play-sharp-fill

ഗാന്ധിനഗർ ആശ്രയയിലെ ഡയാലിസിസ് കിറ്റ്‌ വിതരണം അറുപതിന്റെ നിറവിൽ ; കിറ്റ്‌ ആവശ്യമുള്ളവർ ജനുവരി 5ന് മുൻപ് രജിസ്റ്റർ ചെയ്യുക

ഗാന്ധിനഗർ : കഴിഞ്ഞ 18 വർഷമായി മെഡിക്കൽ കോളേജിനു സമീപം പ്രവർത്തിച്ചു വരുന്ന ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നിർധനരായ വൃക്ക രോഗികൾക്ക് മാസംതോറും നൽകി വരുന്ന 60-) മത് സൗജന്യ ഡയാലിസിസ് കിറ്റ്‌ വിതരണം ആവശ്യമുള്ളവർ 2025 ജനുവരി 5ന് മുൻപ് ആയി രജിസ്റ്റർ ചെയേണ്ടതാണ്. ആശ്രയയുടെ മറ്റ് പ്രധാന പ്രവർത്തനങ്ങൾ: ചികിത്സയ്ക്കായി മെഡിക്കൽ കോളേജിൽ വരുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി 150 ഓളം പേർക്ക് സൗജന്യ താമസസൗകര്യവും ഭക്ഷണവും. ഞായർ ഒഴികെ എല്ലാം ദിവസവും ഗൈനക്കോളജി ബ്ലോക്കിലും ആശ്രയയിലും 12 മണി മുതൽ […]

പുതുവർഷത്തോടനുബന്ധിച്ച് അമയന്നൂർ മഹാത്മാ കോളനിയിലെ മുപ്പത്തിയേഴ് കുടുംബങ്ങൾക്കും ബ്രാഞ്ച് പരിധിയിൽ ഉൾപ്പെട്ട എട്ട് വയോജനങ്ങൾക്കും സിപിഐ(എം) അമയന്നൂർ ചപ്പാത്ത് ബ്രാഞ്ച് കേക്ക് വിതരണം ചെയ്തു

കോട്ടയം: അമയന്നൂർ മഹാത്മാ കോളനിയിലെ മുപ്പത്തിയേഴ് കുടുംബങ്ങൾക്കും ബ്രാഞ്ച് പരിധിയിൽ ഉൾപ്പെട്ട എട്ട് വയോജനങ്ങൾക്കും സിപിഐ(എം) അമയന്നൂർ ചപ്പാത്ത് ബ്രാഞ്ച് പുതുവർഷത്തോടനുബന്ധിച്ച് കേക്ക് വിതരണം ചെയ്തു. അമയന്നൂർ നിവാസിയും ദീർഘ നാളുകളായി അമേരിക്കയിൽ ജോലി ചെയ്യുന്ന വെളിച്ചപ്പാട്ടായ വയലിൽ അനിയൻ കുഞ്ഞാണ് ഇതിന് വേണ്ട സാമ്പത്തിക സഹായം നൽകി വരുന്നത്. കേക്കിൻ്റെ വിതരണോദ്ഘാടനം സി.പി.ഐ (എം) അയർക്കുന്നം ഏരിയാ കമ്മറ്റിയംഗം സ പി.പി. പത്മനാഭൻ നിർവ്വഹിച്ചു. ബ്രാഞ്ച് സെക്രട്ടറി റെജിമോൻ ജേക്കബ് ബ്രാ ഞ്ചംഗം അനീഷ് ചേപ്പത്ത് എന്നിവർ നേതൃത്വം നൽകി. സി.പി.ഐ (എം) […]

കൊച്ചിക്കാരനായ ഈ ചെറുപ്പക്കാരൻ . പിൽക്കാലത്ത് മലയാളത്തിന്റെ മഹാനടനായി മാറി: സത്യൻ ഈ ചിത്രത്തിലെ ഉപനായകനും: ഹോളിവുഡ് സിനിമയിൽ ആദ്യമായി അഭിനയിക്കുന്ന മലയാളിയും ഇദേഹമാണ്: ആരാണ് ഈ നടൻ

