play-sharp-fill

റൊണാൾഡോയെ അനുകരിക്കാൻ ശ്രമം; ഗോൾ നേട്ടത്തിൻ്റെ ആഘോഷത്തിനിടെ വിയറ്റ്നാം ഫുട്ബോൾ താരത്തിന് ഗുരുതര പരിക്ക്;വീഡിയോ കാണാം

പോർച്ചുഗൽ നായകൻ ക്രിസ്ത്യാനോ റൊണാൾഡോയുടെ ഗോൾ ആഘോഷ രീതി അനുകരിക്കാൻ ശ്രമിച്ച വിയറ്റ്നാം ഫുട്ബോൾ താരത്തിന്റെ കാലുകൾക്ക് ഗുരുതര പരിക്ക്. വിയറ്റ്നാം ക്ലബ് വിയറ്റെല്‍ എഫ്സിയുടെ ട്രാന്‍ ഹോങ് ക്യെനാണ് പരിക്കേറ്റത്. ഗോൾ നേടിയതിനു ശേഷം റൊണാൾഡോയുടെ ‘ സ്യൂ ‘ ആഘോഷം അനുകരിക്കാൻ ശ്രമിക്കുകയാണ് താരത്തിന് അപകടം സംഭവിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിക്കുന്നുണ്ട്. താരത്തിന്റെ പരിക്കുകൾ സംബന്ധിച്ച കൃത്യമായ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. 2013ൽ ചെൽസിക്കെതിരായ സൗഹൃദ മത്സരത്തിലാണ് റൊണാൾഡോ ആദ്യമായി സ്യൂ ആഘോഷം നടത്തിയത്. പിന്നീട് റൊണാൾഡോയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ […]

പുനലൂരിൽ കാട്ടാന ആക്രമണം; എസ്റ്റേറ്റിലെ തൊഴിലാളിക്ക് ഗുരുതര പരിക്ക്

സ്വന്തം ലേഖകൻ പു​ന​ലൂ​ർ: ആ​ര്യ​ങ്കാ​വ് പ​ഞ്ചാ​യ​ത്തി​ലെ അ​ര​ണ്ട​ൽ തേ​യി​ല എസ്റ്റേറ്റിലെ തൊഴിലാളിക്ക് കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റു. മറ്റൊരു തൊഴിലാളി ഓടി രക്ഷപ്പെട്ടു. ടി.ആർ. ആൻഡ് ടി അരണ്ടൽ ഡിവിഷനിലെ പ്ലംബിങ് തൊഴിലാളി സോപാലിനെയാണ് ആന ആക്രമിച്ചത്. ഇദ്ദേഹത്തെ ഗുരുതര നിലയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെ ഒൻപതോടെ 14 നമ്പർ ഫീൽഡിൽ ആയിരുന്നു സംഭവം. ഇവിടുള്ള വാട്ടർ ടാങ്കിൽ നിന്നുള്ള വെള്ളം മുടങ്ങിയതിന്റെ തകരാർ പരിഹരിക്കാൻ എത്തിയതായിരുന്നു സോപാലും സഹായി അലക്സാണ്ടറും. വാട്ടർ ടാങ്കിന്റെ മുൻപിൽ ഉണ്ടായിരുന്ന ഒറ്റയാനെ […]

ജാർഖണ്ഡിൽ ഗ്ലൈഡർ വീടിനു മുകളിൽ തകർന്നു വീണു; 14 കാരനും പൈലറ്റിനും പരിക്ക്; ഒഴിവായത് വൻ ദുരന്തം

റാഞ്ചി: ജാർഖണ്ഡിൽ പറന്നുയർന്ന് മിനിറ്റുകൾക്കകം ഗ്ലൈഡർ വീടിനു മുകളിൽ തകർന്നുവീണു. ധൻബാദിലെ ബിർസ മുണ്ട പാർക്കിനു സമീപം നടന്ന അപകടത്തിൽ പൈലറ്റിനും പതിനാലു വയസ്സുകാരനായ യാത്രക്കാരനും അതീവ ഗുരുതരമായി പരുക്കേറ്റു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

തിരുച്ചിറപ്പള്ളിയിൽ കാറും ട്രക്കും കൂട്ടിയിടിച്ച് ആറ് മരണം; ഡ്രൈവർ ഉറങ്ങിപ്പോയതാകാമെന്ന് സംശയം

