മുണ്ടക്കയത്തിന് സമീപം മടുക്ക കൊമ്പുകുത്തിയിൽ ജനവാസമേഖലയില്‍ ഒരു ലോറി നിറയെ കാട്ടുപന്നികളെ എത്തിച്ച് തുറന്നുവിട്ട് വനംവകുപ്പിന്റെ കൊടും ക്രൂരത; വനം വകുപ്പിന്റെ തോന്ന്യാസം കൈയ്യോടെ പൊക്കി നാട്ടുകാർ..! വീഡിയോ കാണാം

മുണ്ടക്കയം: വന്യജീവി ശല്യത്താല്‍ ജീവിതം വഴിമുട്ടിയ കോരുത്തോട് നിവാസികള്‍ക്ക് വനംവകുപ്പിന്റെ ഇരട്ടപ്രഹരം. ശബരിമല സീസണ്‍ തുടങ്ങുന്നതിന്റെ ഭാഗമായി പമ്പയില്‍ നിന്ന് പിടികൂടിയ കാട്ടുപന്നികളെ വനംവകുപ്പിന്റെ ലോറിയിലെത്തിച്ച്‌ ജനവാസമേഖലകളില്‍ ഇറക്കിവിട്ടെന്നാണ് പരാതി. വനംവകുപ്പിന്റെ നടപടിക്കെതിരെ കോരുത്തോട്ടില്‍ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധപ്രകടനവും യോഗവും നടന്നു. കഴിഞ്ഞദിവസം രാത്രിയില്‍ കോരുത്തോട്,പെരുവന്താനം പഞ്ചായത്തുകളുടെ പരിധിയില്‍വരുന്ന കൊമ്പുകുത്തി ചെന്നാപ്പാറ ഒന്നാം വളവിന് സമീപമാണ് പന്നികളെ കൂട്ടത്തോടെ ഇറക്കിവിട്ടത്. മുപ്പതിലധികം പന്നിക്കുഞ്ഞുങ്ങള്‍ ഉണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. പമ്പ ജ്യോതിയുടെ ലോറിയില്‍ കൊണ്ടുവന്ന പന്നികളെ ഇറക്കുന്നത് നാട്ടുകാരെത്തി തടയുകയും ചെയ്തിരുന്നു. കഴിഞ്ഞവര്‍ഷം പമ്ബയില്‍ […]

കോട്ടയം മണർകാട് വിജയപുരം ശ്രീ കൃഷ്ണസ്വാമി ക്ഷേത്രത്തിൽ തുലാമാസ ആയില്യം പൂജയും വിശേഷാൽ നൂറുംപാലും നവംബർ 6 ന്

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം മണർകാട് വിജയപുരം ശ്രീ കൃഷ്ണസ്വാമി ക്ഷേത്രത്തിൽ തുലാമാസ ആയില്യംപൂജയും വിശേഷാൽ നൂറുംപാലും നവംബർ 6 തിങ്കളാഴ്ച്ച രാവിലെ 10 മണിക്ക് ക്ഷേത്രം മേൽശാന്തി പാമ്പാടി സുനിൽശാന്തിയുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കും. ചടങ്ങുകൾക്ക് ക്ഷേത്രം സബ് ഗ്രൂപ്പ് ഓഫീസർ ഉണ്ണികൃഷ്ണൻ. ദേവസ്വം കഴകം ‘എസ്. ജയപ്രകാശ്. ഉപദേശക സമതി പ്രസിഡൻ്റ് ,ബിജു. കർത്ത.വൈസ്.പ്രസി.രാജേന്ദ്രൻ നായർ.ജോ. സെക്രട്ടറി ‘വിജി കുഞ്ഞച്ചൻ.രക്ഷാധികാരി ‘ കെ.എസ്.തങ്കപ്പൻ .തുടങ്ങിയവർ നേത്യത്വം വഹിക്കും വഴിപാടുകൾക്ക് മുൻകൂട്ടി രസീത് വാങ്ങുവാൻദേവസ്വം ഓഫീസുമായി ബന്ധപ്പെടേണ്ടതാണെന്ന് സെക്രട്ടറി രാമചന്ദ്രൻ പല്ലാട്ട് അറിയിച്ചു.

മണ്ഡലകാലത്ത് എറണാകുളം – കോട്ടയം ശബരി സ്പെഷ്യൽ മെമു സർവീസ്‌  ; ആവശ്യവുമായി  മുതിർന്ന ബി ജെ പി നേതാവ്  ഏറ്റുമാനൂർ രാധാകൃഷ്ണനെ സമീപിച്ച് യാത്രക്കാർ

