video
play-sharp-fill

കാറും കെഎസ്‌ആര്‍‌ടിസി ബസുമായി കൂട്ടിയിടിച്ച്‌ അപകടം; മന്ത്രി ജി ആര്‍ അനിലിന്റെ ഭാര്യസഹോദരിയടക്കം ദമ്പതികള്‍ക്ക് പരിക്ക്

സ്വന്തം ലേഖിക തിരുവനന്തപുരം: കെ എസ് ആര്‍ ടി സി ബസും കാറും കൂട്ടിയിടിച്ച്‌ കാര്‍ യാത്രികരായ ദമ്പതികള്‍ക്ക് പരിക്ക്. ഭക്ഷ്യമന്ത്രി ജി.ആര്‍ അനിലിന്റെ ഭാര്യാ സഹോദരിയായ ബിന്ദു(51)വിനും ഭര്‍ത്താവിനുമാണ് പരിക്കേറ്റത്. വളവില്‍ നിയന്ത്രണംവിട്ട് വന്ന കാര്‍ ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് വിവരം. തിരുവനന്തപുരത്ത് നിന്നും കൊട്ടാരക്കരയിലേക്ക് പോകുകയായിരുന്നു കാര്‍ യാത്രികര്‍. പോത്തൻകോട് നിന്നും കിഴക്കേകോട്ടയിലേക്ക് പോകുകയായിരുന്ന ലോഫ്ളോര്‍ ബസുമായി ഇടിച്ചാണ് അപകടമുണ്ടായത്. ആര്‍.സി.സിയില്‍ വന്നശേഷം മടങ്ങിപ്പോകവെയാണ് ദമ്പതികള്‍ അപകടത്തില്‍ പെട്ടത്. കാര്‍ ഓടിച്ചയാള്‍ ഉറങ്ങിപ്പോയതാണ് അപകടത്തിനിടയാക്കിയതെന്ന് സൂചനയുണ്ട്. അപകടം നടന്നയുടൻ സ്ഥലത്തെത്തിയ പോത്തൻകോട് പൊലീസ് […]

കാഞ്ഞിരപ്പള്ളി ആനക്കല്ലിൽ കാറിടിച്ച് നാല് വയസുകാരന് ദാരുണാന്ത്യം

സ്വന്തം ലേഖിക കോട്ടയം: കാഞ്ഞിരപ്പള്ളി ആനക്കല്ലിൽ കാറിടിച്ച് നാലു വയസുകാരന് ദാരുണാന്ത്യം. ആനക്കല്ല് ഗവ.എൽ പി സ്കൂളിലെ യു.കെ. ജി വിദ്യാർത്ഥി ആനക്കല്ല് പുരയിടത്തിൽ ഹെവൻ രാജേഷ് (4) ആണ് മരിച്ചത്. വൈകിട്ട് 4 മണിയോടെയായിരുന്നുഅപകടം. സ്കൂൾ വിട്ട് വീട്ടിലേയ്ക്ക് പോകും വഴിയാണ് അപകടമുണ്ടായത്. ആനക്കല്ല് തടിമില്ലിന് സമീപം വെച്ച് കുട്ടിയെ കാറിടിച്ച് തെറിപ്പിക്കുകയായിരുന്നു. റോഡ് മുറിച്ച് കടക്കുന്നതിനിടയിലാണ് അപകടമുണ്ടായതെന്നാണ് വിവരം. ഉടൻ കാഞ്ഞിരപ്പള്ളി ഇരുപത്തിയാറാം മൈലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ധ്യാന്‍ ശ്രീനിവാസന്റെ ചിത്രത്തിന്റെ ലൊക്കേഷനില്‍ വാഹനാപകടം; ജീപ്പ് വൈദ്യുതി പോസ്റ്റിലിടിച്ചു; ഒഴിവായത് വന്‍ദുരന്തം