സ്വന്തം ലേഖകൻ തിരിച്ചി: തിരുച്ചിറപ്പള്ളിയിൽ കാറും ട്രക്കും കൂട്ടിയിടിച്ച് 6 മരണം. കാർ യാത്രികരായ സ്ത്രീയും കുട്ടിയും അടക്കമാണ് മരണപ്പെട്ടത്. അപകടത്തിൽ മൂന്നുപേർക്ക് ഗുരുതരമായി പരിക്കേറ്റു. സേലം ജില്ലയിലെ ഇടപ്പാടിയിൽ നിന്നും കുംഭകോണത്തേക്ക് ക്ഷേത്ര സന്ദർശനത്തിനായി പോയ ഒൻപതംഗ സംഘത്തിൻറെ കാറാണ് അപകടത്തിൽ പെട്ടത്. നാമക്കൽ ഭാഗത്ത് നിന്നും തിരുച്ചിറ പള്ളിയിലേക്ക് തടി കയറ്റി വന്ന ലോറിയുമായി കൂട്ടിയിരിക്കുകയായിരുന്നു. കാർ പൂർണമായും തകർന്ന നിലയിലാണ്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് ആണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹങ്ങൾ പോസ്റ്റുമോട്ടത്തിനായി തിരിച്ചിറ പള്ളിയിലെ ഗവൺമെൻറ് ആശുപത്രിയിലേക്ക് മാറ്റി. […]

മലമ്പുഴക്ക് സമീപം മത്സ്യത്തൊഴിലാളി കാട്ടാന കൂട്ടത്തിന് മുന്നിൽ പെട്ടു; രക്ഷപ്പെട്ടത് തലനാരിഴക്ക്

സ്വന്തം ലേഖകൻ പാലക്കാട്: മലമ്പുഴ ഡാമിന് സമീപം കാട്ടാനക്കൂട്ടത്തിനു മുന്നിൽ പെട്ട മത്സ്യത്തൊഴിലാളി തലനാരിഴക്ക് രക്ഷപ്പെട്ടു. കല്ലേപ്പുള്ളി സ്വദേശി സുന്ദരനാണ് കാട്ടാന കൂട്ടത്തിനു മുന്നിൽ പെട്ടത്. ആനകളെ കണ്ടതും സുന്ദരൻ വണ്ടിയിൽ നിന്നും ഇറങ്ങി ഓടുകയായിരുന്നു. ഉപേക്ഷിക്കപ്പെട്ട സുന്ദരന്റെ ഇരുചക്രവാഹനം കാട്ടാനക്കൂട്ടം പൂർണ്ണമായും നശിപ്പിച്ചു. പുലർച്ചെ അഞ്ചുമണിക്കാണ് സംഭവം. അതേസമയം വനം വകുപ്പ് ഉദ്യോഗസ്ഥരെ അടക്കം അധികൃതരെ വിവരമറിയിച്ചിട്ടും വേണ്ട നടപടികൾ സ്വീകരിച്ചിട്ടില്ല എന്ന ആരോപണവും ഉയർന്നിട്ടുണ്ട്.

കാറും ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികന് ദാരുണാന്ത്യം; അപകടം ദേശീയപാതയിൽ

സ്വന്തം ലേഖകൻ കോഴിക്കോട്: കോഴിക്കോട് പന്തീരാങ്കാവിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. കാറും ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.പെരുമുഖം സ്വദേശി ധനീഷ് (58) ആണ് മരിച്ചത്. പന്തീരാങ്കാവ് അറപ്പുഴ പാലത്തിന് മുകളിലാണ് അപകടം ഉണ്ടായത്. ബൈക്ക് യാത്രക്കാരനാണ് അപകടത്തിൽ മരിച്ചത്. അപകടം നടന്നത് ദേശീയപാതയിലാണ്.ധനീഷിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

മണലില്‍ തെന്നി റോഡിന് നടുവിലേക്ക് വീണു, പിന്നാലെ എത്തിയ കാര്‍ ദേഹത്ത് കയറി; ബൈക്ക് യാത്രികന്‍ മരിച്ചു

സ്വന്തം ലേഖകൻ കോട്ടയം: മഴയെ തുടര്‍ന്ന് റോഡിലേക്ക് ഒലിച്ചെത്തിയ മണലില്‍ തെന്നി വീണ ബൈക്ക് യാത്രക്കാരൻ ദേഹത്ത് കാര്‍ കയറി മരിച്ചു. പാണപിലാവ് കരിമാലിപ്പുഴ കെ എം അനില്‍കുമാര്‍ (സജി-55) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെ ശബരിമലപാതയില്‍ എംഇഎസ് കോളേജിനും മുക്കൂട്ടുതറയ്ക്കും ഇടയ്ക്കുള്ള വളവിലായിരുന്നു അപകടം ഉണ്ടായത്. ബൈക്ക് മണലില്‍ കയറി നിയന്ത്രണം വിട്ട് റോഡിന് നടുവിലേക്ക് മറിയുകയായിരുന്നു. പിന്നാലെ എത്തിയ കാറിന്റെ ഡ്രൈവര്‍ക്ക് കാര്‍ നിര്‍ത്താനോ വെട്ടിച്ചുമാറ്റാനോ കഴിഞ്ഞില്ല. വാരിയെല്ലിനും ശ്വാസകോശത്തിനും പരുക്കേറ്റ അനില്‍കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. […]

തിരുനക്കര മഹാദേവ ക്ഷേത്ര ഉൽസവം; 22ന് വൈകിട്ട് 6.30ന് പടിഞ്ഞാറെ നട ഭക്തജന സമിതിയുടെ വലിയ വിളക്കും, ദീപകാഴ്ച്ചയും

