ഹര്‍ലീന്‍ ഡിയോള്‍ നേടിയ കന്നി സെഞ്ച്വറിയും പ്രതികയുടെ കന്നി അര്‍ധ സെഞ്ച്വറിയും ; വെസ്റ്റ് ഇന്‍ഡീസ് വനിതാ ടീമിനെതിരായ ഏകദിന പരമ്പരയും ഇന്ത്യക്ക് ; രണ്ടാം പോരാട്ടത്തില്‍ 115 റണ്‍സ് വിജയം
വഡോദര: വെസ്റ്റ് ഇന്‍ഡീസ് വനിതാ ടീമിനെതിരായ ഏകദിന പരമ്പരയും ഇന്ത്യക്ക്. രണ്ടാം പോരാട്ടത്തിലും ഇന്ത്യ ജയം നേടിയതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 2-0ത്തിനു ഉറപ്പിച്ചു. നേരത്തെ ടി20 പരമ്പരയും ഇന്ത്യക്കായിരുന്നു. രണ്ടാം പോരാട്ടത്തില്‍ 115 റണ്‍സ് വിജയമാണ് ഇന്ത്യ സ്വന്തമമാക്കിയത്. ടോസ് നേടി ബാറ്റിങിന് ഇറങ്ങിയ ഇന്ത്യന്‍ ടീം നിശ്ചിത ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 358 റണ്‍സ് അടിച്ചെടുത്തു. മറുപടി പറഞ്ഞ വിന്‍ഡീസ് വനിതകളുടെ പോരാട്ടം 46.2 ഓവറില്‍ 243 റണ്‍സില്‍ അവസാനിച്ചു. 3 വിക്കറ്റെടുത്ത പ്രിയ മിശ്ര മികച്ച ബൗളിങ് […]