video
play-sharp-fill

സിപിഎമ്മിന്റെ പ്രവർത്തന റിപ്പോർട്ടിൽ മന്ത്രി റിയാസിന് പ്രശംസ; സ്വരാജിന് ഉപദേശം; വിഭാഗീയത അവസാനിച്ചില്ലെന്ന് വിലയിരുത്തൽ; പ്രാദേശിക വിഭാഗീയത പരിഹരിക്കാൻ നേതൃത്വം ഇടപെടണമെന്നും ഇതിനായി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ സഖാക്കൾ കീഴ് ഘടകങ്ങളിൽ നേരിട്ട് എത്തണമെന്നും ആവശ്യം

കൊല്ലം: സിപിഎം സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച സംഘടന റിപ്പോർട്ടിൽ പ്രദേശിക വിഭാഗീയത പാർട്ടിക്ക് തലവേദനയാകുന്നുവെന്ന് വിലയിരുത്തൽ. പാര്‍ടിയില്‍ വിഭാഗീയത  അവസാനിച്ചിട്ടില്ലെന്നും പ്രാദേശികമായി ഉയര്‍ന്നുവരുന്ന പ്രശ്നങ്ങളുടെ പിന്നില്‍ വിഭാഗീയ പ്രവണതയുള്ള ഒരു കൂട്ടം സഖാക്കളാണെന്നുമാണ് വിമർശം. പ്രാദേശിക വിഭാഗീയത പരിഹരിക്കാൻ നേതൃത്വം ഇടപെടണമെന്നും […]

കൊല്ലത്ത് സിപിഎം സംസ്ഥാന സമ്മേളനത്തിന് തുടക്കം; എ.കെ ബാലൻ പതാക ഉയർത്തി; സംസ്ഥാനമൊട്ടാകെ 530 ഓളം പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്

കൊല്ലം: സിപിഎം സംസ്ഥാന സമ്മേളനത്തിന് കൊല്ലത്ത് തുടക്കം. കൊല്ലം ടൗൺ ഹാളിൽ കോടിയേരി ബാലകൃഷ്ണൻ നഗറിൽ ചേരുന്ന സമ്മേളനത്തിൽ 530 പ്രതിനിധികളാണ് സംസ്ഥാനത്തെമ്പാട് നിന്നും പങ്കെടുക്കുന്നത്. രാവിലെ മുതിർന്ന അംഗം എകെ ബാലൻ പതാക ഉയർത്തിയതോടെയാണ് പരിപാടികൾ തുടങ്ങിയത്. ഇനി പാർട്ടി […]

പാർട്ടി ശക്തി കേന്ദ്രങ്ങളിൽ പോലും ബിജെപിക്ക് വോട്ട് ചോരുന്നുവെന്ന് സിപിഎം സംഘടനാ റിപ്പോർട്ട്; നവകേരള രേഖ മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിക്കും

കൊല്ലം: പാർട്ടിയുടെ ശക്തി കേന്ദ്രങ്ങളിൽ പോലും ബിജെപിക്ക് വോട്ട് ചോരുന്നുവെന്ന് സിപിഎം സംഘടനാ റിപ്പോർട്ടിൽ പരാമർശം. ഈ ചോർച്ച ഗൗരവമായി കാണണം. സിപിഎം സംസ്ഥാന സമ്മേളനത്തിൽ  എം വി ഗോവിന്ദൻ ഇന്ന് അവതരിപ്പിക്കുന്ന റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. തെരഞ്ഞെടുപ്പ് കാലത്ത് ജില്ലാ കമ്മിറ്റികൾ […]

എസ്ഡിപിഐ അധ്യക്ഷന്റെ അറസ്റ്റ്; ദേശവിരുദ്ധ പ്രവർത്തനത്തിന് തണലേകിയവർ ഇനിയെങ്കിലും തെറ്റ് തിരുത്തണം; ബിജെപി നേതാവ് എൻ.ഹരി

കോട്ടയം : നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ തുടർ ദേശവിരുദ്ധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന SDPI യുടെ കേരളത്തിലെ പ്രവർത്തനങ്ങൾക്ക് തണലേകിയ പ്രസ്ഥാനങ്ങൾ ഇനിയെങ്കിലും തെറ്റ് തിരുത്തണമെന്ന് ബി.ജെ. പി നേതാവ് എൻ. ഹരി ആവശ്യപ്പെട്ടു. കേരളത്തിലെ പല രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഒളിഞ്ഞും […]

‘നേതാക്കളും പ്രവർത്തകരും മദ്യപിക്കരുതെന്നാണ് പറഞ്ഞത്; പാർട്ടി അനുഭാവികൾക്ക് മദ്യപിക്കുന്നതിന് തടസ്സമില്ല; മദ്യപിക്കുന്നവരെ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്ന നിലപാട് മാറ്റി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ

കൊച്ചി: മദ്യപിക്കുന്നവരെ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്ന നിലപാട് മാറ്റി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. മദ്യപിക്കുന്നവർക്ക് പാർട്ടിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാമെന്നും എന്നാൽ പാർട്ടി നേതൃത്വത്തിൽ നിൽക്കുന്നവരും പ്രവർത്തകരും മദ്യപിക്കരുതെന്നാണ് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി ബന്ധുക്കൾക്കും അനുഭാവികൾക്കും മദ്യപിക്കുന്നതിന് തടസ്സമില്ല. […]

തേവലക്കരയിൽ യൂത്ത് കോൺഗ്രസ് നേതാവിന്റെ കാറിന് തീയിട്ടു; പിന്നിൽ വൈരാഗ്യമെന്ന് ഉടമ; പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ല

