video
play-sharp-fill

കോട്ടയം പാമ്പാടി വെള്ളൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; അണ്ണാടിവയൽ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

സ്വന്തം ലേഖിക കോട്ടയം : പാമ്പാടി വെള്ളൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. അണ്ണാടിവയൽ സ്വദേശി വല്യ ഉപ്പൂട്ടിൽ വീട്ടിൽ ബിജുവിൻ്റെ മകൻ റ്റിറ്റോ (23) ആണ് മരിച്ചത്. അണ്ണാടി വയലിന് സമീപം ഉമ്മൻ ചാണ്ടി നഗർ റോഡിന് സമീപം ആയിരുന്നു അപകടം. ഇന്നലെ രാത്രിയിലായിരുന്നു അപകടം. കോട്ടയം മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

കോട്ടയം വടവാതൂരിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം; മരിച്ചത് മീനടം സ്വദേശി

സ്വന്തം ലേഖിക കോട്ടയം: കെ. കെ റോഡിൽ കോട്ടയം വടവാതൂരിൽ ബൈക്കും ബസും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മീനടം പാടത്ത് പറമ്പിൽ ഷിന്റോ ചെറിയാൻ (26) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം. കോട്ടയത്ത് നിന്ന് മുണ്ടക്കയത്തിന് പോകുകയായിരുന്ന ഷാജീസ് ബസാണ് അപകടത്തിൽ പെട്ടത്. എതിർ ദിശയിൽ നിന്നെത്തിയ ബൈക്ക് ബസ്സുമായി ഇടിക്കുകയായിരുന്നു. ബൈക്ക് ബസിന്റെ മുൻ ഭാഗത്ത് അടിയിലേക്ക് ഇടിച്ചു കയറിയ നിലയിലായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് പരിക്കേറ്റ ഷിന്റോയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കോട്ടയം വടവാതൂരിൽ അമിതവേഗതയിലെത്തിയ ബൈക്ക് സ്വകാര്യ ബസിലിടിച്ച് അപകടം; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം; മരിച്ചത് മീനടം സ്വദേശി ഷിന്റോ ചെറിയാൻ

സ്വന്തം ലേഖകൻ കോട്ടയം: കെ.കെ. റോഡില്‍ വടവാതൂര്‍ മാധവൻപടിക്ക് സമീപം ബൈക്കും ബസും കൂട്ടിയിടിച്ച്‌ യുവാവിന് ദാരുണാന്ത്യം. മീനടം പാടത്ത് പറമ്ബില്‍ ഷിന്റോ ചെറിയാൻ (26) ആണ് മരിച്ചത് വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം. കോട്ടയത്തുനിന്ന് മുണ്ടക്കയത്തേക്ക് പോകുകയായിരുന്ന ഷാജീസ് ബസും എതിര്‍ദിശയില്‍ വന്ന ഷിന്റോ ഓടിച്ചിരുന്ന ബൈക്കും തമ്മില്‍ ഇടിക്കുകയായിരുന്നു. ബൈക്ക്, ബസിന്റെ മുൻഭാഗത്ത് അടിയിലേക്ക് ഇടിച്ചുകയറിയ നിലയിലായിരുന്നു. നാട്ടുകാര്‍ ഉടൻതന്നെ പരിക്കേറ്റ ഷിന്റോയെ കോട്ടയം വടവാതൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അപകടത്തെത്തുടര്‍ന്ന് കെ.കെ. റോഡില്‍ വൻ ഗതാഗത തടസ്സവുമുണ്ടായി. കോട്ടയം […]

തിരക്കേറിയ കോളേജ് ജംഗ്ഷനില്‍ അമിതവേഗതയില്‍ ഓടിച്ചുവന്ന ബൈക്കുകാരന്‍ റോഡ് മുറിച്ചുകടക്കുകയായിരുന്ന വിദ്യാര്‍ത്ഥിനികളെ ഇടിച്ചുതെറിപ്പിച്ചു; മൂവാറ്റുപുഴയില്‍ കോളേജ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം; രണ്ട് പേര്‍ക്ക് പരിക്ക്

