Thursday, June 4, 2020

ജവഹർലാൽ നെഹ്റുവിൻ്റെ ചരമദിനത്തിൽ കൊറോണ പ്രതിരോധവുമായി യൂത്ത് കോൺഗ്രസ്: തലയാഴത്ത് മാസ്കും സാനിറ്റൈസറും വിതരണം ചെയ്തു

സ്വന്തം ലേഖകൻ തലയാഴം: ജവഹർ നെഹ്റുവിൻ്റെ ചരമദിനത്തിൽ കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുമായി യൂത്ത് കോൺഗ്രസ്. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ തലയാഴം പഞ്ചായത്തിലെ എല്ലാ ഓട്ടോ സ്റ്റാൻഡുകളിൽ മാസ്കും സാനിറ്റൈസറും വിതരണം ചെയ്തു. പ്രതിരോധ പരിപാടികൾ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ.ടോം കോര അഞ്ചേരി ഉദ്ഘാടനം ചെയ്തു. തലയാഴം പഞ്ചായത്ത് അഞ്ചാം വാർഡ് അംഗം ഇ.വി അജയകുമാർ അദ്ധ്യക്ഷ വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ്...

ഓലിക്കാട് ഡെവലപ്‌മെന്റ് സൊസൈറ്റി പച്ചക്കറി തൈ വിതരണം ചെയ്തു

തേർഡ് ഐ ബ്യൂറോ കടുത്തുരുത്തി: ഓലിക്കാട് ഡെവലപ്‌മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ പച്ചക്കറി തൈ വിതരണം നടത്തി. തൈ വിതരണം കടുത്തുരുത്തി എംഎൽഎ മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്തു. മരങ്ങാട്ടുപിള്ളി ഗാമപഞ്ചായത്ത് പ്രസിഡന്റ്് ആൻസമ്മ ാബു അദ്ധൃക്ഷത ഹിച്ചു. പഞ്ചായത്ത് അംഗം സി.പി രാഗിണി മുഖൃ പ്രഭാഷണം നടത്തി. യോഗത്തിൽ സൊസൈറ്റി പ്രസിഡന്റ് വിജികുമാർ എ കെ, സ്വാഗതം പറഞ്ഞു. സെക്രട്ടറി സുമേഷ് ജോസഫ് നന്ദി പറഞ്ഞു.

ചുഴലിക്കാറ്റില്‍ നാശനഷ്ടം നേരിട്ടവര്‍ക്ക് സഹായം ലഭ്യമാക്കും: മന്ത്രി പി. തിലോത്തമന്‍; വൈക്കത്ത് മന്ത്രി സന്ദർശനം നടത്തി

തേർഡ് ഐ ബ്യൂറോ കോട്ടയം : ചുഴലിക്കാറ്റിലും മഴയിലും വൈക്കം മേഖലയില്‍ നാശനഷ്ടം നേരിട്ടവര്‍ക്ക് ന്യായമായ നഷ്ടപരിഹാരം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് ജില്ലയുടെ ചുമതലയുള്ള ഭക്ഷ്യ-പൊതു വിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു. പ്രകൃതിക്ഷോഭ ബാധിത മേഖലകള്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. നിരവധി വീടുകള്‍ക്കും വൈക്കം ക്ഷേത്രത്തിനും സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. പല വീടുകളും അറ്റകുറ്റപ്പണി നടത്താന്‍ പോലും...

കനത്ത കാറ്റും മഴയും: വൈക്കം മഹാദേവക്ഷേത്രത്തിലെ മേൽക്കൂര തകർന്നു; കാറ്റിലും മഴയിലും ജില്ലയിൽ കനത്ത നാശം; പലയിടത്തും വൈദ്യുതി മുടങ്ങി

തേർഡ് ഐ ബ്യൂറോ കോട്ടയം: ഉംപൂൺ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്ത കാറ്റിലും മഴയിലും ജില്ലയിൽ ജില്ലയിൽ വൻ നാശം. വൈക്കം മഹാദേവക്ഷേത്രത്തിലെ മേൽക്കൂരകൾ കാറ്റിൽ പറന്നു പോയി. ക്ഷേത്രത്തിലെ പലഭാഗത്തും കാറ്റിലും മഴയിലും നാശമുണ്ടായിട്ടുണ്ട്. തിങ്കളാഴ്ച പുലർച്ചെ മുതൽ ആരംഭിച്ച കാറ്റും മഴയുമാണ് വൈക്കം മഹാദേവക്ഷേത്രത്തിലെ മേൽക്കൂര തകർത്തത്. ആഞ്ഞടിച്ച കാറ്റിൽ മേൽക്കൂരയിലെ ഓടുകൾ പൂർണമായും പറന്നു...

