സംസ്ഥാന നാടക അവാർഡ് ജേതാവും നാടകരചയിതാവുമായ കെ സി ജോർജ് അന്തരിച്ചു; അന്ത്യം രോഗബാധയെ തുടർന്ന് ചികിത്സയിലിരിക്കെ
കട്ടപ്പന: സംസ്ഥാന നാടക അവാർഡ് ജേതാവും നാടകരചയിതാവുമായ കട്ടപ്പന കുമ്പുക്കൽ കെ.സി. ജോർജ് (51) അന്തരിച്ചു. രോഗബാധയെ തുടർന്ന് ചികിത്സയിലിരിക്കെയായിരുന്നു മരണം. സംസ്ഥാന സർക്കാരിന്റെ ഈ വർഷത്തെ പ്രൊഫഷനൽ നാടക മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചപ്പോൾ കെ.സി. ജോർജ് മികച്ച നാടകകൃത്തായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കായംകുളം ദേവ കമ്മ്യൂണിക്കേഷൻസിന്റെ ‘ചന്ദ്രികാ വസന്തം’ എന്ന നാടകത്തിനായിരുന്നു അവാർഡ്. സുനാമി വിതച്ച കടുത്ത യാതനകളെ പ്രമേയമാക്കിക്കൊണ്ടാണ് കെ.സി. ജോർജ് നാടക രംഗത്ത് ചുവടുവച്ചത്. കേരളത്തിന്റെ നാടക ഭൂപടത്തിൽ മൗലികവും കാലികവുമായ രചനാ വൈഭവത്തിലൂടെ സ്വന്തമായി ഒരിടം കണ്ടെത്തിയ വ്യക്തിയായിരുന്നു കെ.സി. […]