video
play-sharp-fill

വിദേശ രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയെടുത്തതായി പരാതി; കോട്ടയം പാലാ ചേർപ്പുങ്കലിൽ ഫാൽക്കൺ സ്ഥാപനത്തിനെതിരെയാണ് പരാതി; നൂറോളം പേരാണ് തട്ടിപ്പിനിരയായത്

കോട്ടയം: വിദേശത്തു ജോലി വാഗ്ദാനം ചെയ്തു കോടികള്‍ തട്ടിയെടുത്തതായി പരാതി. കോട്ടയം പാലാ ചേര്‍പ്പുങ്കലിലെ ഫാല്‍ക്കണ്‍ എന്ന സ്ഥാപനത്തിനെതിരെ പണം നഷ്ടമായവര്‍ പോലീസില്‍ പരാതി നല്‍കി. നൂറോളം പേര്‍ തട്ടിപ്പിനിരയായിട്ടുണ്ട്. യൂറോപ്യന്‍ രാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ് . ചേര്‍പ്പുകലിലെ ഫാല്‍ക്കന്‍ HR മൈഗ്രേഷന്‍ എന്ന സ്ഥാപന ഉടമകളാണ് പണം വാങ്ങി മുങ്ങിയത്. ജോലിയുടെ പ്രാരംഭ നടപടികള്‍ക്കായി 6 ലക്ഷം രൂപ വരെ ഉദ്യോഗാര്‍ഥികള്‍ നല്‍കി. എന്നാല്‍ ജോലി ലഭിക്കാത്തിനെ തുടര്‍ന്ന് ഉദ്യോഗാര്‍ത്ഥികള്‍ പണം തിരികെ ആവശ്യപ്പെട്ടു. ഫോണില്‍ വിളിക്കുമ്ബോള്‍ സ്ഥാപന ഉടമകള്‍ […]

പാലാ രൂപതയുടെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ നിന്ന് ക്ഷേത്രാവശിഷ്ടങ്ങളും വിഗ്രഹവും കണ്ടെത്തിയെന്ന അവകാശവാദത്തില്‍ വൻ ട്വിസ്റ്റ്: ഇത് ശിവലിംഗമോ ക്ഷേത്രാവശിഷ്ടങ്ങളോ അല്ല .

കോട്ടയം: പാലാ രൂപതയുടെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ നിന്ന് ക്ഷേത്രാവശിഷ്ടങ്ങളും വിഗ്രഹവും കണ്ടെത്തിയെന്ന അവകാശവാദത്തില്‍ വിശദീകരണവുമായി ശാസ്ത്രസാഹിത്യകാരനും അധ്യാപകനും ഗവേഷകനുമായ എതിരൻ കതിരവൻ. കണ്ടെത്തിയത് മെഗാലിത്തിക് കാലഘട്ടത്തിലെ മെൻഹിർ ആണെന്നും 8000 കൊല്ലം മുതല്‍ 3500 കൊല്ലം വരെ പഴക്കമുള്ളവയാണ് ലോകത്തെമ്പാടും കാണപ്പെടുന്ന ഈ നെടുകെ നാട്ടിയ നീള-അണ്ഡാകൃതി കല്ലുകളെന്നും ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു. മരണാനന്തരം ശരീരം അടക്കം ചെയ്യുന്നിടത്താണ് ഈ ആചാരക്കല്ലുകള്‍ സ്ഥാപിക്കാറുള്ളത്. ഇത് ശിവലിംഗമാണെന്ന് നാട്ടുകാർ തെറ്റിദ്ധരിച്ചിട്ടുണ്ടെന്നും ആര്‍ക്കയോളജി വകുപ്പ് ശ്രദ്ധിക്കേണ്ടതാണിതെന്നും പോസ്റ്റില്‍ പറയുന്നു. കപ്പ കൃഷിക്കായി നിലമൊരുക്കുന്നതിനിടെയാണ് രണ്ട് വിഗ്രഹങ്ങളും […]

കാലത്തിന്റെ ഋതുഭേദങ്ങൾ കടന്നുപോയെങ്കിലും സുഹൃദത്തിന്റെ വസന്തം വിരിയിച്ച് ആ പഴയ സഹപാഠികൾ ഒത്തു കൂടി: കുമരകം ഗവ: ഹൈസ്കൂളിലെ പൂർവ വിദ്യാർത്ഥികൾ 42 വർഷങ്ങൾക്ക് ശേഷം വീണ്ടും ഒത്തുകൂടിയപ്പോൾ അതൊരു അപൂർവ സംഗമമായി