സിപിഐയുടെ നേതൃത്വത്തില്‍ മറവന്‍തുരുത്തില്‍ മാസ്‌ക് വിതരണം നടത്തി

സ്വന്തം ലേഖകന്‍ വൈക്കം : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സിപിഐയുടെ നേതൃത്വത്തില്‍ മറവന്‍തുരുത്ത് പത്താം വാര്‍ഡില്‍ മാസ്‌ക് വിതരണം നടത്തി. വാര്‍ഡിലെ മുഴുവന്‍ വീടുകളിലും കട്ടികള്‍ ഉള്‍പ്പെടെ എല്ലാ അംഗങ്ങള്‍ക്കുമാണ് മാസ്‌ക് വിതരണം ചെയ്തത്. മാസ്‌ക് വിതരണ പരിപാടി സി.പി.ഐ തലയോലപ്പറമ്പ് മണ്ഡലം കമ്മിറ്റി മെമ്പര്‍ ബി. രാജേന്ദ്രന്‍ ഉത്ഘാടനം ചെയ്തു. പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ ആയ, മനു സിദ്ധാര്‍ത്ഥന്‍, പി.വി...

സി പി എം നേതൃത്വത്തിൽ കിറ്റുകൾ വിതരണം ചെയ്തു

സ്വന്തം ലേഖകൻ വൈക്കം : സിപിഐഎം വൈക്കം ഏരിയാകമ്മറ്റിയുടെ അഭയം ചാരിറ്റബിൾ സൊസൈറ്റിയുടെയുടെയും നേതൃത്വത്തിൽ ഹോം ക്വാറൻ്റൈനിൽ താമസിക്കുന്ന മുഴുവൻ ആളുകൾക്കും , അടക്കം 2000ഓളം കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. സിപിഎം സെക്രട്ടറി കെ.അരുണൻ, പാർട്ടി നേതാവ് കെ കെ ഗണേശന്റെ സാന്നിധ്യത്തിൽ ഉദയനാപുരം ഈസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി രവികുമാറിന് ആദ്യ കിറ്റ് വിതരണം ചെയ്തു.

വീട്ടിൽ വഴക്കിട്ടിറങ്ങിയ കോട്ടയം മാഞ്ഞൂർ സ്വദേശിയായ പതിനേഴുകാരൻ റെയില്‍വേ ട്രാക്കിലൂടെ നടന്നത് 50 കിലോമീറ്റർ: വീട് വിട്ടത് പഠിക്കാന്‍ പറഞ്ഞതിന്: തിരുവല്ലയിലെത്തിയപ്പോള്‍ പൊലീസ് പിടിയിലായി

സ്വന്തം ലേഖകന്‍ കുറുപ്പന്തറ: പഠിക്കാന്‍ പറഞ്ഞതിന് രക്ഷിതാക്കളോട് വഴക്കിട്ട് വീടുവിട്ടിറങ്ങിയ വിദ്യാര്‍ത്ഥി റെയില്‍വേ ട്രാക്കിലൂടെ 50 കിലോമീറ്റര്‍ നടന്ന് എത്തിയത് തിരുവല്ലയില്‍. വീട്ടിലിരുന്ന് പഠിക്കാന്‍ പറഞ്ഞതിന് കോട്ടയം മാഞ്ഞൂര്‍ സ്വദേശിയായ 17കാരനാണ് രക്ഷിതാക്കളോട് പിണങ്ങി വീടു വിട്ടിറങ്ങിയത്. വീട് വിട്ടിറങ്ങി റെയില്‍വേ ട്രാക്കിലൂടെ നടന്ന വിദ്യാര്‍ത്ഥി തിരുവല്ലയില്‍ വെച്ച് പൊലീസിന്റെ പിടിയിലാവുകയായിരുന്നു. പൊലീസ് പിടിയിലായ വിദ്യാര്‍ത്ഥിയെ പൊലീസ് ഉദ്യോഗസ്ഥര്‍ തിരികെ വീട്ടില്‍ എത്തിച്ചു. ഇക്കഴിഞ്ഞ...