സ്വന്തം ലേഖകൻ എറണാകുളം ജംഗ്ഷനിൽ അവസാനിക്കുന്ന ബഹുദൂര ട്രെയിനു‌കളിലെത്തുന്ന ശബരിമല തീർത്ഥാടകർ വേണാട്, മെമു, പാലരുവി ട്രെയിനുകളിലാണ് കോട്ടയം, ചെങ്ങന്നൂർ സ്റ്റേഷനുകളിലേയ്ക്ക് യാത്ര തിരിക്കുന്നത്. എന്നാൽ ഈ ട്രെയിനുകളിലെല്ലാം വലിയ തോതിലുള്ള തിരക്കാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. കേരളത്തിന്റെ ആതിഥേയ മര്യാദയ്‌ക്ക് പോലും ഈ തിരക്കുകൾ കളങ്കമായി തീരും. അതുപോലെ നവീകരണത്തിന്റെ ഭാഗമായി എറണാകുളം ടൗൺ, ജംഗ്ഷൻ സ്റ്റേഷനുകളിലെ വെയ്റ്റിംഗ് ഹാൾ അടക്കമുള്ള കെട്ടിടങ്ങൾ പൊളിച്ചിട്ടിരിക്കുകയാണ്. എന്നാൽ അയ്യപ്പന്മാർക്ക് മികച്ച സൗകര്യങ്ങളാണ് ഈ വർഷം കോട്ടയം സ്റ്റേഷനിൽ ഒരുക്കിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ എറണാകുളം – കോട്ടയം […]

അയർക്കുന്നം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെത്തി ഡോക്ടറെ ചീത്ത വിളിക്കുകയും, ഡ്യൂട്ടി തടസ്സപ്പെടുത്തുകയും ചെയ്തു; മധ്യവയസ്കൻ അറസ്റ്റിൽ

സ്വന്തം ലേഖിക അയർക്കുന്നം: ആശുപത്രിയിലെത്തി ഡോക്ടറെ ചീത്ത വിളിക്കുകയും, ഇവരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തുകയും ചെയ്ത കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. അയർക്കുന്നം തെക്കേടത്ത് വീട്ടിൽ ബിജു എബ്രഹാം (ബിജു തെക്കേടം 52) നെയാണ് അയർക്കുന്നം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇന്നലെ രാവിലെ 9 മണിയോടെ അയർക്കുന്നം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തി ഓ.പി ആരംഭിച്ചിട്ടില്ല എന്ന് പറഞ്ഞ് ബഹളം വയ്ക്കുകയും, ഇവിടെ ഉണ്ടായിരുന്ന ഡോക്ടറെ ചീത്ത വിളിക്കുകയും, ഡ്യൂട്ടി തടസ്സപ്പെടുത്തുകയും, ഇവരുടെ വീഡിയോ മൊബൈലിൽ ചിത്രീകരിക്കുകയുമായിരുന്നു. ഇയാൾ ബഹളം വയ്ക്കുന്നതായി അറിഞ്ഞ് […]

മകനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തി; പിതാവിന് ജീവപര്യന്തം തടവും പത്ത് വർഷം കഠിന തടവും ശിക്ഷ വിധിച്ച് പാലാ സെഷൻസ് കോടതി 

സ്വന്തം ലേഖകൻ  പാലാ : മകനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തിയ കേസിൽ പിതാവിന് ജീവപര്യന്തം തടവും, പത്ത് വർഷം കഠിന തടവിനും ശിക്ഷ വിധിച്ചു. അന്തിനാട് മൂപ്പന്മല ഭാഗത്ത് കാഞ്ഞിരത്തുംകുന്നേൽ വീട്ടിൽ ഗോപാലകൃഷ്ണൻ ചെട്ടിയാർ (63) എന്നയാൾക്കാണ് കോടതി ശിക്ഷ വിധിച്ചത്. പാലാ അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. ഗോപാലകൃഷ്ണൻ ചെട്ടിയാർ തന്റെ മകനായ ഷിനുവിനെ 23.09.2021- ല്‍ വീട്ടിൽ ഉറങ്ങിക്കിടക്കുന്ന സമയത്ത് വെളുപ്പിനെ രണ്ടുമണിയോടുകൂടി റബർ ഷീറ്റ് ഉണക്കുന്നതിന് ഉപയോഗിക്കുന്ന ഫോർമിക് ആസിഡ് ഷിനുവിന്റെ ദേഹത്ത് ഒഴിക്കുകയായിരുന്നു. 75 […]

കുടുംബപരമായ പ്രശ്നങ്ങളുടെ പേരിൽ മുൻ വൈരാഗ്യം ; വീടുകയറി ആക്രമണവും കൊല്ലുമെന്ന് ഭീഷണിയും; കേസിൽ മൂന്നുപേരെ ഈരാറ്റുപേട്ട  പോലീസ് അറസ്റ്റ് ചെയ്തു

സ്വന്തം ലേഖകൻ  ഈരാറ്റുപേട്ട: വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണം നടത്തിയ കേസിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട അരുവിത്തറ ചിറപ്പാറ കോളനി ഭാഗത്ത് തൈക്കാവിൽ വീട്ടിൽ സാജിദ് നസീർ(25), വടയാർ മഞ്ഞ കണ്ടത്തിൽ വീട്ടിൽ അൻസാരി എം.ബി (35), തലയോലപ്പറമ്പ് ഉപ്പിതറ വീട്ടിൽ ശ്രീനി യോഹന്നാൻ (54) എന്നിവരെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ സംഘം ചേർന്ന് ഈരാറ്റുപേട്ട കുറ്റിപ്പാറ സ്കൂളിന് സമീപമുള്ള വീട്ടിൽ കഴിഞ്ഞദിവസം രാത്രി 11:45 മണിയോടുകൂടി അതിക്രമിച്ചുകയറി വീടിന്റെ ജനൽ ചില്ലുകൾ അടിച്ചു പൊട്ടിക്കുകയും, വാതില്‍ ചവിട്ടി […]

വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയുടെ നേരെ ലൈംഗികാതിക്രമം; എരുമേലി സ്വദേശി അറസ്റ്റിൽ

എരുമേലി: വീട്ടമ്മയുടെ നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി 40 ഏക്കർ ഭാഗത്ത് കരിപ്പാത്തോട്ടത്തിൽ വീട്ടിൽ അമൽ ബോസ് (25) നെയാണ് കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്.പി അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തും ചേർന്ന് കഴിഞ്ഞദിവസം രാത്രി 10 മണിയോടുകൂടി വീട്ടമ്മയുടെ വീട്ടിൽ അതിക്രമിച്ചു കയറി ഇവരോട് ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പരാതിയെ തുടർന്ന് എരുമേലി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്.പി എം.അനിൽകുമാറിന്റെ നേതൃത്വത്തിൽ ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇയാൾക്കെതിരെ എസ്.സി /എസ്.റ്റി ആക്ട് പ്രകാരവും കേസ് രജിസ്റ്റർ ചെയ്തു. […]

കൂരോപ്പടയിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനവും ഉമ്മൻ ചാണ്ടിയുടെ ജന്മദിനവും ആചരിച്ചു; സാബു സി കുര്യൻ ഉദ്ഘാടനം നിർവഹിച്ചു

കൂരോപ്പട:മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനവും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ജന്മദിനവും കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. കൂരോപ്പട ബൈപ്പാസിൽ ഛായാ ചിത്രത്തിന് മുൻപിൽ പുഷ്പാർച്ചനയും നടത്തി. അനുസ്മരണ പരിപാടി കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സാബു സി കുര്യൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രതിപക്ഷ നേതാവ് അനിൽ കൂരോപ്പട, കോൺഗ്രസ് നേതാക്കളായ എം.പി അന്ത്രയോസ് , ഹരി ചാമക്കാലാ, പി.ഗോപകുമാർ, അഭിലാഷ് മാത്യു, രാജേന്ദ്രൻ തേരേട്ട് , ടോമി മേക്കാട്ട്, എം.പി ഗോപാലകൃഷ്ണൻ നായർ , റ്റി.എസ് ഉണ്ണികൃഷ്ണൻ നായർ, ഐപ്പ് […]

ഐ.എൻ.ടി.യു.സിയുടെ നേതൃത്വത്തിൽ കോട്ടയത്തു കാരുണ്യ ദിനാചാരണം ആചരിച്ചു

  സ്വന്തം ലേഖകൻ   കോട്ടയം: കേരള മുനിസിപ്പൽ കോർപറേഷൻ കണ്ടിജെന്റ് എംപ്ലോയീസ് കോൺഗ്രസ്‌ (INTUC) കോട്ടയം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കാരുണ്യ ദിനാചരണം ആചരിച്ചു.   കോട്ടയം ശീമാട്ടി റൗണ്ടാന ജംഗ്ഷനിലാണ് മുൻ പ്രധാനമന്ത്രി ശ്രീമതി ഇന്ദിര ഗാന്ധിയുടെ ചരമദിനവും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ എൻപതാം ജന്മദിനവും കാരുണ്യ ദിനമായി ആചരിച്ചത്.   സംസ്ഥാന വർക്കിംഗ് പ്രസിഡന്റ്‌ എം.പി സന്തോഷ് കുമാറിന്റെ അധ്യക്ഷതയിൽ നടന്ന അനുസ്മരണ സമ്മേളനം കെ. എം. സി. എസ്.എ സംസ്ഥാന വനിതാ ചെയർമാൻ റ്റി. എ തങ്കം ഉദ്ഘാടനം […]

ഏറ്റുമാനൂർ ചൂരക്കുളങ്ങര എൻഎസ്എസ് കരയോഗത്തിൽ പതാക ദിനം ആചരിച്ചു

    സ്വന്തം ലേഖകൻ    കോട്ടയം: നായർ സർവീസ് സൊസൈറ്റി രൂപീകരിച്ച ദിവസമായ ഒക്ടോബർ 31 പതാക ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി ഏറ്റുമാനൂർ ചൂരക്കുളങ്ങര NSS കരയോഗം No. 4388 പ്രസിഡന്റ്‌ TK ദിലീപ് കരയോഗ മന്ദിരത്തിൽ പതാക ഉയർത്തി.   സെക്രട്ടറി എ.ആർ ശ്രീകുമാർ, ട്രഷറർ പി.ജി. ഗോപാലകൃഷ്ണൻ നായർ, കരയോഗ , വനിതാ സമാജം സംഘ ഭാരവാഹികൾ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.   NSS രൂപീകരണ സമയത്തു സമുദായ ആചാര്യൻ മന്നത്തു പദ്മനാഭനും 14 പേരും കൂടി ഒരുമിച്ച് […]