കുമരകം : ഗവണ്മെൻ്റ് ഹൈസ്കൂളിലെ 1982 എസ് എസ് എൽ സി ബാച്ച് വിദ്യാർത്ഥികൾ ഒരുവട്ടം കൂടി ഓർമ്മകൾ മേയുന്ന പ്രിയ വിദ്യാലയാങ്കണത്തിൽ ഒത്തുചേർന്നു. 55 ഓളം വിദ്യാർത്ഥികൾ രാവിലെ 10. ന് സ്കൂൾ അങ്കണത്തിൽ അസംബ്ലി നടത്തുകയും സ്കൂൾ പ്രാർത്ഥനാ ഗീതമായ “അഖിലാണ്ഡലം അണിയിച്ചൊരുക്കി ” എന്ന ഗാനം ആലപിക്കുകയും ചെയ്തു. അവരവ൪ പഠിച്ചിരുന്ന ക്ലാസ് മുറികൾ സന്ദർശിക്കുകയും ഗ്രൂപ്പ് ചീഫ് കോർഡിനേറ്റർ വി എൻ. വിനോദ് ഒത്തുചേരൽ സന്ദേശം നൽകുകയും ചെയ്തു. തുടർന്ന് കോട്ടയം ക്ലബ്ബിൽ ഒത്തുചേർന്ന്, വിഷ്ണു നമ്പൂതിരിയുടെ അധ്യക്ഷതയിൽ […]

തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നില്‍ ആശ വർക്കർമാരുടെ സംഘടന നടത്തിയ രാപ്പകല്‍ സമരവും കോടതി കയറുന്നു: ധർണക്കെതിരായ കോടതിയലക്ഷ്യ ഹർജി ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ച് പരിഗണിക്കും.

കൊച്ചി: തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നില്‍ ആശ വർക്കർമാരുടെ സംഘടന നടത്തിയ രാപ്പകല്‍ ധർണക്കെതിരായ കോടതിയലക്ഷ്യ ഹർജി ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ച് പരിഗണിക്കും. ഇതിനുള്ള നടപടികള്‍ സ്വീകരിക്കാൻ ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് രജിസ്ട്രിക്ക് നിർദേശം നല്‍കി. റോഡും നടപ്പാതയും തടഞ്ഞുള്ള ധർണ കഴിഞ്ഞ 10 മുതലായിരുന്നു. വഞ്ചിയൂർ സി.പി.എം സമ്മേളനത്തിലടക്കം നിയമലംഘനം ചൂണ്ടിക്കാട്ടിയ മരട് സ്വദേശി എൻ. പ്രകാശാണ് ഇതിനെതിരെ ഹർജി നല്‍കിയത്. പരിപാടിയില്‍ പ്രസംഗകരായെത്തിയ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെയും എം.എല്‍.എമാരെയും എതിർകക്ഷികളാക്കിയാണ് ഹർജി. സമാന ഹർജികള്‍ കേള്‍ക്കുന്ന […]

കോട്ടയത്ത് ഹാന്‍ഡില്‍ ലോക്ക് തകർത്ത് മൂന്നരലക്ഷത്തിലധികം വിലയുള്ള ബൈക്ക് മോഷ്ടിച്ചു ; പ്രതിക്കായി അന്വേഷണം ആരംഭിച്ച് ഗാന്ധിനഗര്‍ പോലീസ്

കോട്ടയത്ത് ഹാന്‍ഡില്‍ ലോക്ക് ചവിട്ടി പൊട്ടിച്ച് മൂന്നരലക്ഷത്തിലധികം വിലയുള്ള കെ.ടി.എം ബൈക്കുമായി കടന്ന് കള്ളന്‍. ചൊവ്വാഴ്ച പുലര്‍ച്ചെ 12മണിക്കാണ് കള്ളന്‍ കോട്ടയം ചൂട്ടുവേലില്‍ നിന്ന് ബൈക്കുമായി കടന്നുകളഞ്ഞത്. കണ്ണൂര്‍ സ്വദേശിയായ അനുസ്യൂത് സത്യന്‍റെ KL13 AD 1960 നമ്പര്‍ കെ.ടി.എം ആര്‍.സി 390 ബൈക്കാണ് മോഷണം പോയത്. ഹെല്‍മെറ്റ് ധരിച്ചെത്തിയ യുവാവിന്‍റെ മോഷണ ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവിയില്‍ പതിഞ്ഞു. മോഷണത്തിനു മുന്‍പ് കള്ളന്‍ പരിസരം നിരീക്ഷിക്കുന്നതും ബൈക്കുമായി കടന്നുകളയുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഹെല്‍‌മെറ്റ് വെച്ച് ബൈക്കിനടുത്ത് എത്തിയ കള്ളന്‍ ചുറ്റുപാടും നിരീക്ഷിക്കുന്നു. ബൈക്കിന്‍റെ […]

