ചുരണ്ടിയെന്ന് വിളിച്ച കാണികൾക്ക് ബാറ്റ് കൊണ്ട് ചുട്ടമറുപടി നൽകി സ്മിത്ത: മടങ്ങിവരവിൽ നാല് ടെസ്റ്റ് കൊണ്ട് ലോകത്തിലെ ഒന്നാം നമ്പരിലേയ്ക്ക്; റെക്കോഡുകളുടെ തോഴനായി സ്റ്റീവ് സ്മിത്ത്
സ്‌പോട്‌സ് ഡെസ്‌ക് ലണ്ടൻ: പന്ത് ചുരണ്ടൽ വിവാദത്തിൽപ്പെട്ട് ക്രിക്കറ്റ് ലോകത്ത് നിന്നു തന്നെ വിലക്ക് നേരിട്ട സ്റ്റീവ് സ്മിത്ത് തന്റെ തിരിച്ചു വരവ് മത്സരം അവിസ്മരണീയമാക്കുന്നു. ആഷസ് പരമ്പരയിൽ ഒരു ഇരട്ടസെഞ്ച്വറിയും രണ്ട് സെഞ്ച്വറിയും അടക്കം രണ്ടും കൽപ്പിച്ചുള്ള പോരാട്ടത്തിലാണ് സ്റ്റീവ് സ്മിത്ത്. ആഷസിന് തൊട്ട് മുമ്പാണ് ഒരു വർഷത്തെ വിലക്ക് കഴിഞ്ഞ് സ്റ്റീവ് സ്മിത്ത് വീണ്ടും ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ടീമിലേക്ക് ടെസ്റ്റ് മത്സരങ്ങൾക്കായി എത്തുന്നത്. അതിന് ശേഷം ഈ ആഷസിലെ നാല് മത്സരങ്ങളിൽ താരം മൂന്ന് മത്സരങ്ങളിൽ കളിച്ചു. ലീഡ്‌സിലെ ടെസ്റ്റിൽ താരം […]