സ്വന്തം ലേഖകൻ കോട്ടയം : തിരുനക്കര ഉത്സവത്തിൽ ആഘോഷപൂർവം നടന്നുവരുന്ന ചടങ്ങാണ് പടിഞ്ഞാറെനട ഭക്തജന സമിതിയുടെ വലിയ വിളക്കും ദീപകാഴ്ച്ചയും. പടിഞ്ഞാറെനട മുതൽ കുട്ടികളുടെ ലൈബ്രറി വരെ നീളുന്നതാണ് ഈ ദീപകാഴ്ച്ച.ആയിരക്കണക്കിന് ദീപങ്ങൾ അണിനിരന്നു നിൽക്കുന്ന മനോഹരമായ കാഴ്ച്ച ഉത്സവത്തിന്റെ മാറ്റ് കൂട്ടുന്നു.22ന് വൈകിട്ട് 6.30നാണ് വലിയ വിളക്കും ദീപക്കാഴ്ചയും തിരുനക്കര ഉത്സവത്തിന്റെ പ്രധാന ആകർഷണവും ഈ ദീപകാഴ്ച്ചയാണ്. ശിവപാർവതിമാർ സകുടുംബം അനുഗ്രഹം നൽകാൻ എത്തുന്ന മുഹൂർത്തത്തിൽ ദീപകാഴ്ച്ചയിൽ ദീപം തെളിക്കുന്നത് അനുഗ്രഹമായാണ് ഭക്തജനങ്ങൾ കാണുന്നത്.

ബസ്സിന് സൈഡ് കൊടുക്കുന്നതിനിടെ ജീപ്പ് തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു; ഇടുക്കി മൂലമറ്റത്താണ് സംഭവം; ഒപ്പം ഉണ്ടായിരുന്ന സുഹൃത്തിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

സ്വന്തം ലേഖകൻ മൂലമറ്റം: ബസ്സിന് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണംവിട്ട ജീപ്പ് തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. പ്രവിത്താനം വട്ടമറ്റത്തിൽ ജിത്തു ജോർജ് (28) ആണ് മരിച്ചത്. ഒപ്പം ഉണ്ടായിരുന്ന ജോസ്‌വിനെ പരിക്കുകളോടെ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് ആറോടെയാണ് അപകടം ഉണ്ടായത്. ഇരുവരും ചെറുതോണിയിൽ പോയി മടങ്ങുകയാണ് അപകടം. അറക്കുളം മൈലാടിക്ക് സമീപം എത്തിയപ്പോൾ എതിരെ വന്ന കെഎസ്ആർടിസി ബസ്സിന് സൈഡ് കൊടുക്കുന്നതിനിടെ ജീപ്പ് മറിയുകയായിരുന്നു. 40 അടി താഴ്ചയിലേക്കാണ് വാഹനം മറിഞ്ഞത്.

കുളനട പഞ്ചായത്തിൽ മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചു; ഒഴിവായത് വൻദുരന്തം; സംഭവത്തിൽ അട്ടിമറി ആരോപിച്ച് ബി ജെ പി ജില്ലാ പ്രസിഡൻ്റ്

സ്വന്തം ലേഖകൻ പത്തനംതിട്ട: കുളനട മത്സ്യച്ചന്തയ്ക്ക് സമീപം വേർതിരിക്കാനായി സൂക്ഷിച്ചിരുന്ന ടൺ കണക്കിനു മാലിന്യക്കൂമ്പാരത്തിനു തീപിടിച്ചു. ഇന്നലെ വൈകിട്ട് നാലോടെയായിരുന്നു സംഭവം. വേർതിരിച്ച മാലിന്യം ശേഖരിച്ചിരുന്ന സമീപത്തെ കെട്ടിടത്തിലും തീപിടിച്ചു. അഗ്നിരക്ഷാസേനയുടെയും നാട്ടുകാരുടെയും ശ്രമഫലമായി ഒരു മണിക്കൂറോളം സമയമെടുത്താണ് അപകടാവസ്ഥ ഒഴിവാക്കിയത്. തുടക്കത്തിൽ പ്രദേശമാകെ പുക പടർന്നത് ആശങ്ക വർധിപ്പിച്ചു. തൊട്ടുചേർന്ന് വീടുകളും വ്യാപാരസ്ഥാപനങ്ങളും ആശുപത്രിയും പ്രവർത്തിച്ചിരുന്നത് പരിഭ്രാന്തിക്ക് കാരണമായി. വലിയ ഉയരത്തിൽ കൂട്ടിയിട്ടിരുന്ന മാലിന്യം വ്യാപകമായി കത്തിയതോടെ ചന്തയുടെ ഇരുമ്പ് മേൽക്കൂരയിൽ വലിയ വിള്ളൽ രൂപപ്പെട്ടു. മത്സ്യഫെഡ് നേരത്തെ കോൾഡ് സ്റ്റോറേജിനായി നിർമിച്ച […]