പൊതു സ്ഥലങ്ങൾ അണുവിമുക്തമാക്കി യൂത്ത് കോൺഗ്രസിന്റെ സേഫ് ചലഞ്ച്

സ്വന്തം ലേഖകൻ മരങ്ങാട്ടുപിള്ളി: യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയുടെ സേഫ് കടുത്തുരുത്തി ചലഞ്ചിന്റെ ഭാഗമായി മരങ്ങാട്ടുപിള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊതു സ്ഥലങ്ങൾ വൃത്തിയാക്കുകയും അണുവിമുക്തമാക്കുകയും ചെയ്തു. മരങ്ങാട്ടുപിള്ളി ടൗണും പഞ്ചായത്ത് കാര്യാലയം, പൊലീസ് സ്റ്റേഷൻ, റേഷൻ കടകൾ, പമ്പുകൾ ഉൾപ്പെടെ പൊതുഇടങ്ങളും അണുവിമുക്തമാക്കി. ലോക്ക്ഡൗൺ ഇളവ് ചെയ്യുന്നതോടെ ജനങ്ങൾ കൂടുതലായി പുരത്തിറങ്ങുമ്പോൾ രോഗവ്യാപന സാധ്യത തടയാനാണ്...

കുറവിലങ്ങാട്ട് കോൺഗ്രസിൻ്റെ കരുതലിന് നോ ലോക്ക് ഡൗൺ

സ്വന്തം ലേഖകൻ കുറവിലങ്ങാട്: ലോക്ക് ഡൗണിലും കരുതലിന്റെ കരങ്ങൾ നീട്ടി കടപ്ലാമറ്റം മണ്ഡലം കോൺഗ്രസ് കമ്മിറ്റി. പ്രകൃതി ക്ഷോഭത്തിൽ വീട് നഷ്ടപ്പെട്ട സഹപ്രവർത്തകൻ ഇലയ്ക്കാട് പുല്ലാന്താനിക്കൽ പി വൈ ജോയിക്കാണ് കോൺഗ്രസ് ഒരു ലക്ഷം രൂപ വിഷു കൈനീട്ടമായി നൽകിയത്. വീട് നശിച്ചതോടെ പടുത വലിച്ചുകെട്ടി അതിന്റെ കീഴിലാണ് ജോയിയും കുടുംബവും താമസിച്ചിരുന്നത്. വേനൽ മഴയും ശക്തമായ കാറ്റും ആരംഭിച്ചതോടെ ഇവരുടെ ജീവിതം...

കെ.എസ്.യു നേതൃത്വത്തിൽ ഭക്ഷ്യ സാധനങ്ങൾ വിതരണം ചെയ്തു

സ്വന്തം ലേഖകൻ കോട്ടയം : കെ.എസ്.യു. കോട്ടയം ജില്ലയിൽ നടപ്പാക്കുന്ന 'കൂടെയുണ്ട്' പദ്ധതിയുടെ ഭാഗമായി കെ.എസ്.യു. കടുത്തുരുത്തി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറവിലങ്ങാട് ബാലസദന് ഭക്ഷ്യധാന്യങ്ങൾ കൈമാറി. ലോക്ക് ഡൗണ് മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന അനാഥാലയങ്ങളിലും സംരക്ഷണകേന്ദ്രങ്ങളിലും സഹായം എത്തിക്കുന്നതിനായാണ് കെ.എസ്.യു ജില്ലാ കമ്മിറ്റി കൂടെയുണ്ട് എന്ന പരിപാടി ആവിഷ്കരിച്ചത്. അനാഥാലയങ്ങൾക്ക് സർക്കാർ സഹായം പ്രഖ്യാപിച്ചെങ്കിലും മിക്ക സ്ഥാപനങ്ങൾക്കും ഈ സബ്സിഡി ലഭ്യമല്ലാത്ത സാഹചര്യത്തിലാണ് കെ.എസ്.യു...