video
play-sharp-fill

സന്തോഷ് ട്രോഫി; എതിരില്ലാത്ത പത്തുഗോളിന് ലക്ഷദ്വീപിനെ തകര്‍ത്ത് കേരളത്തിന് ജയം ; ഹാട്രിക് നേടി ഇ സജീഷ്

സ്വന്തം ലേഖകൻ കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്ബോള്‍ യോഗ്യതാ റൗണ്ടില്‍ ലക്ഷദ്വീപിനെതിരെ കേരളത്തിന്റെ ഗോള്‍വര്‍ഷം. മറുപടിയില്ലാത്ത 10 ഗോളിനാണ് കേരളം ലക്ഷദ്വീപിനെ തകര്‍ത്തത്. ഇ സജീഷ് കേരളത്തിനായി ഹാട്രിക് നേടി. മുഹമ്മദ് അജ്സലും ഗനി അഹമ്മദ് നിഗവും ഇരട്ടഗോള്‍ നേടിയപ്പോള്‍ നസീബ് റഹ്മാന്‍, വി അര്‍ജുന്‍, മുഹമ്മദ് മുഷറഫ് എന്നിവര്‍ ഓരോ ഗോള്‍ വീതം നേടി. കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന പോരില്‍ ആധികാരിക പ്രകടനമാണ് കേരളം നടത്തിയത്. മത്സരത്തിന്റെ ആദ്യ മിനിറ്റില്‍ തന്നെ കേരളം ആക്രമണം അഴിച്ചുവിട്ടു. ആറാം മിനിറ്റില്‍ അജ്സലിലൂടെ മുന്നിലെത്തി. […]

അര്‍ജന്റീന ദേശീയ ഫുട്‌ബോള്‍ ടീം കേരളത്തില്‍ ; എഎഫ്എയുടെ അനുമതി ലഭിച്ചതായി സൂചന ; ആവേശത്തിൽ ആരാധകർ

സ്വന്തം ലേഖകൻ കോഴിക്കോട്: കേരളത്തിലെ ഫുട്‌ബോള്‍ ആരാധകരെ ആവേശത്തിലാക്കി, അര്‍ജന്റീന ദേശീയ ഫുട്‌ബോള്‍ ടീം കേരളത്തില്‍ പന്ത് തട്ടാനെത്തും. കേരളം സന്ദര്‍ശിക്കുന്നതിന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്റെ അനുമതി ലഭിച്ചതായാണ് സൂചന. കായിക മന്ത്രി വി. അബ്ദുറഹിമാന്‍ ബുധനാഴ്ച മാധ്യമങ്ങളെ കണ്ട് കൂടുതല്‍ വിവരങ്ങള്‍ അറിയിക്കും. മത്സരനടത്തിപ്പിനായി അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനുമായി സംസ്ഥാന സര്‍ക്കാര്‍ ധാരണയിലെത്തി എന്നാണ് അറിയുന്നത്. ടീം അടുത്ത വര്‍ഷമാകും കേരളത്തിലെത്തുക. മെസ്സി കളിക്കാനെത്തുമോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. മെസ്സിയുടെ കാര്യത്തില്‍ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനാകും അന്തിമ തീരുമാനം എടുക്കുക. മത്സര […]

രഞ്ജി ട്രോഫിയില്‍ ഗ്രൂപ്പ് സിയില്‍ ഒന്നാമനായ ഹരിയാനയെ സമനിലയില്‍ തളച്ച്‌ കേരളം; ഒന്നാം ഇന്നിംഗ്‌സ് ലീഡിന്റെ ബലത്തില്‍ മൂന്ന് പോയിന്റ്