സ്വന്തം ലേഖിക മൂവാറ്റുപുഴ: മൂവാറ്റുപുഴ നിര്‍മ്മല കോളേജ് ജംഗ്ഷനില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ച്‌ കോളേജ് വിദ്യാര്‍ത്ഥിനി മരിച്ചു. മൂവാറ്റുപുഴ നിര്‍മല കോളേജിലെ ബി.കോം അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയായ വാളകം കുന്നയ്ക്കാല്‍ വടക്കേപുഷ്പകം വീട്ടില്‍ രഘുവിന്റെ മകള്‍ നമിതയാണ് മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയാണ് അപകടം. തിരക്കേറിയ കോളേജ് ജംഗ്ഷനില്‍ ഇരുവശവും നോക്കി ശ്രദ്ധയോടെ റോഡ് മുറിച്ചുകടക്കുകയായിരുന്ന വിദ്യാര്‍ത്ഥിനികളെയാണ് അമിത വേഗതയില്‍ അശ്രദ്ധമായി ഓടിച്ചു വന്ന ബൈക്ക് ഇടിച്ച്‌ തെറിപ്പിച്ചത്. നമിതയുടെ സുഹൃത്തായ അനുശ്രീ രാജിനും ബൈക്ക് ഓടിച്ചിരുന്ന ഏനാനെല്ലൂര്‍ സ്വദേശി അൻസണിനും അപകടത്തില്‍ […]

കോട്ടയം കുറിച്ചിയിൽ വാഹനാപകടം; ഒരാൾ മരിച്ചു; പൊലീസുകാരനടക്കം നാല് പേർക്ക് പരിക്ക്

സ്വന്തം ലേഖകൻ കോട്ടയം: എം സി റോഡിൽ ചിങ്ങവനത്തിന് സമീപം കുറിച്ചിയിൽ നിയന്ത്രണം നഷ്ടമായ കാർ കടയിലേയ്ക്കു ഇടിച്ചു കയറി തമിഴ്‌നാട് സ്വദേശി ദാരുണമായി മരിച്ചു അപകടത്തിൽ പൊലീസ് ഓഫിസടറക്കം നാല് പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ചിങ്ങവനത്തിന് സമീപം കുറിച്ചി കാലായിപ്പടിയിലാണ് അപകടമുണ്ടായത്. തിരുവനന്തപുരത്തു നിന്നും എറണാകുളത്തിനു പോകുകയായിരുന്ന കാറാണ് അപകടത്തിൽ പെട്ടത്. നിയന്ത്രണം നഷ്ടമായ കാർ കടത്തിണ്ണയിൽ നിൽക്കുകയായിരുന്ന തമിഴ്നാട് സ്വദേശി സ്വാമിദൊരൈയെ ഇടിച്ചു. ഇയാൾ സംഭവ സ്ഥലത്ത് തന്നെ മരിച്ചു.

നടന്‍ ജിപിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു; അപകടം സ്കൂള്‍ വാനിന് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് മറ്റൊരു കാറില്‍ ഇടിച്ച്; ഇരുകാറുകളും ഭാഗികമായി തകര്‍ന്നു

സ്വന്തം ലേഖിക ചെറുതുരുത്തി: ടിവി അവതാരകനും ചലച്ചിത്ര താരവുമായ ജിപിയുടെ (ഗോവിന്ദ് പദ്മസൂര്യ) കാര്‍ അപകടത്തില്‍പ്പെട്ടു. ജിപി സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ ഇടിക്കുകയായിരുന്നു. ദേശമംഗലം പഞ്ചായത്തിലെ ആറങ്ങോട്ടുകരയില്‍ ഇന്നു രാവിലെയാണ് സംഭവം. ആര്‍ക്കും പരിക്കില്ല. പട്ടാമ്പിയില്‍ നിന്നും കൊച്ചിയിലേക്ക് ഷൂട്ടിങ്ങിനായി പോകുമ്പോഴായിരുന്നു അപകടം. എതിരെ വരികയായിരുന്ന സ്കൂള്‍ വാനിന് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ടാണ് ജിപിയുടെ കാര്‍ റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന മറ്റൊരു കാറില്‍ ഇടിച്ചത്. ഇരുകാറുകളും ഭാഗികമായി തകര്‍ന്നു. ആര്‍ക്കും പരിക്കില്ല. മുന്നില്‍ പോകുകയായിരുന്ന ബൈക്ക് റോഡിന് […]

വീടിന് മുന്നില്‍ സ്കൂള്‍ ബസില്‍ വന്നിറങ്ങി; അതേ ബസിടിച്ച്‌ രണ്ടാം ക്ലാസുകാരിക്ക് ദാരുണാന്ത്യം

