ഇടതുസർക്കാരിന്റെ കീഴിൽ പട്ടിക വിഭാഗജനത നട്ടം തിരിയുന്നു ജോസ് കെ.മാണി എം.പി
സ്വന്തം ലേഖകൻ കോട്ടയം: പട്ടികവിഭാഗ ജനത പോരാട്ടം നടത്തി പടുത്തുയർത്തിയ കമ്മ്യൂണിസ്റ്റ് പാർട്ടികൾ നേതൃത്വം കൊടുക്കുന്ന ഇടതുസർക്കാരിന്റെ കീഴിൽ പട്ടികജാതി വർഗ്ഗങ്ങളും ദളിത് പിന്നോക്കങ്ങളും നട്ടം തിരിയുകയാണെന്ന് കേരളാ കോൺഗ്രസ് (എം) വൈസ് ചെയർമാൻ ജോസ് കെ.മാണി എം.പി പറഞ്ഞു. ഭരണഘടനാ പരിരക്ഷയുള്ള ഈ വിഭാഗങ്ങളുടെ കാലികവുംന മൗലികവുമായ പ്രശ്നങ്ങളും സംവരണങ്ങളും തുല്യനീതിയും അട്ടിമറിക്കുന്ന കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ സാമൂഹ്യനീതി വിരുദ്ധ നിലപാടുകൾക്കെതിരെ ശക്തമായ ചെറുത്തുനിൽപ്പ് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. കേരളാ ദളിത് ഫ്രണ്ട് (എം) സംസ്ഥാന നേതൃയോഗം കോട്ടയത്ത് ഉദ്ഘാടനം ചെയ്തു […]