play-sharp-fill

ക്രിസ്ത്യാനോ താങ്കൾ മനുഷ്യൻ തന്നെയോ..! ഗുരുത്വാകർഷണത്തെപ്പോലും വെല്ലുവിളിച്ച് റൊണാൾഡോയുടെ ഗോൾ; ട്രോളിൽ മുക്കി ഫുട്‌ബോൾ ലോകം; റോണോ ചെയ്താൽ ആഹാ, മമ്മൂക്ക ചെയ്താൽ ഓഹോ 

സ്‌പോട്‌സ് ഡെസ്‌ക് സാൻമാരിയോ: ക്രിസ്ത്യാനോ താങ്കൾ മനുഷ്യൻ തന്നെയോ..! 2.56 മീറ്റർ ഉയരത്തിൽ ഒരൊറ്റച്ചാട്ടം, 1.5 സെക്കൻഡ് നേരെ വായുവിൽ ഉയർന്നു നിന്ന്, ഗുരുത്വാകർഷണത്തെപ്പോലും വെല്ലുവിളിച്ച് മിന്നൽ വേഗത്തിൽ റോണോയുടെ ഗോൾ. ഇറ്റാലിയൻ സെരി എയിൽ സാംപ്‌ഡോറിയക്കെതിരെ 45 ആം മിനിറ്റിൽ യുവയ്ക്കു നിർണ്ണായക വിജയം നൽകിയ ഗോളിനെ അത്ഭുതത്തോടെയാണ് ഫുട്‌ബോൾ ലോകം ചർച്ച ചെയ്യുന്നത്. അലക്‌സോ സാൻട്രോ ബോക്‌സിന്റെ ഇടതു വശത്തു നിന്നും ഉയർത്തി നൽകിയ ക്രോസ് ഗോളാക്കാനാണ് നിന്ന നിൽപ്പിൽ ആകാശപ്പൊക്കത്തോളം ചാടിയ റോണോ, ഹെഡറിലൂടെ പന്തിനെ പോസ്റ്റിന്റെ വലത് മൂലയിലേയ്ക്കു […]

രഞ്ജി ട്രോഫിയിൽ കേരളത്തിന് ദയനീയ തോൽവി : കളിയുടെ മൂന്നാംദിനമാണ് കേരളം പരാജയപ്പെട്ടത്

  സ്വന്തം ലേഖകൻ തുമ്പ: രഞ്ജി ട്രോഫിയിൽ കേരളത്തിന് തോൽവി. ബംഗാൾ ടീം കേരളത്തെ 8 വിക്കറ്റിന് തകർത്തു. തുമ്പയിൽ നടന്ന മത്സരത്തിൽ രണ്ടാമിന്നിംഗ്‌സിൽ സംഭവിച്ച ബാറ്റിംഗ് പരാജയമാണ് കേരളത്തിന് ദയനീയ തോൽവി സമ്മാനിച്ചത്. കളിയുടെ മൂന്നാംദിനമാണ് കേരളം പരാജയപ്പെട്ടത്. സ്‌കോർ : കേരളം – 239, 115 ബെംഗാൾ – 307, 50/2. 236/6 എന്ന നിലയിൽ മൂന്നാം ദിനം തങ്ങളുടെ ആദ്യ ഇന്നിംഗ്‌സ് ബാറ്റിംഗ് തുടങ്ങിയ ബെംഗാൾ 307 റൺസിന് ഓളൗട്ടാവുകയായിരുന്നു. 68 റൺസിന്റെ ഒന്നാമിന്നിംഗ്‌സ് കടവുമായി രണ്ടാമിന്നിംഗ്‌സിനിറങ്ങിയ ആതിഥേയർ പക്ഷേ […]