കോട്ടയം: പെൻഡുലം എന്ന വാക്കിന് നാഴികമണിയുടെ നാക്ക് എന്നാണത്രെ ശരിയായ വിവക്ഷ . കാലമെന്ന അജ്ഞാത കാമുകനെ കൃത്യമായ വേഗതയോടെ അടയാളപ്പെടുത്തിക്കൊണ്ട് പെൻഡുലം അങ്ങോട്ടും ഇങ്ങോട്ടും നിരന്തരം ചലിച്ചുകൊണ്ടിരിക്കുമ്പോഴാണല്ലോ സമയമാം നദി പുറകോട്ടുഴുകുന്നത് . പെൻഡുലം എന്ന വാക്ക് മലയാളഭാഷയുടെ സംഭാവനയാണെന്ന് തോന്നുന്നില്ല. ഈ പദം പോർച്ചുഗീസ് ഭാഷയിൽ നിന്നായിരിക്കാം മലയാളത്തിൽ എത്തിയതെന്ന് എവിടെയോ വായിച്ചതായി ഓർക്കുന്നു . സുഖദുഃഖങ്ങളുടെ ഋതുഭേദങ്ങളിലൂടെ കടന്നുപോകുന്ന മനുഷ്യ ജീവിതത്തിന്റെ ഗഹനമായ അവസ്ഥകളെ ഓർമ്മിപ്പിച്ചുകൊണ്ട് ശ്രീകുമാരൻ തമ്പി എഴുതിയ ഒരു പ്രശസ്ത ഗാനത്തിന്റെ വരികൾ പ്രിയവായനക്കാർ ഓർക്കുന്നുണ്ടായിരിക്കുമെന്ന് കരുതട്ടെ […]

പാമ്പ് ശല്യത്തിൽ നിന്ന് നാട്ടുകാരെ രക്ഷിച്ചിരുന്ന സജു രാജൻ പാമ്പു കടിയേറ്റു മരിച്ചു: പിടികൂടിയ പാമ്പിനെ കുളിപ്പിക്കുന്നതിനിടെയാണ് കടിയേറ്റത്

ഏരൂർ: പാമ്പു കടിയേറ്റ സജു രാജന്റെ മരണത്തിന്റെ ആഘാതത്തില്‍ നാട്ടുകാർ. ഏരൂർ, അ‍ഞ്ചല്‍ പ്രദേശങ്ങളില്‍ ഉണ്ടാകുന്ന പാമ്പു ശല്യത്തലില്‍ നാട്ടുകാർ ആശ്രയം തേടിയിരുന്നത് സജു രാജനെയായിരുന്നു. എന്നാല്‍ ഏരൂർ തെക്കേവയല്‍ കോളനിക്കു സമീപം ഗൃഹനാഥന്റെ ജീവനെടുത്ത സംഭവത്തെ തുടർന്ന് പാമ മ്പുപിടിക്കാനായി വന്നതായിരുന്നു സജു. അവിടെ പാമ്പുകളെ കണ്ടെത്തുന്നതിനായി കാടു വെട്ടിത്തെളിച്ചപ്പോള്‍ മൂർഖൻ പാമ്പിനെ കണ്ടെത്തി. അതിനെ പിടികൂടുകയും ചെയ്തു. എന്നാല്‍ സാജുവിന്റെ പാമ്പു പിടിത്ത രീതി അനുസരിച്ച്‌ പതിവുപോലെ ഇതിനെ കുളിപ്പിക്കുകയും ചെയ്തെന്നു നാട്ടുകാർ പറയുന്നു. ഇതിനിടെ കടിയേല്‍ക്കുകയായിരുന്നു. ഒട്ടേറെ വിഷപ്പാമ്പുകളെ പിടിച്ച […]

കേരളാ കോൺഗ്രസ് ഡെമോക്രാറ്റിക്ക് പാർട്ടി സംസ്ഥാന കമ്മറ്റി ഓഫീസ് ഉദ്ഘാടനം നാളെ കോട്ടയത്ത് ലോഗോസ് ജംഗ്ഷനിൽ