ലാഹ്ലി: രഞ്ജി ട്രോഫിയില്‍ ഗ്രൂപ്പ് സിയില്‍ ഒന്നാമനായ ഹരിയാനയെ സമനിലയില്‍ തളച്ച്‌ കേരളം. ലഹ്ലി ചൗധരി ബന്‍സിലാല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യ ഇന്നിങ്സില്‍ 127 റണ്‍സിന്റെ ലീഡ് നേടിയ കേരളം രണ്ടാം ഇന്നിങ്സില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.ഇതോടെ 253 റണ്‍സിന്റെ വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹരിയാന രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 52 റണ്‍സെന്ന നിലയില്‍ എത്തിയപ്പോള്‍ കളി അവസാനിപ്പിക്കുകയായിരുന്നു. ഒന്നാം ഇന്നിങ്സില്‍ ലീഡ് നേടിയ കേരളത്തിന് മൂന്നു പോയിന്റും ഹരിയാനയ്ക്ക് ഒരു പോയിന്റും ലഭിച്ചു. ഏഴിന് 139 […]

കൂച്ച് ബെഹാറില്‍ കേരളത്തിന് ആദ്യ ഇന്നിങ്‌സില്‍ 421 റണ്‍സ് ; സ്‌കോര്‍ 400 കടത്തിയത് അദ്വൈത് പ്രിന്‍സിന്റെ അര്‍ദ്ധ സെഞ്ച്വറിയുടെ മികവിൽ

തിരുവനന്തപുരം : കൂച്ച് ബെഹാര്‍ ട്രോഫിയില്‍ ബിഹാറിനെതിരെ കേരളത്തിന് ആദ്യ ഇന്നിങ്‌സില്‍ 421 റണ്‍സ്. ബിഹാര്‍ ഉയര്‍ത്തിയ 329 റണ്‍സ് മറികടന്ന കേരളം 92 റണ്‍സിന്റെ ലീഡും നേടി. മൂന്നാം ദിനം 5 വിക്കറ്റ് നഷ്ടത്തില്‍ 335 റണ്‍സെന്ന നിലയില്‍ ഇന്നിങ്‌സ് പുനരാരംഭിച്ച കേരളം അദ്വൈത് പ്രിന്‍സിന്റെ അര്‍ദ്ധ സെഞ്ച്വറിയുടെ മികവിലാണ് സ്‌കോര്‍ 400 കടത്തിയത്. 145 പന്ത് നേരിട്ട അദ്വൈത് 17 ഫോര്‍ ഉള്‍പ്പെടെ 84 റണ്‍സ് നേടി. അദ്വൈതിനൊപ്പം ക്രീസിലുണ്ടായിരുന്ന അല്‍താഫ് 43 റണ്‍സെടുത്തു. ഇരുവരും ചേർന്നുള്ള സഖ്യം 94 പന്തിൽ […]

‘ഡബിള്‍ സെഞ്ച്വറിയുമായി’ തിളങ്ങി തിലക് വര്‍മ്മയും സഞ്ജുവും; വമ്പൻ ജയത്തോടെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പര ഇന്ത്യക്ക്

ജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാല് മത്സര ട്വന്റി 20 പരമ്പര ഇന്ത്യക്ക്. വാണ്ടറേഴ്‌സ് സ്റ്റേഡിയത്തില്‍ നടന്ന നാലാമത്തേയും അവസാനത്തേയും മത്സരത്തില്‍ 135 റണ്‍സിന് വിജയിച്ച ഇന്ത്യ 3-1നാണ് പരമ്പര സ്വന്തമാക്കിയത്. ഓപ്പണര്‍ സഞ്ജു സാംസണ്‍, തിലക് വര്‍മ്മ എന്നിവരുടെ സെഞ്ച്വറികളുടെ മികവില്‍ ഇന്ത്യ ഉയര്‍ത്തിയ 283 റണ്‍സ് പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയുടെ മറുപടി 18.2 ഓവറില്‍ 148 റണ്‍സിന് എല്ലാവരും പുറത്തായതോടെ അവസാനിക്കുകയായിരുന്നു. സ്‌കോര്‍: ഇന്ത്യ 283-1 (20) | ദക്ഷിണാഫ്രിക്ക 148-10 (18.2)

ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പര ; തിലക് വർമ്മയുടെ തകർപ്പൻ സെഞ്ച്വറി ; മൂന്നാം മത്സരത്തിൽ ഇന്ത്യയ്ക്ക് 11 റൺസിന്റെ വിജയം

സ്വന്തം ലേഖകൻ സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ട്വന്റി 20 പരമ്പരയിലെ മൂന്നാംമത്സരത്തില്‍ ഇന്ത്യക്ക് വിജയം. 220 റണ്‍സ് വിജയലക്ഷ്യമിട്ടിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 208 റൺസ് നേടാൻ മാത്രമേ സാധിച്ചുള്ളൂ. 22 പന്തിൽ നിന്ന് 41 റൺസ് നേടിയ ക്ലാസെനും 17 പന്തിൽ നാല് ഫോറും അഞ്ച് സിക്സും ഉൾപ്പെടെ 54 റൺസ് നേടിയ ജാൻസെനും ദക്ഷിണാഫ്രിക്കയുടെ കരുത്ത് തെളിയിച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 219 റണ്‍സ് എടുത്തത്. 56 പന്തുകളില്‍ 107 […]

സംസ്ഥാന സ്കൂൾ കായിക മേള: സമാപന ദിനമായ ഇന്ന് 18 ഫൈനലുകൾ; ഗെയിംസ് ഇനങ്ങളിൽ 144 സ്വർണമടക്കം 1213 പോയിന്റുമായി തിരുവനന്തപുരം ഒന്നാം സ്ഥാനത്ത്; വൈകിട്ട് നാലിന് സമാപന ചടങ്ങിൽ മുഖ്യമന്ത്രി മുഖ്യാതിഥിയാവും; എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ കേരള സിലബസ് പ്രകാരമുള്ള എല്ലാ സ്കൂളുകൾക്കും ഇന്ന് അവധി

കൊച്ചി: സംസ്ഥാന സ്കൂൾ കായിക മേളയുടെ അവസാന ദിനമായ ഇന്ന് 18 ഫൈനലുകൾ. ക്രോസ് കൺട്രിയോടെയാണ് ഇന്നത്തെ മത്സരങ്ങൾക്ക് തുടക്കമാവും. സീനിയർ ആൺകുട്ടികളുടെ ഹാമർ ത്രോയാണ് ഫീൽഡിലെ ആദ്യ ഫൈനൽ. ഉച്ചയ്ക്ക് രണ്ടിന് ആരംഭിക്കുന്ന 200 മീറ്റർ ഫൈനലുകൾക്ക് ശേഷം 400 മീറ്റർ റിലേ മത്സരങ്ങളും നടക്കുന്നതോടെ ഈ വർഷത്തെ കൗമാര കായിക മേളയ്ക്ക് അവസാനമാകും. 78 ഇനങ്ങൾ പൂർത്തിയായപ്പോൾ 66 പോയിന്‍റുമായി മലപ്പുറം ഐഡിയൽ കടകശേരി സ്കൂൾ കിരീടം ഉറപ്പിച്ച് കഴിഞ്ഞു. തുടർച്ചയായ മൂന്നാം തവണയാണ് ഐഡിയൽ സ്കൂൾ ഒന്നാംസ്ഥാനത്ത് എത്തുന്നത്. 19 […]

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ട്വന്റി-20യിൽ ഇന്ത്യയ്ക്ക് തോൽവി ; മൂന്ന് വിക്കറ്റ് ജയം