സ്വന്തം ലേഖിക കൊച്ചി: ധ്യാൻ ശ്രീനിവാസൻ നായകനായ സ്വര്‍ഗത്തിലെ കട്ടുറുമ്പ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ വാഹനാപകടം. ഷൂട്ടിംഗിനിടെ താരങ്ങള്‍ ഓടിച്ചിരുന്ന ജീപ്പ് നിയന്ത്രണം തെറ്റി റോഡരികിലുള്ള വൈദ്യുത പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. നടൻ ചെമ്പില്‍ അശോകൻ, ഗൗരി നന്ദ, ചാലി പാല എന്നിവരാണ് ജീപ്പിലുണ്ടായിരുന്നത്. വാഹനത്തിന് വേഗത കുറവായതിനാല്‍ വൻ ദുരന്തം ഒഴിവായി. ആര്‍ക്കും സാരമായ പരിക്കുകളില്ല എന്നാണ് റിപ്പോര്‍ട്ട്. ജസ്പാല്‍ ഷണ്‍മുഖൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് സ്വര്‍ഗത്തിലെ കട്ടുറുമ്പ്. എ.ടി,എം, മിത്രം, ചാവേര്‍പ്പട, എന്റെ കല്ലുപെൻസില്‍ എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് ജസ്പാല്‍. മൈന ക്രിയേഷൻസ് […]

കോട്ടയം കഞ്ഞിക്കുഴിയിൽ ഓട്ടോറിക്ഷകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; ഡ്രൈവർക്ക് പരിക്ക്

സ്വന്തം ലേഖിക കോട്ടയം: കോട്ടയം കഞ്ഞിക്കുഴിയിൽ ഓട്ടോ റിക്ഷകൾ തമ്മിൽ കൂട്ടിയിടിച്ച് ഡ്രൈവർക്ക് പരിക്ക്. കഞ്ഞിക്കുഴി തിരുവഞ്ചൂർ പാറമ്പുഴ റോഡിന് സമീപത്തെ വളവിലായിരുന്നു അപകടമുണ്ടായത്. കഞ്ഞിക്കുഴിയിൽ നിന്നും തിരുവഞ്ചൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോ ഓട്ടോ തെറ്റായ ദിശയിലെത്തി കോട്ടയത്തു നിന്നും കളത്തിപ്പടി ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോയിൽ ഇടിക്കുകയായിരുന്നു. കളത്തിപ്പടി സ്വദേശി ഷിബിന്റെ ഓട്ടോയാണ് അപകടത്തിൽ പെട്ടത്. ഓട്ടോ ഓടിച്ചിരുന്ന കാസർഗോഡ് സ്വദേശി രതീഷ് സുബ്രമണ്യന് കണ്ണിനും മൂക്കിനും പരിക്കേറ്റതിനാൽ ഇയാളെ കോട്ടയം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

നടനും മിമിക്രി ആര്‍ട്ടിസ്റ്റുമായ കൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ചു; ബിനു അടിമാലി, ഉല്ലാസ് അരൂര്‍, മഹേഷ് എന്നിവർക്ക് പരിക്ക്

സ്വന്തം ലേഖിക തൃശ്ശൂര്‍: സിനിമാതാരവും മിമിക്രി ആര്‍ട്ടിസ്റ്റുമായ കൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ചു. പുലര്‍ച്ചെ നാലരയോടെ തൃശ്ശൂര്‍ കയ്പ്പമംഗലം പനമ്പിക്കുന്നില്‍ വച്ചായിരുന്നു അപകടം. അദ്ദേഹം സഞ്ചരിച്ച കാര്‍ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുധിയെ കൊടുങ്ങല്ലൂര്‍ എ.ആര്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവൻരക്ഷിക്കാനായില്ല. നടൻ ബിനു അടിമാലി, ഉല്ലാസ് അരൂര്‍, മഹേഷ് എന്നിവരും ഇദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 2015 ല്‍ പുറത്തിറങ്ങിയ കാന്താരി എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്ത് എത്തുന്നത്. കട്ടപ്പനയിലെ ഋത്വിക് റോഷൻ, കുട്ടനാടൻ മാര്‍പാപ്പ, തീറ്റ റപ്പായി, […]

റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ വീട്ടമ്മ കാറിടിച്ച് മരിച്ചു; മരിച്ചത് മുണ്ടക്കയം ചോറ്റി സ്വദേശിനി

സ്വന്തം ലേഖിക കാഞ്ഞിരപ്പള്ളി: റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ വീട്ടമ്മ കാറിടിച്ച് മരിച്ചു. ചോറ്റിമൈത്രി നഗറിൽ ആനി തോട്ടി പറമ്പിൽ അബ്ദുൽ സലാമിന്റെ ഭാര്യ സഫിയ (55) ആണ് മരിച്ചത്. ചോറ്റി പാലാമ്പടം എൽ പി സ്കൂളിന് എതിർവശത്തായി പാതയോരത്ത് സുഗന്ദ്രദ വ്യങ്ങൾ വിൽപ്പന നടത്തുന്ന ഇവർ കടയിൽ നിന്നും വീട്ടിലേക്ക് പോകുവാനായി റോഡു മുറിച്ചു കടക്കുമ്പോൾ അതിവേഗതയിലെത്തിയ കാർ ഇവരെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. ശനിയാഴ്ച രാത്രി 8.20 ഓടു കൂടിയായിരുന്നു അപകടം. സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.കബറടക്കം ഇന്ന് നടക്കും. മക്കൾ: അൽഫിയ, അജ്മൽ […]

കടുത്തുരുത്തി ആപ്പാഞ്ചിറയിൽ പിക്കപ് വാനില്‍ കൊണ്ടുവന്ന ഇരുമ്പ് പൈപ്പ് കെട്ടഴിഞ്ഞ് കാറിനുള്ളിലേക്ക് ഇടിച്ചുകയറി; കാര്‍ ഓടിച്ചിരുന്ന അധ്യാപിക അദ്ഭുതകരമായി രക്ഷപ്പെട്ടു

സ്വന്തം ലേഖിക കടുത്തുരുത്തി: അശ്രദ്ധമായി മിനി വാനില്‍ കെട്ടിവച്ചു കൊണ്ടുവന്ന പൈപ്പ് ഇറക്കത്തില്‍ പുറത്തേക്കു തെറിച്ച്‌ എതിര്‍ദിശയില്‍നിന്നെത്തിയ കാറിനുള്ളിലേക്കു ഇടിച്ചുകയറി. കാര്‍ ഓടിച്ചിരുന്ന അധ്യാപിക അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ വൈകുന്നേരം 5.15 ഓടെ ആപ്പാഞ്ചിറ മേല്‍പ്പാലത്തിലാണ് അപകടം. തലയോലപ്പറമ്പ് ഡിബി കോളജ് അധ്യാപി കയായ കീഴൂര്‍ മംഗലത്ത് വീട്ടില്‍ സിത്താര (44) ആണ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. തലയോലപ്പറമ്പ് ഭാഗത്തുനിന്നുവന്ന മിനി വാന്‍ ആപ്പാഞ്ചിറ റെയില്‍വേ മേല്‍പാലം ഇറങ്ങുന്നതിനിടെ കെട്ടഴിഞ്ഞ് വാഹനത്തിന്‍റെ മുകളിലുണ്ടായിരുന്ന ഇരുമ്പ് പൈപ്പുകള്‍ മുന്നിലേക്കു തെറിക്കുകയായിരുന്നു. ഈ സമയം എതിര്‍ദിശയിലൂടെയെത്തി റോഡ് തിരിഞ്ഞു […]

മെെസൂരുവില്‍ കാറും ബസും കൂട്ടിയിടിച്ച്‌ അപകടം; രണ്ട് കുട്ടികളടക്കം പത്ത് പേര്‍ മരിച്ചു; മൂന്ന് പേര്‍ക്ക് പരിക്ക്