കോട്ടയം: കേരളാ കോൺഗ്രസ് ഡെമോക്രാറ്റിക്ക് പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസ് ജനുവരി 2 ബുധനാഴ്ച്ച കോട്ടയത്ത് ഉദ്ഘാടനം ചെയ്യും. മന്നത്ത് പദ്മനാഭന്റെ ജന്മദിനത്തിൽ കോട്ടയം ശാസ്ത്രി റോഡിൽ ലോഗോസ് ജംഗ്ഷനിൽ ആണ് പ്രവർത്തനം ആരംഭിക്കുന്നത്. കേരളാ കോൺഗ്രസ് ഡെമോക്രാറ്റിക്ക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ അദ്ധ്യക്ഷത വഹിക്കും. എൻ.ഡി.എ. സംസ്ഥാന ചെയർമാൻ കെ.സുരേന്ദ്രൻ ഉദ്ഘാടന കർമ്മം നിർവ്വഹിക്കും. എൻ.ഡി.എ യുടെയും, കേരളാ കോൺഗ്രസ് ഡെമോക്രാറ്റിക്ക് പാർട്ടിയുടെയും സംസ്ഥാന-ജില്ലാ നേതാക്കളും ചടങ്ങിൽ പങ്കെടുക്കുമെന്ന് കേരളാ കോൺഗ്രസ് ഡെമോക്രാറ്റിക്ക് നേതാക്കൾ കോട്ടയം പ്രസ്ക്ലബിൽ പത്രസമ്മേളനത്തിൽ പറഞ്ഞു. ഉദ്ഘാടനത്തിന് ശേഷം […]

ഒരു വിനാശകരമായ യുദ്ധം യൂറോപ്പിനെ തകർക്കും: ഇത് ഭൂഖണ്ഡത്തിലെ ജനസംഖ്യയെ പൂർണ്ണമായും ഇല്ലാതാക്കും: യുദ്ധത്തെ അതിജീവിക്കുന്ന റഷ്യ ലോകം ഭരിക്കുമെന്നും പ്രവചനങ്ങള്‍ കൊണ്ട് ലോകത്തെ ഞെട്ടിച്ച ബാബ വംഗ 2025-നെകുറിച്ച് പ്രവചിക്കുന്നു:ഭൂതകാലത്തില്‍ നിന്നുള്ള ഒരു വലിയ മഹാമാരി തിരിച്ചുവരും. അത് മാരകമായിരിക്കുമെന്ന് നോസ്ട്രഡാമസ് പ്രവചിക്കുന്നു.

ഡൽഹി: പ്രവചനങ്ങള്‍ കൊണ്ട് ലോകത്തെ ഞെട്ടിച്ച മുത്തശ്ശിയാണ് ബാബ വംഗ. ബള്‍ഗേറിയക്കാരിയായ വാംഗേലിയ പാണ്ഡേവ ഗുഷ്‌റ്റെറോവ എന്ന ബാബ വംഗ ഇതുവരെ നടത്തിയ പ്രവചനങ്ങളില്‍ 85 ശതമാനം കൃത്യതയുണ്ടെന്നതാണ് അവരെ ഏറെ പ്രശസ്തയാക്കുന്നത്. വംഗയെ പോലെ ലോകം പ്രാധാന്യം നല്‍കുന്ന മറ്റൊരു ജ്യോതിഷിയുമുണ്ട്. 16-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഫ്രഞ്ച് ജ്യോതിഷിയും വൈദ്യശാസ്ത്രജ്ഞനുമായിരുന്ന നോസ്ട്രഡാമസ്. ഇപ്പോഴിതാ ഇരുവരും 2025നെക്കുറിച്ച്‌ നടത്തിയ സമാന പ്രവചനങ്ങളാണ് പുതുവർഷത്തിൽ ചർച്ചയാവുന്നത്. 2025 വർഷത്തെക്കുറിച്ചുള്ള ബാബ വംഗയുടെ പ്രവചനങ്ങള്‍ ഒരു വിനാശകരമായ യുദ്ധം യൂറോപ്പിനെ തകർക്കും. ഇത് ഭൂഖണ്ഡത്തിലെ ജനസംഖ്യയെ പൂർണ്ണമായും […]

