video
play-sharp-fill

‘കൊന്ന മുറിച്ചാൽ വിഷു മുടങ്ങില്ല’; തരൂർ വിഷയത്തിൽ ഡി.സി.സി പ്രസിഡന്റിനെ തള്ളി എം.കെ രാഘവൻ.കോഴിക്കോട്ടെ ശശി തരൂരിന്റെ പരിപാടിയിലുടക്കി കോൺഗ്രസിലെ പുതിയ പ്രതിസന്ധി.

ശശി തരൂർ വിഷയത്തിൽ ഡി.സി.സി പ്രസിഡന്റിനെ തള്ളി എം.കെ രാഘവന്റെ പ്രസം​ഗം. കൊന്ന മുറിച്ചാൽ വിഷു മുടങ്ങില്ലെന്നും യൂത്ത്കോൺഗ്രസ് ജില്ലാകമ്മിറ്റി തരൂരിന്റെ പരിപാടി റദ്ദാക്കിയത് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡി.സി.സി അധ്യക്ഷനോട് കാര്യങ്ങൾ പറഞ്ഞിരുന്നു. ഇത് […]

കളിക്കുന്നത് സെന്റർ ഫോർവേഡ് ആയി, ചുവപ്പു കാർഡ് തരാൻ അമ്പയർ ഇറങ്ങിയിട്ടില്ല’;ഒളിയമ്പുമായി ശശി തരൂർ.രാഷ്ട്രീയവും സ്‌പോർട്‌സ്മാൻ സ്പിരിറ്റിൽ കാണുന്നുവെന്ന് കമന്റ്.

രാഷ്ട്രീയവും സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റില്‍ കാണുന്നുവെന്ന് ശശി തരൂര്‍. ചുവപ്പു കാര്‍ഡ് തരാന്‍ അമ്പയര്‍ ഇറങ്ങിയിട്ടില്ല. എല്ലാ കളികളിലും താന്‍ സെന്റര്‍ ഫോര്‍വേഡ് പോലെയാണ് കളിച്ചുകൊണ്ടിരിക്കുന്നത്. ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സ്റ്റാര്‍ ക്യാമ്പെയ്‌നര്‍മാരുടെ ലിസ്റ്റ് ഇറങ്ങിയപ്പോള്‍ തന്റെ പേര് ഉണ്ടായിരുന്നില്ല. […]

‘കൊല്ലത്ത് മത്സരിക്കാൻ താനില്ല’; ആനന്ദ ബോസിനെ ഗവർണറാക്കുന്ന വിവരം കെ സുരേന്ദ്രനടക്കമുള്ള നേതാക്കളോട് പറയാതെ ബിജെപി കേന്ദ്ര നേതൃത്വം.ബി ജെ പിയിൽ പൊട്ടിത്തെറി, ആനന്ദബോസ് ബിജെപിയിൽ ചേർന്നത്2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ്.

മുന്‍ ഐഎഎസ് ഓഫീസറും കേരളത്തില്‍ നിന്നുള്ള ബിജെപി നേതാവുമായ സിവി ആനന്ദബോസിനെ ബംഗാള്‍ ഗവര്‍ണറാക്കാനുള്ള തീരുമാനം ഔദ്യോഗിക തീരുമാനം വരുമ്പോള്‍ മാത്രമാണ് ബിജെപി കേരള നേതൃത്വം അറിഞ്ഞത്. ആനന്ദബോസിനെ ബംഗാളിലേക്ക് അയക്കാനുള്ള തീരുമാനം കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരുന്നില്ല. ഇതാദ്യമായല്ല […]

‘നിര്‍ത്തൂ..സിങ്കപ്പൂര്‍ മോഡല്‍ തള്ള്’; ട്വന്റി 20യുടേത് വ്യാജപ്രചരണമെന്ന് ശ്രീനിജിന്‍പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വ്യാജ അവകാശവാദങ്ങളെ ജനം തള്ളികളയുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും ശ്രീനിജിന്‍.

മലയിടംതുരുത്ത് എല്‍പി സ്‌കൂള്‍ നിര്‍മാണം സംബന്ധിച്ച് കിഴക്കമ്പലത്തെ ട്വന്റി 20 പാര്‍ട്ടി നടത്തുന്നത് വ്യാജപ്രചരണമാണെന്ന് പിവി ശ്രീനിജിന്‍ എംഎല്‍എ. എംഎല്‍എ ഫണ്ട് മാത്രം ഉപയോഗിച്ചാണ് മലയിടംതുരുത്ത് സ്‌കൂള്‍ കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നതെന്ന് ശ്രീനിജിന്‍ പറഞ്ഞു. കിഴക്കമ്പലം പഞ്ചായത്തില്‍ നിന്ന് ലഭിച്ച രേഖയും ശ്രീനിജിന്‍ […]

കത്ത് വിവാദത്തില്‍ സിപിഐഎം നേതൃത്വത്തിന് അതൃപ്തി; നിയമനങ്ങള്‍ പരിശോധിക്കാന്‍ പാര്‍ട്ടി.നിയമന വിവാദം തിരിച്ചടിയായെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. വിവാദങ്ങള്‍ തണുത്ത ശേഷമാകും പാര്‍ട്ടിയുടെ പരിശോധന.