ഹിറ്റ്മാന്റെ പോരാട്ട വീര്യം : കുൽദീപിന്റെ ഹാട്രിക് : അഭിമാനം കാത്ത് ടീം ഇന്ത്യ

സ്പോട്സ് ഡെസ്ക് ന്യുഡൽഹി : പതിയെ തുടങ്ങി തകർത്തടിച്ച രോഹിത്തും , വളരെ കഷ്ടപ്പെട്ട് ഫോം കണ്ടെത്തിയ ബൗളിംങ്ങ് നിരയും ചേർന്ന് ഇന്ത്യയ്ക്ക് സമ്മാനിച്ചത് ഉജ്വല വിജയം. 107 റണ്‍സിന് വിന്‍ഡീസിനെ തകര്‍ത്ത് രണ്ടാം ഏകദിനം ജയിച്ചുകയറുമ്പോള്‍ കോഹ്ലിയും കൂട്ടരും പരമ്പര സമനിലയിലാക്കി. അഞ്ചിന് 387 റണ്‍സ് എന്ന് ഭീമന്‍ടോട്ടല്‍ ഉയര്‍ത്തിയാണ് ടോസ് നേടിയ വിന്‍ഡീസിനെ ഇന്ത്യ വെല്ലുവിളിച്ചത്. കുല്‍ദീപിന്റെയും മുഹമ്മദ് ഷമിയുടെയും സ്വപ്‌ന തുല്യമായ സ്‌പെല്ലുകള്‍ കൂടിയായതോടെ കരീബിയന്‍ പട 43.3 ഓവറില്‍ 280 റണ്‍സിലൊതുങ്ങി. നേരത്തെ രോഹിത് ശര്‍മയുടെയുടെയും (159) കെ.എല്‍.രാഹുലിന്റെയും […]

ഐസിസിയുടെ ഈ വർഷത്തെ മികച്ച വനിതാ ക്രിക്കറ്റർക്കുള്ള പ്ലെയർ ഓഫ് ദി ഇയർ പുരസ്‌ക്കാരം ഓസ്ട്രേലിയൻ താരം എലീസ്സ പെറിക്ക്

  സ്വന്തം ലേഖകൻ ദുബായ്: ഐസിസിയുടെ ഈ വർഷത്തെ മികച്ച വനിതാ ക്രിക്കറ്റർക്കുള്ള പ്ലെയർ ഓഫ് ദി ഇയർ പുരസ്‌ക്കാരം ഓസ്ട്രേലിയൻ ഓൾറൗണ്ടർ എലീസ്സ പെറിക്ക്. ഐസിസിയുടെ മികച്ച ഏകദിന താരത്തിനുള്ള അവാർഡും പെറിക്കു തന്നെയാണ്. ഓസ്ട്രേലിയൻ വിക്കറ്റ് കീപ്പർ അലീസ്സ ഹീലിക്കാണ് മികച്ച ടി20 താരത്തിനുള്ള അവാർഡ്. ഏകദിന, ടി20 ടീമുകളുടെ ക്യാപ്റ്റനായി ഓസീസ് താരം മെഗ് ലാന്നിങ് തിരഞ്ഞെടുക്കപ്പെട്ടു. തായ്ലാൻഡിന്റെ ചനീദ സുത്തിരുവാംഗാണ് എമേർജിങ് പ്ലെയർ ഓഫ് ദി ഇയർ. മൂന്നു ഫോർമാറ്റുകളിലും നടത്തിയ തകർപ്പൻ പ്രകടനമാണ് പെറിയെ ക്രിക്കറ്റിലെ റാണിയാക്കിയത്. […]

പരിശീലകൻ മാർക്ക് വാൻ ബൊമ്മലിനെ പുറത്താക്കി : 12 മത്സരങ്ങളിൽ വെറും രണ്ട് ജയംമാത്രം നേടിയതോടെയാണ് വിഖ്യാത താരത്തിന്റെ പരിശീലകസ്ഥാനം തെറിച്ചത്

  സ്വന്തം ലേഖകൻ നെതർലൻഡ്‌സ് ക്ലബ് പി.എസ്.വി ഏന്തോവന്റെ പരിശീലക സ്ഥാനത്ത് നിന്ന് മാർക്ക് വാൻ ബൊമ്മലിനെ പുറത്താക്കി. അവസാനം നടന്ന 12 മത്സരങ്ങളിൽ വെറും രണ്ട് ജയംമാത്രം നേടിയതോടെയാണ് വിഖ്യാത താരത്തിന്റെ പരിശീലകസ്ഥാനം തെറിച്ചത് പി.എസ്.വിയുടേയും നെതർലൻഡ്‌സിന്റേയും സൂപ്പർ താരമായിരുന്ന ബൊമ്മൽ കഴിഞ്ഞ വർഷമാണ് ക്ലബ് പരിശീലകസ്ഥാനമേറ്റത്. കഴിഞ്ഞ സീസണിൽ ക്ലബിനെ ലീഗിൽ രണ്ടാമതെത്തിച്ച വാൻ ബൊമ്മലിന് ആ മികവ് തുടരാനായില്ല. സീസണിൽ ഇതുവരെ 17 മത്സരങ്ങൾ കഴിഞ്ഞപ്പോൾ പി.എസ്.വി നാലാം സ്ഥാനത്തുണ്ട്. എന്നാൽ അവസാനം നടന്ന 12 മത്സരങ്ങൾക്കിടെ വെറും രണ്ട് […]