കോട്ടയം പ്രസ് ക്ലബ് എം.​ടി സ്മൃ​തി സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു: പ്ര​സ്ക്ല​ബ് ഹാ​ളി​ല്‍ ന​ട​ന്ന പ​രി​പാ​ടി മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കോ​ട്ട​യം: പ്ര​സ് ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മ​ല​യാ​ള​ത്തി​ന്‍റെ പ്രി​യ ക​ഥാ​കാ​ര​ന്‍ എം.​ടി. വാ​സു​ദേ​വ​ന്‍ നാ​യ​രു​ടെ അ​നു​സ്മ​ര​ണം “എം.​ടി സ്മൃ​തി’ സം​ഘ​ടി​പ്പി​ച്ചു. പ്ര​സ്ക്ല​ബ് ഹാ​ളി​ല്‍ ന​ട​ന്ന പ​രി​പാ​ടി മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ല​യാ​ള ഭാ​ഷ​യെ ലോ​ക​ത്തി​ന്‍റെ നെ​റു​ക​യി​ൽ എ​ത്തി​ച്ച ക​ഥാ​കാ​ര​ൻ ആ​രെ​ന്ന് ചോ​ദി​ച്ചാ​ൽ ഏ​വ​രും എം.​ടി എ​ന്നാ​വും പ​റ​യു​ക​യെ​ന്ന് അ​ദ്ദേ​ഹം അ​നു​സ്മ​രി​ച്ചു. എം.​ടി​യു​ടെ ക​ഥ​ക​ളും ക​ഥാ​പാ​ത്ര​ങ്ങ​ളും എ​ല്ലാ​ക്കാ​ല​ത്തും ഓ​ർ​മി​ക്ക​പ്പെ​ടു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ച​ല​ച്ചി​ത്ര മേ​ഖ​ല​യി​ൽ എ​ത്ര​യോ പേ​രെ ഉ​യ​ർ​ത്തി​യ വ്യ​ക്തി​യാ​ണ് എം.​ടി​യെ​ന്ന് തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ അ​നു​സ്മ​രി​ച്ചു. മ​ല​യാ​ള ഭാ​ഷ​യെ സം​ബ​ന്ധി​ച്ച അ​വ​സാ​ന​ത്തെ വാ​ക്കാ​ണ് […]

നടി ശ്രീവിദ്യയുടെ സ്വത്തുക്കൾ മന്ത്രി കെ.ബി.ഗണേഷ് കുമാർ അടിച്ചു മാറ്റിയെന്ന ഗുരുതര ആരോപണവുമായി ശ്രീവിദ്യയുടെ സഹോദര ഭാര്യ: സഹോദരന്റെ മക്കൾക്ക് എഴുതിവച്ച 10 ലക്ഷം കിട്ടിയില്ല: നൃത്ത വിദ്യാലയം സ്ഥാപിക്കാൻ ട്രസ്റ്റ് രൂപികരിക്കണമെന്ന വിൽപത്രത്തിലെ നിർദേശവും നടന്നില്ല.

തിരുവനന്തപുരം: ഒരുകാലത്ത് തെന്നിന്ത്യയിലാകെ തിളങ്ങി നിന്നിരുന്ന താരമാണ് ശ്രീവിദ്യ. വർഷങ്ങള്‍ക്ക് മുമ്പ് ഈ ലോകത്ത് നിന്നും വിടപറഞ്ഞിട്ടും ഇന്നും പ്രേക്ഷകരുടെ മനസില്‍ മായാതെ നില്‍ക്കുന്ന മുഖമാണ് ശ്രീവിദ്യയുടേത്. നായികയായിട്ടും അവസാന കാലഘട്ടത്തില്‍ അമ്മ കഥാപാത്രങ്ങളിലൂടെയും ശ്രീവിദ്യ സജീവമായിരുന്നു. അവസാന നാളുകളില്‍ സീരിയലിലാണ് അഭിനയിച്ചതെങ്കിലും അവ പ്രേക്ഷകരുടെ ജനപ്രിയ പരമ്പരകളായിരുന്നു. ഇപ്പോഴിതാ കേരള ഗതാഗതമന്ത്രിയും നടനുമായ കെ.ബി.ഗണേഷ് കുമാറിനെതിരെ ഗുരുതരാരോപണം ഉന്നയിച്ച്‌ രംഗത്തെത്തിയിരിക്കുകയാണ് ശ്രീവിദ്യയുടെ സഹോദര ഭാര്യ വിജയലക്ഷ്മി. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് വിജയലക്ഷ്മി ഗണേശിനെതിരെ സംസാരിക്കുന്നത്. ശ്രീവിദ്യയുടെ സ്വത്തുക്കളുടെ പവർ ഓഫ് […]