കൊല്ലം: കൊല്ലം തേവലക്കരയിൽ യൂത്ത് കോൺഗ്രസ് നേതാവിൻ്റെ കാറിന് തീയിട്ടു. ഇന്നലെ അർധരാത്രിയോടെയാണ് തേവലക്കര സ്വദേശി ജോയിമോന്റെ കാറിൽ തീയിട്ടത്. കാറിൽ നിന്നുള്ള ശബ്ദം കേട്ട് വീട്ടുകാർ പുറത്തിറങ്ങുകയായിരുന്നു. അപ്പോഴാണ് കാർ കത്തുന്നതായി കണ്ടത്. തുടർന്ന് കാറിലെ തീയണക്കുകയായിരുന്നു. കാറിൻ്റെ ബോണറ്റിലാണ് തീയിട്ടത്. എന്നാൽ […]

ഇടക്ക് ഇടക്ക് ‘മിസ്റ്റർ ചീഫ് മിനിസ്റ്റർ’ എന്ന് വിളിച്ചാൽ പോരാ, നാടിൻ്റെ പ്രശ്നം അറിയണം; ചെന്നിത്തലയുടെ പ്രസംഗത്തിനിടെ ക്ഷുഭിതനായി മുഖ്യമന്ത്രി; ‘മിസ്റ്റർ ചീഫ് മിനിസ്റ്റർ എന്ന വിളി മോശമല്ലെന്ന് ചെന്നിത്തല; കുറ്റപ്പെടുത്തുമ്പോൾ അസഹിഷ്ണുത എന്തിനെന്ന് പ്രതിപക്ഷ നേതാവ്; നിയമസഭയിൽ അടിയന്തര പ്രമേയ ചർച്ചയ്ക്കിടെ മുഖ്യമന്ത്രിയും പ്രതിപക്ഷവും തമ്മിൽ വാക്‌പോര്

തിരുവനന്തപുരം: നിയമസഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ചയ്ക്കിടെ മുഖ്യമന്ത്രിയും പ്രതിപക്ഷവും തമ്മില്‍ വാക്പോര്. രമേശ് ചെന്നിത്തലയുടെ പ്രസംഗത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ക്ഷുഭിതനായി. ഇടക്ക് ഇടക്ക് മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍  എന്ന് വിളിച്ചാല്‍ പോര, നാടിന്‍റെ പ്രശ്നം അറിയണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പഠിപ്പിക്കാന്‍ […]

യൂത്ത് കോൺഗ്രസ് നേതാവിന്റെ മൃതദേഹം സ്യൂട്ട് കേസിൽ കണ്ടെത്തിയ സംഭവം; ഒരാൾ അറസ്റ്റിൽ; മൊബൈൽ ഫോണും ആഭരണങ്ങളും പ്രതിയിൽ നിന്ന് കണ്ടെടുത്തു

ചണ്ഡിഗഡ്: ഹരിയാനയിൽ കോൺഗ്രസ് പ്രവർത്തക ഹിമാനി നർവാളിന്‍റെ മൃതദേഹം സ്യൂട്ട് കേസിൽ കണ്ടെത്തിയ സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഹിമാനിയുടെ മൊബൈൽ ഫോണും ആഭരണങ്ങളും ഇയാളിൽ നിന്ന് കണ്ടെടുത്തതായി പൊലീസിനെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു. ബഹാദുർഗഡ് സ്വദേശിയും ഹിമാനി […]

കഞ്ചാവ് ഉപയോഗം കണ്ടില്ല; യു പ്രതിഭ എംഎൽഎയുടെ മകനെതിരായ കേസിൽ 2 സാക്ഷികൾ കൂറുമാറി; കഞ്ചാവ് കൈവശം വെച്ചതിനും പൊതുസ്ഥലത്ത് ഉപയോഗിച്ചതിനുമായിരുന്നു കേസ്

ആലപ്പുഴ: യു പ്രതിഭ എംഎൽഎയുടെ മകൻ കനിവ് പ്രതിയായ കഞ്ചാവ് കേസിലെ രണ്ട് സാക്ഷികൾ കൂറുമാറി. തകഴി സ്വദേശികളായ രണ്ട് പേരായിരുന്നു കേസിലെ സാക്ഷികൾ. കഞ്ചാവ് ഉപയോഗം കണ്ടില്ലെന്നാണ് ഇവർ മൊഴി മാറ്റിയത്. പ്രതിഭയുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് എക്സൈസ് അസിസ്റ്റന്റ് കമ്മീഷണർക്ക് മുൻപിൽ […]

‘മാപ്പ് പറയാനും തിരുത്താനും തയ്യാറായതിനെ സ്വാഗതം ചെയ്യുന്നു; വലിയ അബദ്ധം ഒന്നും പറഞ്ഞിട്ടില്ല; തരൂരിനെ കണ്ണിലെ കൃഷ്ണമണിപോലെ സംരക്ഷിക്കും’; കെപിസിസി അധ്യക്ഷൻ കെ സുധാകരൻ

തിരുവനന്തപുരം :ശശി തരൂരിനെ കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിക്കുമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. തരൂർ മാറ്റിപ്പറയാനും തിരുത്താനും തയ്യാറായതിനെ സ്വാഗതം ചെയ്യുന്നു. വലിയ അബദ്ധം ഒന്നും ശശി തരൂർ പറഞ്ഞിട്ടില്ല. പറഞ്ഞതിനെല്ലാം അദ്ദേഹം വ്യക്തത വരുത്തിയിട്ടുമുണ്ട്. തരൂരിന്റെ വലിയ മനസ്സിന് നന്ദിയെന്നും […]