തിരുവനന്തപുരം കോര്‍പറേഷന്‍ കത്ത് വിവാദത്തില്‍ സിപിഐഎം സംസ്ഥാന നേത്വത്തിന് അതൃപ്തി. കത്ത് വിവാദവും സര്‍വകലാശാല നിയമനങ്ങളും സിപിഐഎം സെക്രട്ടറിയേറ്റ് യോഗം ചര്‍ച്ച ചെയ്തു. നിയമന വിവാദം തിരിച്ചടിയായെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. വിവാദങ്ങള്‍ തണുത്ത ശേഷമാകും പാര്‍ട്ടിയുടെ പരിശോധന. കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് […]

ആശിര്‍വദിച്ച് ലീഗ്, മന്നം ജയന്തിയില്‍ മുഖ്യാതിഥി..? മലബാര്‍ പര്യടനം കേന്ദ്രീകരിച്ച് അഭ്യൂഹങ്ങള്‍ ശക്തം; സംസ്ഥാന രാഷ്ട്രീയത്തില്‍ ചുവട് ഉറപ്പിക്കാന്‍ ശശി തരൂര്‍ എംപി

സ്വന്തം ലേഖകന്‍ ദില്ലി: ഞായറാഴ്ച ആരംഭിക്കുന്ന ശശി തരൂരിന്റെ മലബാര്‍ പര്യടനം കേന്ദ്രീകരിച്ച് അഭ്യൂഹങ്ങള്‍ ശക്തമാകുന്നു. ലീഗിന്റെ ആശിര്‍വാദത്തോടെയാണ് തരൂരിന്റെ പര്യടനമെന്നും തരൂര്‍ മന്നം ജയന്തിയില്‍ മുഖ്യ അതിഥിയായേക്കുമെന്നും അടുത്ത വൃത്തങ്ങള്‍ സൂചന നല്‍കുന്നു. അതേസമയം, മലബാര്‍ പര്യടനത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് കേരളം […]

ജാവ്‌ദേക്കര്‍ നയിക്കും..! ബിജെപി കോര്‍ കമ്മിറ്റി കൊച്ചിയില്‍ ആരംഭിച്ചു; സംസ്ഥാന സര്‍ക്കാരിനെതിരായ സമരപരിപാടികളുടെ തുടര്‍ച്ച ചര്‍ച്ചയാകും

സ്വന്തം ലേഖകന്‍ കൊച്ചി: ബിജെപി കോര്‍കമ്മിറ്റി കൊച്ചിയില്‍ ആരംഭിച്ചു. പ്രകാശ് ജാവ്‌ദേക്കറിന്റെ നേതൃത്വത്തില്‍ ചേരുന്ന കോര്‍ കമ്മിറ്റിയില്‍ കെ.സുരേന്ദ്രനും മറ്റ് സംസ്ഥാന നേതാക്കളും പങ്കെടുക്കും. സംസ്ഥാന സര്‍ക്കാരിനെതിരായ സമരപരിപാടികളുടെ തുടര്‍ച്ച ചര്‍ച്ചയാകും കോര്‍ കമ്മിറ്റിയില്‍ പ്രധാന വിഷയമാവുക. തിരുവനന്തപുരം കോര്‍പ്പറേഷന് സമാനമായി […]

കൊവിഡിന് ശേഷം ചില ആരോഗ്യ പ്രശ്നങ്ങൾ ; ചികിത്സ തുടരുന്നതിനാൽ യാത്ര പ്രയാസം ; പാർട്ടി ലീവ് അനുവദിച്ചിരുന്നുവെന്നും ഇ പി ജയരാജൻ

തിരുവനന്തപുരം : രാജ്ഭവനിലേക്ക് നടത്തിയ മാർച്ചിൽ പങ്കെടുക്കാത്തത് അസുഖ ബാധിതനായതിലാണെന്ന് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ. പാർട്ടി ലീവ് അനുവദിച്ചിരുന്നു. ചികിത്സ തുടരുന്നതിനാൽ യാത്ര പ്രയാസമെന്ന് പാർട്ടിയോട് അറിയിച്ചിരുന്നു. കൊവിഡിന് ശേഷം ചില ആരോഗ്യ പ്രശ്‌നങ്ങള്‍ അലട്ടുന്നുണ്ട്. […]

സുധാകരന് ചികിത്സ..! നാളെ കൊച്ചിയിൽ ചേരാനിരുന്ന കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗം മാറ്റി; കോൺഗ്രസിൽ ഒറ്റപ്പെട്ട് സുധാകരൻ..?

സ്വന്തം ലേഖകൻ കൊച്ചി : കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ ആർ.എസ്.എസ് അനുകൂല പ്രസ്താവന ചർച്ച ചെയ്യാൻ നാളെ കൊച്ചിയിൽ ചേരാനിരുന്ന കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗം മാറ്റി. കെ സുധാകരൻ ചികിത്സയിലായതിനാലാണ് യോഗം മാറ്റിയതെന്ന് നേതൃത്വം നൽകുന്ന വിശദീകരണം. പ്രസ്താവനയെ […]

കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്നും മാറാൻ സന്നദ്ധത അറിയിച്ച് കെ സുധാകരൻ, രാഹുൽ ഗാന്ധിക്ക് കത്തയച്ചു.ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് കെപിസിസി അധ്യക്ഷ സ്ഥാനമൊഴിയാൻ സുധാകരൻ സന്നദ്ധത അറിയിച്ചിരിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം.കത്തിൽ പ്രതിപക്ഷ നേതാവിനെതിരെയും വിമർശനം.

കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്നും മാറാൻ കെ സുധാകരൻ സന്നദ്ധത അറിയിച്ചതായി റിപ്പോർട്ട്. ഇതു സംബന്ധിച്ച് സുധാകരൻ രാഹുൽ ഗാന്ധിക്ക് കത്തയച്ചു. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് കെപിസിസി അധ്യക്ഷ സ്ഥാനമൊഴിയാൻ സുധാകരൻ സന്നദ്ധത അറിയിച്ചിരിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം. പ്രതിപക്ഷ നേതാവിൽ നിന്ന് പിന്തുണ ലഭിക്കുന്നില്ലെന്നും […]