കോട്ടയം തീക്കോയി മാര്‍മല അരുവിയില്‍ വിനോദസഞ്ചാരിയായ യുവാവ് മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍
കോട്ടയം: മാര്‍മല അരുവിയില്‍ വിനോദസഞ്ചാരിയായ യുവാവ് മുങ്ങി മരിച്ചു. ഇരുപത്തിമൂന്നുകാരനായ തമിഴ്നാട് കോയമ്പത്തൂര്‍ സ്വദേശി മനോജ് കുമാര്‍ ആണ് മരിച്ചത്. മനോജടക്കം സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരായ ഒമ്ബത് പേരടങ്ങിയ സംഘം വിനോദയാത്രയുടെ ഭാഗമായാണ് മാര്‍മലയില്‍ എത്തിയത്. കുളിക്കാൻ ഇറങ്ങിയപ്പോള്‍ മനോജ് ഒഴുക്കില്‍പ്പെടുകയായിരുന്നു. […]