ദുബായ്ക്ക് പോയ യുവാവ് കാമുകിയെ കാണാൻ പാകിസ്ഥാനിലെത്തി കുടുങ്ങി: അറസ്റ്റിലായി ജയിലിലുമായി ; മകനെ തിരികെ കൊണ്ടുവരാൻ പ്രധാനമന്ത്രിയുടേയും യോഗി ആദിത്യനാഥിന്റേയും ഇടപെടല്‍ വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം
ആഗ്ര: സാമൂഹ്യ മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട യുവതിയെ കാണാനായി പാസ്പോർട്ടും വിസയുമില്ലാതെ അതിർത്തി കടന്ന ഇന്ത്യൻ യുവാവ് പാക് ജയിലില്‍ ആയതായി റിപ്പോർട്ട്. അലിഗഡ് സ്വദേശിയായ 30 കാരനാണ് കാമുകിയെ കാണാനുള്ള ശ്രമത്തിനിടയില്‍ പാക് ജയിലില്‍ ആയത്. അലിഗഡിലെ നാഗ്ല ഖട്ടാരി ഗ്രാമവാസിയായ തുന്നല്‍ക്കാരൻ ബാദല്‍ ബാബുവാണ് പാക് ജയിലിലായത്. വെള്ളിയാഴ്ചയാണ് ഇയാള്‍ അറസ്റ്റിലായത്. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യാ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മണ്ടി ബഹൌദീൻ നഗരത്തിലെത്തിയ യുവാവ് പൊലീസിന്റെ മുന്നില്‍ പെടുകയായിരുന്നുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. നേരത്തെ രണ്ട് തവണ പാക് […]