ഓട്ടോറിക്ഷാ ഡ്രൈവർമാർക്ക് പുതുവത്സര സമ്മാനമായി സ്റ്റേറ്റ് പെർമിറ്റ്: ഇനി സംസ്ഥാനത്ത് എവിടെയും പോകാം: എന്നാല്‍ നഗര പ്രദേശങ്ങളില്‍ യാത്രക്കാരെ ഇറക്കിയാല്‍ കാലിയായി മടങ്ങണം: മണിക്കൂറില്‍ 50 കിലോമീറ്റർ എന്ന വേഗപരിധിയിൽ മാറ്റമില്ല.

തിരുവനന്തപുരം: സംസ്ഥാനത്ത് ഓട്ടോറിക്ഷാ സ്‌റ്റേറ്റ് പെർമിറ്റിന് വ്യവസ്ഥയായി. കോർപ്പറേഷൻ, നഗരസഭാ പ്രദേശങ്ങളില്‍ നിന്ന് യാത്രക്കാരെ എടുക്കരുതെന്ന നിബന്ധനയോടെയാണ് പെർമിറ്റ് വ്യവസ്ഥയായിരിക്കുന്നത്. സംസ്ഥാനത്ത് എവിടേക്കും പോകാം. എന്നാല്‍ നഗരപ്രദേശങ്ങളില്‍ യാത്രക്കാരെ ഇറക്കിയാല്‍ കാലിയായി മടങ്ങണം. നിലവിലെ ജില്ലാ പെർമിറ്റില്‍ അതിർത്തി ജില്ലകളിലേക്ക് 20 കിലോമീറ്റർ കടക്കാൻ അനുമതിയുണ്ടായിരുന്നു. സംസ്ഥാനം മുഴുവൻ യാത്ര ചെയ്യാൻ അനുമതി നല്‍കിയിട്ടുണ്ടെങ്കിലും മണിക്കൂറില്‍ 50 കിലോമീറ്റർ എന്ന വേഗപരിധി ഉയർത്തിയിട്ടില്ല. അഞ്ചുവർഷത്തേക്ക് 1500 രൂപയാണ് സംസ്ഥാന പെർമിറ്റ് ഫീസ്. നിലവില്‍ ജില്ലാ പെർമിറ്റിന് 300 രൂപയാണ്

കൊച്ചിയിൽ നടന്നത് മൃഗീയ നാടകമെന്ന് സംവിധായകൻ എം.എ. നിഷാദ്: സംഘാടകരും ഇവെന്റ് മാനേജേഴ്സുമാണ് പ്രധാന പ്രതികള്‍: ഇതിന്റെ പുറകിലെ കച്ചവട ലക്ഷ്യം പുറത്തറിയുക തന്നെ വേണം: അണിയറക്കാരെ മുഴുവൻ നിയമത്തിന്റെ മുന്നില്‍ കൊണ്ട് വരണം.

കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ 15 അടി ഉയരമുള്ള താത്കാലിക വേദിയില്‍നിന്നു വീണ് ഉമാ തോമസ് എം.എല്‍.എ.യ്ക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ സംഘാടകരെ വിമർശിച്ച്‌ സംവിധായകൻ എം.എ. നിഷാദ്. അപകടം നടന്നിട്ടും അത് വക വെക്കാതെ, പരിപാടിയുമായി മുന്നോട്ട് പോയ സംഘാടകരും ഇവന്റ് മാനേജേഴ്സുമാണ് പ്രധാന പ്രതികളെന്ന് അദ്ദേഹം പറഞ്ഞു. മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാതെ, നടത്തിയ പരിപാടിയുടെ അണിയറക്കാരെ മുഴുവൻ നിയമത്തിന്റെ മുന്നില്‍ കൊണ്ട് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമൂഹ നൃത്തത്തില്‍ ഒരാളേ ഫോക്കസ് ചെയ്ത് മറ്റ് നർത്തകിമാരെ പശ്ചാത്തലത്തില്‍ നൃത്തം ചെയ്യിപ്പിച്ച രീതിയേയും അദ്ദേഹം […]