കോട്ടയം മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവിനെ തുടര്‍ന്ന് മൂന്നു വയസ്സുകാരി മരിച്ച സംഭവം ; ഡ്യൂട്ടി നേഴ്‌സിനെതിരെ ഗുരുതര ആക്ഷേപമുയര്‍ത്തി കുടുംബം ; റിപ്പോര്‍ട്ട് തേടി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സാ പിഴവിനെ തുടര്‍ന്ന് മൂന്നു വയസ്സുകാരി മരിച്ച സംഭവത്തില്‍ ഡ്യൂട്ടി നേഴ്‌സിനെതിരെ ഗുരുതരമായ ആക്ഷേപമുയര്‍ത്തി കുടുംബം. കട്ടപ്പന സ്വദേശിനി ആശയുടെ മകള്‍ ഏകപര്‍ണികയാണ് ചൊവ്വാഴ്ച മരിച്ചത്. ചികിത്സാ പിഴവാണ് മരണകാരണമെന്ന് കുട്ടിയുടെ മാതാപിതാക്കള്‍ ആരോപിച്ചതോടെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ഡ്രിപ്പ് ഇട്ടുവെങ്കിലും അത് കുട്ടിയുടെ ശരീരത്ത് കയറുന്നില്ലെന്ന് നേഴ്‌സിനോട് പലവട്ടം പറഞ്ഞിട്ടും വന്നുനോക്കാന്‍ തയ്യാറായില്ലെന്നാണ് പ്രധാന ആക്ഷേപം. കുഞ്ഞിന്റെ നില ഗുരുതരമായപ്പോഴാണ് നിലവിളിച്ചുകൊണ്ട് ഡോക്ടര്‍മാരെ സമീപിച്ചതും അവര്‍ വന്നതും . ആദ്യം വന്ന […]

മീനച്ചില്‍ താലൂക്കിലെ മഞ്ഞപ്പിത്തത്തിനു പിന്നാലെ കോട്ടയം ജില്ലയിൽ മുണ്ടിനീര് വ്യാപനവും ; ജില്ലയില്‍ ജാഗ്രതാനിര്‍ദേശം ; സ്‌കൂളുകള്‍ക്ക് മുന്‍കരുതല്‍ നിര്‍ദേശവും

കോട്ടയം: മീനച്ചില്‍ താലൂക്കിലെ മഞ്ഞപ്പിത്തത്തിനു പിന്നാലെ ജില്ലയില്‍ മുണ്ടിനീര് വ്യാപനവും. ആലപ്പുഴ ജില്ലയില്‍ കുട്ടികളില്‍ മുണ്ടിനീര് വ്യാപകമായിരിക്കെ കോട്ടയം ജില്ലയുടെ പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ ജാഗ്രതാനിര്‍ദേശമുണ്ട്. സ്‌കൂള്‍ വാര്‍ഷിക പരീക്ഷ നടക്കുന്ന സാഹചര്യത്തില്‍ സ്‌കൂളുകള്‍ക്കും മുന്‍കരുതല്‍ നിര്‍ദേശമുണ്ട്. മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക, പനി പോലെയുള്ള ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ കുടിവെള്ളം പങ്കിടരുത്, മുണ്ടിനീര് ബാധിച്ച കുട്ടികളെ രോഗം ഭേദമാകാകും വരെ സ്‌കൂളില്‍ വിടാതിരിക്കുക എന്നിവയാണ് നിര്‍ദേശങ്ങള്‍. എസ്‌എസ്‌എല്‍സി പരീക്ഷാക്കാലത്ത് രോഗബാധിതരായ കുട്ടികള്‍ക്ക് സ്‌കൂളുകളില്‍ പ്രത്യേക സൗകര്യമൊരുക്കും. പാരമിക്സോ വൈറസ് രോഗാണുവിലൂടെയാണ് മുണ്ടിനീര് പകരുന്നത്. വായുവിലൂടെ പകരുന്ന രോഗം […]

കോട്ടയം ജില്ലയിൽ നാളെ (21 /02/2025) കിടങ്ങൂർ, പുതുപ്പള്ളി, ചെമ്പ്  ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും ; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം: ജില്ലയിൽ (21 /02/2025) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പള്ളിക്കുന്ന്, കരുണാട്ടു കവല, തിരുവമ്പാടി, ചകിണിപ്പാലം, ഗായത്രി സ്കൂൾ, വൈകോൽ പാടം എന്നീ ട്രാൻസ്‌ഫോർമറുകളിൽ നാളെ വെള്ളിയാഴ്ച (21-02-2025) 9.00AM മുതൽ 5 PM വരെ വൈദ്യുതി മുടങ്ങും. കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പള്ളിക്കുന്ന്, കരുണാട്ടു കവല, തിരുവമ്പാടി, ചകിണിപ്പാലം, ഗായത്രി സ്കൂൾ, വൈകോൽ പാടം എന്നീ ട്രാൻസ്‌ഫോർമറുകളിൽ നാളെ വെള്ളിയാഴ്ച (21-02-2025) 9.00AM മുതൽ […]

ലഹരിക്ക് അടിമയായ സഹോദരൻ സഹോദരിയെ ക്രൂരമായി ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു; കള്ള് മൂത്ത് പെൺ സുഹൃത്തുമായി വീട്ടിലെത്തി സഹോദരിയെ കൊലപ്പെടുത്താൻ ശ്രമിച്ച കൊടും ക്രിമിനലിനെ തൃക്കൊടിത്താനം എസ്എച്ച്ഒ എം ജെ അരുണും സംഘവും പിടികൂടി

തൃക്കൊടിത്താനം: ലഹരിക്ക് അടിമയായ സഹോദരൻ തൻ്റെ സ്വന്തം സഹോദരിയെ മൂർച്ചയേറിയ ആയുധം കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. മാടപ്പള്ളി വില്ലേജിൽ വെളിയം ഭാഗത്ത് പുളിക്കൽ വീട്ടിൽ ലിജോ സേവിയർ എന്നയാളെയാണ് തൃക്കൊടിത്താനം എസ്എച്ച്ഒ എംജെ അരുണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇയാൾ ലഹരിക്ക് അടിമയും നിരവധി ലഹരി കടത്തു കേസിൽ പ്രതിയുമാണ് ചങ്ങനാശ്ശേരി, തൃക്കൊടിത്താനം, ചിങ്ങവനം, എന്നീ പോലീസ് സ്റ്റേഷനുകളിൽ ഇയാൾക്ക് ലഹരി കടത്തു കേസുകൾ നിലവിലുണ്ട്. എട്ടുമാസം മുമ്പ് ചിങ്ങവനത്ത് വച്ച് ഇയാളെ 22 ഗ്രാം എംഡിഎംഐയുമായി പോലീസ് അറസ്റ്റ് […]

ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് നഗരപ്രദേശങ്ങളിൽ ഭൂമി സർവേ ; എൻ.എ.കെ.എസ്.എച്ച്.എ. പദ്ധതിയുടെ കോട്ടയം ജില്ലാതല ഉദ്ഘാടനം ശനിയാഴ്ച വൈക്കത്ത്

കോട്ടയം: ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് നഗരപ്രദേശങ്ങളിലെ ഭൂമിയുടെ സർവേ നടത്തുന്നതിനുള്ള നാഷണൽ ജിയോസെപ്ഷ്യൻ നോളജ് ബേസ്ഡ് ലാൻസ് സർവേ ഓഫ് അർബർ ഹാബിറ്റേഷൻ (എൻ.എ.കെ.എസ്.എച്ച്.എ.) പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ശനിയാഴ്ച (ഫെബ്രുവരി 22) ഉച്ചകഴിഞ്ഞ് 2.30ന് വൈക്കത്ത് നടക്കും. വൈക്കം സത്യാഗ്രഹ സ്മാരക ഹാളിൽ അഡ്വ. ഫ്രാൻസിസ് ജോർജ് എം.പി. ഉദ്ഘാടനം നിർവഹിക്കും. സി.കെ. ആശ എം.എൽ.എ. അധ്യക്ഷത വഹിക്കും. വൈക്കം നഗരസഭാധ്യക്ഷ പ്രീത രാജേഷ് മുഖ്യാതിഥിയാകും. സർവേ വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ എം.എ. ആശ പദ്ധതി വിശദീകരിക്കും. ജില്ലാ കളക്ടർ ജോൺ വി. […]