ഇതോ ഇന്ത്യ കാത്തിരുന്ന മധ്യനിര: പ്രതിസന്ധിയിൽ പ്രതീക്ഷയായി ഉയർന്ന് പന്തും അയ്യരും: ബുംറയില്ലാതെ ദുർബലം ഇന്ത്യൻ ബൗളിംങ്ങ്

സ്പോട്സ് ഡെസ്ക് ചെന്നൈ: അത്യാവശ്യം നന്നായി ബൗളിംങ്ങിനെ പിൻതുണയ്ക്കുന്ന പിച്ചിൽ , ഭേദപ്പെട്ട സ്കോർ പടുത്തുയർത്തിയിട്ടും ഇന്ത്യ എന്ത് കൊണ്ടു തോറ്റു. ഉത്തരം ലളിതം – മുർച്ചയില്ലാത്ത ഇന്ത്യൻ ബൗളിംങ്ങ് തന്നെ കാരണം..! ഇന്ത്യ ഉയർത്തിയ 288 എന്ന ഭേദപ്പെട്ട സ്കോർ , രണ്ട് വിക്കറ്റ് മാത്രം നഷ്ടമാക്കിയാണ് വിൻഡീസ് മറികടന്നത്. അതും പുഷ്പം പോലെ. തകർച്ചയിലേയ്ക്ക് വീണ ഇന്ത്യൻ ബാറ്റിങ്ങ് നിരയെ കൈപിടിച്ച് ഉയർത്തിയ ഋഷഭ് പത്തിനും , ശ്രേയസ് അയ്യർക്കും കടുത്ത നിരാശ നൽകുന്നതായി ഇന്ത്യൻ ബൗളിംങ്ങ് നിരയുടെ പ്രകടനം. ഇന്ത്യൻ […]

ഇന്ത്യ വിൻഡീസ് ഏകദിനം ആരംഭിച്ചു: ടോസ് നേടിയ വിൻഡീസ് ഇന്ത്യയെ ബാറ്റിംങിന് അയച്ചു

സ്‌പോട്‌സ് ഡെസ്‌ക് ചെന്നൈ: ഇന്ത്യ വിൻഡീസ് പരമ്പരയിലെ ആദ്യ ഏകദിനത്തിന് ചെന്നൈയിൽ തുടക്കമായി. ടോസ് നേടിയ വിൻഡീസ് ഇന്ത്യയെ ബാറ്റിംങിന് അയച്ചു. ട്വന്റി ട്വന്റി പരമ്പരയിലെ മികച്ച പോരാട്ടത്തിലൂടെ വിൻഡീ്‌സ് മികച്ച പോരാട്ടത്തിന് തുടക്കമിട്ടു കഴിഞ്ഞിട്ടുണ്ട്. വിരാട് കോഹ്ലി നയിക്കുന്ന ഇന്ത്യൻ ടീമിൽ രോഹിത് ശർമ്മ, കെ.എൽ രാഹുൽ, ശ്രേയസ് അയ്യർ, ഋഷഭ് പന്ത്, കേജാർ ജാദവ്, ശിവം ദുബൈ, രവീന്ദ്ര ജഡേജ, കുൽദീപ് ജാദവ്, ദീപക് ഛഹർ, മുഹമ്മദ് ഷമി എന്നിവരാണ് ഉള്ളത്. കൂറ്റനടിക്കാരുടെ ടീമായ വിൻഡീസിനെ മറ്റൊരു കൂറ്റനടിക്കാരനായ കീറോൺ പൊള്ളാർഡാണ് […]

