തിരുച്ചിറപ്പള്ളിയിൽ കാറും ട്രക്കും കൂട്ടിയിടിച്ച് ആറ് മരണം; ഡ്രൈവർ ഉറങ്ങിപ്പോയതാകാമെന്ന് സംശയം

സ്വന്തം ലേഖകൻ തിരിച്ചി: തിരുച്ചിറപ്പള്ളിയിൽ കാറും ട്രക്കും കൂട്ടിയിടിച്ച് 6 മരണം. കാർ യാത്രികരായ സ്ത്രീയും കുട്ടിയും അടക്കമാണ് മരണപ്പെട്ടത്. അപകടത്തിൽ മൂന്നുപേർക്ക് ഗുരുതരമായി പരിക്കേറ്റു. സേലം ജില്ലയിലെ ഇടപ്പാടിയിൽ നിന്നും കുംഭകോണത്തേക്ക് ക്ഷേത്ര സന്ദർശനത്തിനായി പോയ ഒൻപതംഗ സംഘത്തിൻറെ കാറാണ് അപകടത്തിൽ പെട്ടത്. നാമക്കൽ ഭാഗത്ത് നിന്നും തിരുച്ചിറ പള്ളിയിലേക്ക് തടി കയറ്റി വന്ന ലോറിയുമായി കൂട്ടിയിരിക്കുകയായിരുന്നു. കാർ പൂർണമായും തകർന്ന നിലയിലാണ്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് ആണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹങ്ങൾ പോസ്റ്റുമോട്ടത്തിനായി തിരിച്ചിറ പള്ളിയിലെ ഗവൺമെൻറ് ആശുപത്രിയിലേക്ക് മാറ്റി. […]

മലമ്പുഴക്ക് സമീപം മത്സ്യത്തൊഴിലാളി കാട്ടാന കൂട്ടത്തിന് മുന്നിൽ പെട്ടു; രക്ഷപ്പെട്ടത് തലനാരിഴക്ക്

സ്വന്തം ലേഖകൻ പാലക്കാട്: മലമ്പുഴ ഡാമിന് സമീപം കാട്ടാനക്കൂട്ടത്തിനു മുന്നിൽ പെട്ട മത്സ്യത്തൊഴിലാളി തലനാരിഴക്ക് രക്ഷപ്പെട്ടു. കല്ലേപ്പുള്ളി സ്വദേശി സുന്ദരനാണ് കാട്ടാന കൂട്ടത്തിനു മുന്നിൽ പെട്ടത്. ആനകളെ കണ്ടതും സുന്ദരൻ വണ്ടിയിൽ നിന്നും ഇറങ്ങി ഓടുകയായിരുന്നു. ഉപേക്ഷിക്കപ്പെട്ട സുന്ദരന്റെ ഇരുചക്രവാഹനം കാട്ടാനക്കൂട്ടം പൂർണ്ണമായും നശിപ്പിച്ചു. പുലർച്ചെ അഞ്ചുമണിക്കാണ് സംഭവം. അതേസമയം വനം വകുപ്പ് ഉദ്യോഗസ്ഥരെ അടക്കം അധികൃതരെ വിവരമറിയിച്ചിട്ടും വേണ്ട നടപടികൾ സ്വീകരിച്ചിട്ടില്ല എന്ന ആരോപണവും ഉയർന്നിട്ടുണ്ട്.

‘നല്ലൊരു റൈഡറാകാൻ ഇനിയും ഒരുപാട് ദൂരം മുന്നേറാനുണ്ട്’ ..! ബിഎംഡബ്ല്യു ആര്‍1250ജിഎസ് ബൈക്ക് സ്വന്തമാക്കി നടി മഞ്ജു വാര്യര്‍ ; നടൻ അജിത്ത് കുമാറിനും നന്ദി പറഞ്ഞ് ഇൻസ്റ്റഗ്രാം പോസ്റ്റ്

സ്വന്തം ലേഖകൻ ടൂവീലര്‍ ലൈസന്‍സ് നേടിയതിന് പിന്നാലെ ബിഎംഡബ്ല്യു ആര്‍1250ജിഎസ് ബൈക്ക് സ്വന്തമാക്കി നടി മഞ്ജു വാര്യര്‍. അഡ്വഞ്ചര്‍ വിഭാഗത്തില്‍ പെടുന്ന ഈ ബൈക്കിന് വില ഏകദേശം 28 ലക്ഷം രൂപയാണ്. ഇൻസ്റ്റഗ്രാമിലൂടെ മഞ്ജു വാര്യർ തന്നെയാണ് പുതിയ സന്തോഷത്തെ കുറിച്ച് അറിയിച്ചത്. ‘ ധൈര്യത്തിന്റെ ചെറിയ കാൽവയ്പ്പ് നല്ലൊരു തുടക്കം തന്നെയാണ്. നല്ലൊരു റൈഡറാകാൻ ഇനിയും ഒരുപാട് മുന്നേറാനുണ്ട്. അതുകൊണ്ട് റോഡിൽ എന്നെ കണ്ടാൽ ദയവായി സമാധാനത്തോടെ സഹകരിക്കണം. പ്രചോദനമായതിന് നന്ദി അജിത്ത് കുമാർ സർ’- മഞ്ജു കുറിച്ചു. ബൈക്ക് വാങ്ങാനും ഓടിക്കാനുമുള്ള […]

വാഹനം മേടിക്കാൻ ആലോചനയുണ്ടോ? ; 2023ൽ വിപണി കീഴടക്കാൻ വമ്പന്മാർ എത്തുന്നു; 20 ലക്ഷത്തില്‍ താഴെ വിലവരുന്ന പുത്തൻ കാറുകളെ അറിയാം

സ്വന്തം ലേഖകൻ നിങ്ങള്‍ ഒരു പുതിയ കാറിലേക്ക് അപ്‌ഗ്രേഡ് ചെയ്യാന്‍ ആഗ്രഹിക്കുന്നവരാണോ? എങ്കിൽ 20 ലക്ഷത്തില്‍ താഴെ വിലയുള്ള ഈ കാറുകള്‍ക്കായി കാത്തിരിക്കാം… അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ അവതരിപ്പിക്കുന്ന ചില വാഹന വിവരങ്ങൾ ചുവടെ, 1) മാരുതി ജിംനി 5-ഡോര്‍ മാരുതി സുസുക്കി ദീര്‍ഘകാലമായി കാത്തിരിക്കുന്ന അഞ്ച് ഡോര്‍ ജിംനി ലൈഫ്‌ സ്‌റ്റൈല്‍ എസ്‌യുവി 2023 മെയ് മാസത്തോടെ രാജ്യത്ത് അവതരിപ്പിക്കും. 2023 ഓട്ടോ എക്‌സ്‌പോയില്‍ എസ്‌യുവി അനാച്ഛാദനം ചെയ്‍തു. മഹീന്ദ്ര ഥാര്‍, ഫോഴ്‌സ് ഗൂര്‍ഖ എന്നിവയാണ് എതിരാളികൾ.ഇവക്ക് അഞ്ച് ഡോര്‍ പതിപ്പുകളും […]