എറണാകുളത്ത് വോട്ടെടുപ്പ് അനിശ്ചിതത്വത്തിൽ ; തെരഞ്ഞെടുപ്പിന്റെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കും : ടിക്കാറാം മീണ
സ്വന്തം ലേഖിക എറണാകുളം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തെരഞ്ഞെടുപ്പിന്റെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്ന് തെരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ പറഞ്ഞു. അഞ്ച് മണ്ഡലങ്ങളിലും പോളിംഗ് മന്ദഗതിയിലാണ്. ശക്തമായ മഴ വോട്ടെടുപ്പിനെ സാരമായി ബാധിക്കുമെന്നാണ് സൂചന. അതേസമയം, എറണാകുളത്ത് തുടരുന്ന ശക്തമായ മഴയിൽ നഗരത്തിലെ പ്രധാന റോഡുകളിലടക്കം വെള്ളം കയറി. വെള്ളക്കെട്ട് പലയിടത്തും രൂക്ഷമായതോടെ ഗതാഗത കുരുക്കും വോട്ടർമാരെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ വോട്ടെടുപ്പ് തുടരാൻ സാധിച്ചില്ലെങ്കിൽ മറ്റൊരു ദിവസത്തേക്ക് മാറ്റി വെക്കേണ്ടി വരുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം […]