തിലേക്ക് നയിച്ചത്.







