കോട്ടയം: വെജിറ്റേറിയൻ വിഭവങ്ങള്‍ ഇഷ്ട്ടപെടുന്നവർക്കായിതാ ഒരു കിടിലൻ റെസിപ്പി. ഉഗ്രൻ സ്വാദില്‍ തയ്യാറാക്കാവുന്ന കോളിഫ്ലവർ ചിക്കിപ്പൊരിച്ചത്.
ആവശ്യമായ ചേരുവകള്‍
1. എണ്ണ – അരക്കപ്പ്
2. സവാള – രണ്ട്, അരിഞ്ഞത്
ഇഞ്ചി അരിഞ്ഞത് – ഒരു വലിയ സ്പൂണ്‍
വെളുത്തുള്ളി അരിഞ്ഞത് – ഒരു ചെറിയ സ്പൂണ്‍
3. തക്കാളി – ഒന്ന്, അരച്ചത്
മല്ലിയില അരിഞ്ഞത് – ഒരു പിടി
മഞ്ഞള്‍പ്പൊടി – കാല്‍ ചെറിയ സ്പൂണ്‍
ഉപ്പ്, മുളകുപൊടി – പാകത്തിന്
4. കോളിഫ്ളവർ കൊത്തിയരിഞ്ഞത് – മൂന്നു കപ്പ്
5. ചെറുനാരങ്ങാനീര് – ഒരു ചെറുനാരങ്ങയുടെ പകുതിയുടേത്
6. ജീരകം വറുത്തു പൊടിച്ചത് – ഒരു ചെറിയ സ്പൂണ്‍
തയ്യാറാക്കുന്ന വിധം

Whatsapp Group 1 | Whatsapp Group 2 |Telegram Group
എണ്ണ ചൂടാക്കി രണ്ടാമത്തെ ചേരുവ ചെറുതായി അരിഞ്ഞതു ചേർത്തു ചെറുതീയില്‍ മൂപ്പിക്കുക. ഇതിലേക്കു മൂന്നാമത്തെ ചേരുവ ചേർത്തിളക്കണം. മൂത്തു തുടങ്ങുമ്പോള്‍ കോളിഫ്ളവർ കൊത്തിയരിഞ്ഞതും ചേർത്തിളക്കി ചെറുതീയില്‍ അടച്ചു വച്ചു വേവിക്കുക. ആവശ്യമെങ്കില്‍ അല്പം വെള്ളം തളിച്ചുകൊടുക്കാം. ഏറ്റവു ഒടുവില്‍ നാരങ്ങാനീരും ചേർത്ത ജീരകംപൊടി കൊണ്ട് അലങ്കരിച്ചു വിളമ്പാം.