വീട്ടിൽ പപ്പടം ഉണ്ടോ…ഉച്ചയൂണിന് തയ്യാറാക്കാം ഒരു കിടിലൻ കറി ; ആവശ്യമായ ചേരുവകളും തയ്യാറാക്കുന്ന വിധവും അറിയാം
സ്വന്തം ലേഖകൻ പപ്പടം ഇരുപ്പുണ്ടെങ്കില് ഉച്ചയൂണിന് നമുക്ക് ഒരു കിടിലൻ കറി തയ്യാറാക്കി എടുക്കാം. എളുപ്പത്തില്‍ ഉണ്ടാക്കിയെടുക്കാവുന്നതും രുചികരവുമായ പപ്പട കറി ചോറിന് വളരെ നല്ല കോമ്ബിനേഷനാണ്. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നും എന്തൊക്കെ ചേരുവകളാണ് വേണ്ടതെന്നും നമുക്ക് നോക്കാം. ഇതിനായി ആദ്യം പപ്പടം ചെറുതായി കീറി വറുത്തുവയ്ക്കുക. 2 തക്കാളി അരച്ചുവെക്കണം. കിഴങ്ങ് എടുത്തു വറുത്തെടുത്ത് മാറ്റിവെക്കാം. ഒരു പാനില്‍ എണ്ണ ഒഴിച്ച് ചൂടാക്കുക. ചൂടായ എണ്ണയിലേക്ക് കുറച്ച് കടുകും അല്പം പെരും ജീരകവും ഇട്ട് പൊട്ടിക്കുക. അതിനുശേഷം ചെറുതായി അരിഞ്ഞ സവാളയും […]