സ്വന്തം ലേഖകൻ പോർട്ട് എലിസബത്ത്: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ട്വന്റി-20യിൽ ഇന്ത്യയ്ക്ക് തോൽവി. മൂന്ന് വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയെ കീഴടക്കിയത്. ഇന്ത്യ ഉയർത്തിയ 125 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക . 19ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. ട്രിസ്റ്റൺ സ്റ്റെപ്സിന്റെ ഇന്നിങ്സാണ് പ്രോട്ടീസിനെ വിജയതീരത്ത് എത്തിച്ചത്. തുടർച്ചായ രണ്ടാം ട്വന്റി20 മത്സരത്തിലും ടോസ് ഭാഗ്യം കടാക്ഷിച്ച ദക്ഷിണാഫ്രിക്കൻ നായകൻ എയ്ഡൻ മാർക്രം ഇത്തവണയും ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ആദ്യ മത്സരത്തിൽ സെഞ്ചുറി നേടിയ സ‍ഞ്ജു സാംസണും ക്യാപ്റ്റൻ സൂര്യകുമാർ യാദവുമടക്കമുള്ളവർ […]

രഞ്ജി ട്രോഫിയില്‍ 6000 റണ്‍സും, 400 വിക്കറ്റുകളും ; പത്ത് ലക്ഷം രൂപ പാരിതോഷികം നല്‍കി കേരളം; ജലജ് സക്സേനയെ ആദരിച്ച് കേരള ക്രിക്കറ്റ് അസോസിയേഷന്‍

സ്വന്തം ലേഖകൻ തിരുവനന്തപുരം : രഞ്ജി ട്രോഫിയില്‍ 6000 റണ്‍സും, 400 വിക്കറ്റുകളും കരസ്ഥമാക്കിയ കേരള ടീം അംഗം ജലജ് സക്സേനയെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ ആദരിച്ചു. തിരുവനന്തപുരം ഹയാത് റീജന്‍സിയില്‍വച്ച് നടന്ന ചടങ്ങില്‍ പത്ത് ലക്ഷം രൂപയും മെമന്റോയും കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ജയേഷ് ജോര്‍ജ്ജും , സെക്രട്ടറി വിനോദ് എസ് കുമാറും ചേര്‍ന്ന് ജലജിന് സമ്മാനിച്ചു. 2016-17 സീസണ്‍ മുതല്‍ കേരള ക്രിക്കറ്റ് അസോസിയേഷന്റെ അംഗമായിവരുകയും, കേരളത്തിന് വേണ്ടി അനവധി മത്സരങ്ങളില്‍ മികച്ച നേട്ടങ്ങള്‍ കൈവരിക്കുകയും ചെയ്ത താരമാണ് ജലജ് […]

കേരള സ്കൂൾ കായികമേള; അത്ലറ്റിക് വിഭാഗത്തിൽ മലപ്പുറത്തിന്റെ മുന്നേറ്റം; ഓവറോൾ വിഭാഗത്തിൽ കിരീടം ഉറപ്പിച്ച് തിരുവനന്തപുരം

മലപ്പുറം: കേരള സ്കൂൾ കായികമേള അത്ലറ്റിക് വിഭാഗത്തിൽ മലപ്പുറത്തിന്റെ മുന്നേറ്റം തുടരുന്നു. 68 പോയിന്റോടെ മലപ്പുറം ഒന്നാമതും 55 പോയിന്റോടെ പാലക്കാട് രണ്ടാം സ്ഥാനത്തുമാണ്. ഓവറോൾ വിഭാഗത്തിൽ തിരുവനന്തപുരം ജില്ല കിരീടം ഉറപ്പിച്ചു. അത്‌ലറ്റിക് വിഭാഗത്തിൽ ഇന്ന് രാവിലെ നടന്നത് മൂന്ന് ഫൈനലുകൾ. ജൂനിയർ ബോയ്സ് ഷോട്ട്പുട്ടിൽ തിരുവനന്തപുരത്തിൻ്റെ കാർത്തിക് കൃഷ്ണ സ്വർണം നേടി. വിതുര ഗവൺമെന്റ് വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിയാണ്. സബ്ജൂനിയർ ഗേൾസ് ഷോട്ട്പുട്ടിൽ കണ്ണൂരിനാണ് സ്വർണം. കീഴന്തൂർ യു.പി സ്കൂളിലെ കെ. അൻവികയാണ് സ്വർണ്ണം നേടിയത്. സീനിയർ ആൺകുട്ടികളുടെ […]