ഐപിഎൽ ലേലം ; ഇത്തവണ അഞ്ച് കേരള താരങ്ങൾ

  സ്വന്തം ലേഖിക മുംബൈ : ട്വന്റി20 ക്രിക്കറ്റ് പരമ്പരയായ ഇന്ത്യൻ പ്രീമിയർ ലീഗിൻറെ അടുത്ത സീസണിലേക്കുള്ള താരലേലം ഡിസംബർ 19ന് കൊൽക്കത്തയിൽ നടക്കും.ലേലത്തിൽ അഞ്ച് മലയാളികൾ ആണ് ഉള്ളത്. സച്ചിൻ ബേബി, റോബിൻ ഉത്തപ്പ, ജലജ് സക്‌സേന,വിഷ്ണു വിനോദ്,എസ്. മിഥുൻ എന്നിവരാണ് കേരള താരങ്ങൾ . ഇവർ ഏറ്റവും ഉയർന്ന അടിസ്ഥാന വിലയുള്ളത് റോബിൻ ഉത്തപ്പക്കാണ്.1.5 കോടിയാണ് അടിസ്ഥാന വില. ക്യാപ്റ്റൻ സച്ചിൻ ബേബി 20 ലക്ഷം, ജലജ് സക്‌സേന 30 ലക്ഷം, വിഷ്ണു വിനോദ ്20 ലക്ഷം, എസ്. മിഥുൻ 20 […]

ഐ.പി.എൽ. താരലേലം : 19ന് കൊൽക്കത്തയിൽ , ലേലത്തിന് വേണ്ടി രജിസ്റ്റർ ചെയ്ത താരങ്ങളിൽ പകുതിപേരെയും ഒഴിവാക്കി

    സ്വന്തം ലേഖകൻ മുംബൈ: ഐപിഎല്ലിന്റെ പുതിയ സീസണിനുള്ള ആരവങ്ങൾക്കു തുടക്കം കുറിച്ചു കൊണ്ടുള്ള താരലേലം ഈ മാസം 19ന് കൊൽക്കത്തയിൽ നടക്കും. ലേലത്തിൽ എട്ടു ഫ്രാഞ്ചൈസികൾ തമ്മിലാണ് താരങ്ങളെ സ്വന്തമാക്കാൻ പേരാടുന്നത്. ഇതിനിടയിൽ ആരെയൊക്കെ അടുത്ത സീസണിൽ വേണമെന്നതിനെക്കുറിച്ചു ഫ്രാഞ്ചൈസികൾ ഏറക്കുറെ ധാരണയിലെത്തിക്കഴിഞ്ഞിട്ടുണ്ട്. ആകെ 971 താരങ്ങളാണ് ലേലത്തിനു വേണ്ടി രജിസ്റ്റർ ചെയ്തിരുന്നത്. ഇവരിൽ 713 ഇന്ത്യൻ താരങ്ങളും 258 വിദേശ കളിക്കാരുമാണുണ്ടായിരുന്നത്. ഈ പട്ടിക നേരെ പകുതിയാക്കി വെട്ടിച്ചുരുക്കിയിരിക്കുകയാണ്.ഇതോടെ രജിസ്റ്റർ ചെയ്തിരുന്ന പകുതിയിലേറെ കളിക്കാരാണ് ഇതോടെ പുറത്താക്കപ്പെട്ടത്. പുതുത്തക്കിയ ലിസ്റ്റ് […]

വെസ്റ്റ് ഇൻഡീസിനെതിരായ ടി20 അവസാന മത്സരം ഇന്ന് രാത്രി ഏഴിന് ; മത്സരത്തിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയെ കാത്തിരിക്കുന്നത് ചരിത്രനേട്ടം

  സ്വന്തം ലേഖകൻ മുംബൈ: വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരം ഇന്ന് രാത്രി ഏഴിന് . ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയെ കാത്തിരിക്കുന്നത് ചരിത്രനേട്ടം. മത്സരത്തിൽ ആറ് റൺസ് നേടിയാൽ അന്താരാഷ്ട്ര ടി20യിൽ സ്വദേശത്ത് 1000 റൺസ് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടം കോഹ്ലിയെ തേടിയെത്തും. ന്യൂസിലൻഡ് താരം മാർട്ടിൻ ഗപ്റ്റിലും(1430), കോളിൻ മൺറോയും(1000) മാത്രമാണ് നേരത്തെ ഈ നേട്ടത്തിലെത്തിയ മറ്റ് താരങ്ങൾ. അന്താരാഷ്ട്ര ടി20യിലെ ഉയർന്ന റൺവേട്ടക്കാരനെന്ന റെക്കോർഡ് കഴിഞ്ഞ മത്സരത്തിൽ കോഹ്ലി സ്വന്തമാക്കിയിരുന്നു. ഹിറ്റ്മാൻ രോഹിത് ശർമ്മയെ […]