സ്വന്തം ലേഖിക ബംഗളൂരു: മെെസൂരുവില്‍ സ്വകാര്യ ബസും കാറും കുട്ടിയിടിച്ച്‌ രണ്ട് കൂട്ടികളടക്കം പത്ത് പേര്‍ മരിച്ചു. കൊല്ലഗല്‍ – ടി നരസിപുര മെയിൻ റോഡിലാണ് അപകടം ഉണ്ടായത്. സ്വകാര്യ ബസും ടൊയോട്ട എസ് യു വി കാറും കൂട്ടിയിടിക്കുകയായിരുന്നു. എസ് യു വി കാര്‍ അപകടത്തില്‍ പൂര്‍ണമായും തകര്‍ന്നു. ഇതിനുള്ളില്‍ നിന്ന് ആളുകളെ പുറത്തെടുത്തത് നാട്ടുകാരും പൊലീസും ചേര്‍ന്നാണ്. ബെല്ലാരിയിലെ സംഗനക്കല്‍ സ്വദേശികളാണ് മരിച്ചത്. മെസൂരുവില്‍ വിനോദയാത്രയ്‌ക്കെത്തിയവരാണ് ഇവര്‍. കാറിലുണ്ടായിരുന്നത് 13 പേരാണ്. ഇവരില്‍ പത്ത് പേരും മരിച്ചു. മൂന്ന് പേര്‍ ആശുപത്രിയിലാണ്. […]

ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച്‌ വൈദികൻ മരിച്ചു

സ്വന്തം ലേഖകൻ വടകര: ടാങ്കർ ലോറിക്ക് പിറകിൽ കാർ ഇടിച്ച് വൈദികൻ മരിച്ചു. തലശേരി മൈനർ സെമിനാരിയുടെ വൈസ് റെക്ടർ ഫാ. മനോജ് ഒറ്റപ്ലാക്കലാണ് മരിച്ചത്. അപകടത്തിൽ ഫാ.ജോർജ് കരോട്ട്, ജോൺ മുണ്ടോളിക്കൽ, ജോസഫ് പണ്ടാരപ്പറമ്പിൽ എന്നിവർക്കും പരിക്കേറ്റു. ഇന്ന് പുലർച്ചെ നാല് മണിക്ക് വടകരയിൽ വെച്ചാണ് സംഭവം. ഇവർ സഞ്ചരിച്ച വാഹനം ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. പാലയിൽ നിന്ന് തലശ്ശേരിയിലേക്ക് വരുന്നതിനിടെയാണ് അപകടം.

എംസി റോഡില്‍ ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് പോയ ആംബുലന്‍സും മൂന്ന് കാറുകളും കൂട്ടിയിടിച്ചു; രോഗിയെ ആശുപത്രിയിലെത്തിച്ചത് മറ്റൊരു ആംബുലൻസ് എത്തിച്ച്

സ്വന്തം ലേഖിക ഏറ്റുമാനൂര്‍: ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി ആശുപത്രിയിലേക്ക് പുറപ്പെട്ട ആംബുലൻസും 3 കാറുകളും കൂട്ടിയിടിച്ച്‌ അപകടം. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല. 20 മിനിറ്റിനു ശേഷം മറ്റൊരു ആംബുലൻസ് എത്തിച്ചാണ് രോഗിയെ ആശുപത്രിയിലെത്തിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ പിറവം സ്വദേശിനി അന്നക്കുട്ടിയുമായി (65) കോട്ടയം മെഡിക്കല്‍ കോളജിലേക്ക് പുറപ്പെട്ട ആംബുലൻസാണ് അപകടത്തില്‍ പെട്ടത്. ഇന്നലെ രാവിലെ 11നു എംസി റോഡില്‍ പാറോലിക്കല്‍ ജംക്‌ഷനു സമീപത്തായിരുന്നു അപകടം. പിറവം താലൂക്ക് ആശുപത്രിയില്‍ നിന്നാണ് അന്നക്കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോയത്. പാറോലിക്കല്‍ ജംക്‌ഷനില്‍ വച്ച്‌ തെറ്റായി […]