പൗരത്വ നിയമ ഭേദഗതിയിൽ കേന്ദ്ര സർക്കാരിനെതിരേ നടൻ മാമുക്കോയ ; എന്റെ ബാപ്പയുടെ കാലം മുതൽ ഞങ്ങളിവിടെ ജീവിക്കുന്നുണ്ട് ഇനിയും ഇവിടെ തന്നെ തുടരും
സ്വന്തം ലേഖകൻ കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിയിൽ കേന്ദ്ര സർക്കാരിനെതിരേ വിമർശനവുമായി നടൻ മാമുക്കോയ. കോഴിക്കോട് മാനാഞ്ചിറയ്ക്കു സമീപം സംഘടിപ്പിച്ച പ്രതിഷേധത്തിലായിരുന്നു മാമൂക്കോയയുടെ പ്രതികരണം. എന്റെ ബാപ്പയുടെ കാലം മുതൽ ഞങ്ങളിവിടെ ജീവിക്കുന്നുണ്ട്. ഇനിയും ഇവിടെ തന്നെ തുടരും. ഈ സ്ഥലം ഒരുത്തന്റെയും കുത്തകയല്ല. 20 കോടി ജനങ്ങളെ നിങ്ങൾക്ക് ഒരു ചുക്കും ചെയ്യാൻ സാധിക്കില്ല. തലപോകാൻ നിൽക്കുന്‌പോൾ കൈയിന്റെയും വിരലിന്റെയും കാര്യം ആലോചിച്ചു ഭയന്നിട്ടു കാര്യമില്ല- മാമുക്കോയ പറഞ്ഞു. ഒരു പേപ്പട്ടി കടിക്കാൻ വന്നാൽ എന്തു ചെയ്യുമെന്നു നമ്മൾ യോഗം കൂടി […]