സ്വന്തം ലേഖിക തൃശൂര്‍: വേലൂരില്‍ സ്കൂള്‍ ബസിടിച്ച്‌ സ്കൂള്‍ വിദ്യാര്‍ത്ഥിനി മരിച്ചു. വേലൂര്‍ പടിഞ്ഞാറ്റുമുറി മൈത്രി വായനശാലയ്ക്ക് സമീപം പണിക്ക വീട്ടില്‍ രാജന്റെ മകള്‍ ദിയ(എട്ട്)യാണ് മരിച്ചത്.. തലക്കോട്ടുകര ഒയിറ്റ് സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു. ദിയ സ്കൂളില്‍ നിന്ന് വന്നിറങ്ങിയ അതേ മിനി ബസാണ് ഇടിച്ചത്. വീടിന് മുന്നില്‍ ബസില്‍ വന്നിറങ്ങിയ ശേഷം റോഡ് മുറിച്ച്‌ കടക്കുമ്പോഴായിരുന്നു അപകടം. കുട്ടി റോ‍ഡ് മുറിച്ച്‌ കടക്കുന്നത് ശ്രദ്ധിക്കാതെ ഡ്രൈവര്‍ വാഹനം മുന്നോട്ട് എടുക്കുകയായിരുന്നു. കുട്ടിയെ ഉടനെ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മന്ത്രി ശിവന്‍കുട്ടിയുടെ പൈലറ്റ് വാഹനം ഇടിച്ച്‌ രോഗിയുമായി പോയ ആംബുലന്‍സ് മറിഞ്ഞു; മൂന്ന് പേര്‍ക്ക് പരിക്ക്; ആംബുലന്‍സ് ഭാഗികമായി തകര്‍ന്നു

സ്വന്തം ലേഖിക തിരുവനന്തപുരം: മന്ത്രി വി ശിവന്‍കുട്ടിയുടെ പൈലറ്റ് വാഹനം ഇടിച്ച്‌ ആംബുലന്‍സ് മറിഞ്ഞു. കൊട്ടാരക്കര പുലമണ്‍ ജങ്ഷനിലാണ് സംഭവം. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം ഉണ്ടായത്. കൊട്ടാരക്കര പുലമണ്‍ ജങ്ഷനിലെ സിഗ്നലില്‍ വച്ച്‌ മന്ത്രിയുടെ പൈലറ്റ് വാഹനം ആംബുലന്‍സുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ രോഗിയുമായി എത്തിയ ആംബുലന്‍സ് മറിഞ്ഞു. ആംബുലന്‍സ് ഡ്രൈവര്‍, രോഗി, കൂട്ടിരിപ്പുകാരന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ആരുടെയും പരിക്ക് സാരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ നിന്ന് റഫര്‍ ചെയ്ത രോഗിയുമായി തിരുവനന്തപുരത്തേക്ക് […]

വിവാഹം കഴിഞ്ഞ് ആറാം നാള്‍….! ബന്ധുവീട്ടിലെ വിരുന്ന് കഴിഞ്ഞുള്ള യാത്ര മരണത്തിലേക്ക്; കണ്ടെയ്നര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നവവധുവിന് ദാരുണാന്ത്യം; വരന്‍ ഗുരുതരാവസ്ഥയില്‍

സ്വന്തം ലേഖിക പാലക്കാട്: നാടിനെ കണ്ണീരിലാഴ്ത്തി നവവധുവിന്റെ മരണം. പാലക്കാട് പുതുശ്ശേരി കുരുടിക്കാട് കണ്ടെയ്നര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് നവവധു മരിച്ചത്. കണ്ണന്നൂര്‍ പുതുക്കോട് സ്വദേശിനി അനീഷയാണ്(20) മരിച്ചത്. ഭര്‍ത്താവ് കോയമ്പത്തൂര്‍ സ്വദേശി ഷക്കീറിന്റെ(32) പരിക്ക് ഗുരുതമാണ്. ജൂണ്‍ 4ാം തീയതി ആയിരുന്നു ഇവരുടെ വിവാഹം. നെന്മാറ കുനിശേരിയിലെ ബന്ധുവിന്റെ വീട്ടില്‍ വിരുന്നിനു ശേഷം കോയമ്പത്തൂരിലെ ഭര്‍ത്താവിന്റെ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. സംഭവ സ്ഥലത്തുവെച്ചു തന്നെ അനീഷ മരിച്ചു. ഇന്ന് ‌കാലത്ത് 11.00 മണിക്കാണ് അപകടമുണ്ടായത്. പാലക്കാട് ഭാഗത്ത് നിന്നും കോയമ്പത്തൂര്‍ ഭാഗത്തേക്ക് […]

കോട്ടയം നാട്ടകത്ത് ബൈക്കും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്

സ്വന്തം ലേഖിക കോട്ടയം: നാട്ടകത്ത് ബൈക്കും കെ എസ് ആർ ടി സി ബസും കൂട്ടിയിടിച്ച് അപകടം. ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്. പത്തനാപുരത്ത് നിന്നും കോട്ടയത്തേക്ക് വന്ന കെ എസ് ആർ ടി സി ബസ് ബൈക്കുമായി കൂട്ടിയിടിക്കുകായിരുന്നു. നാട്ടകം പുത്തൻചന്ത ജംഗ്ഷനിൽ വൈകിട്ട് 4:30 ഓടുകൂടിയാണ് സംഭവം. ഗുരുതര പരിക്കുകളോടെ യാത്രക്കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു