Friday, April 10, 2020

സംസ്ഥാനത്തിന് ഇന്ന് അഭിമാന നിമിഷം : ചികിത്സയിലുണ്ടായിരുന്ന എട്ട് വിദേശികളടക്കം 13 പേർക്ക് രോഗം ഭേദമായി ; 12 പേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു

സ്വന്തം ലേഖകൻ തിരുവന്തപുരം : കേരളത്തിന് ഇന്ന് അഭിമാനം നിമിഷം.വൈറസ് ബാധയെ തുടർന്ന് ചികിത്സയിലൂണ്ടായിരുന്ന മുഴുവൻ വിദേശികൾക്കും രോഗം ഭേദമായി. സംസ്ഥാനത്ത് ചികിത്സയിലുണ്ടായിരുന്ന 13 പേർ ആശുപത്രി വിട്ടു. അതേസമയം സംസ്ഥാനത്ത് 12 പേർക്ക് കൂടി രോഗ സ്ഥിരീകരിച്ചു. കണ്ണൂർ -4, കാസർഗോഡ്- 4, മലപ്പുറം - 2, കൊല്ലത്തും തിരുവനന്തുപുരത്തും ഒരോത്തർക്ക് വീതമാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ പതിനൊന്ന് പേർക്ക് രോഗം ബാധിച്ചത്...

കൊറോണക്കാലത്ത് മീനുകളിൽ കൊടും വിഷം: വിഷം ഉള്ളിൽ ചെന്ന് മരിക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ടത് ഇതെല്ലാം : മീന്‍ വാങ്ങുമ്പോഴും വേണം ജാഗ്രത

സ്വന്തം ലേഖകൻ കോട്ടയം : ദിവസവും മാർക്കറ്റിലെത്തുന്ന വിഷം കലർന്ന മീനിൻ്റെ പേടിയിൽ കേരളം. കോട്ടയം ജില്ലയിൽ അടക്കം കൊടും വിഷം കലർന്ന മീനാണ് ഇപ്പോൾ എത്തുന്നത്. ഈ സാഹചര്യത്തിലാണ് മീൻ വാങ്ങുമ്പോൾ അതീവ ജാഗ്രത വേണമെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് നിർദേശിക്കുന്നത്. ജില്ലയിൽ ഇപ്പോള്‍ മത്സ്യം എത്തുന്നത് അയൽ സംസ്ഥാനങ്ങളിൽ നിന്നായതു കൊണ്ട് വാങ്ങുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഭക്ഷ്യ സുരക്ഷ   അസിസ്റ്റന്റ് കമ്മീഷണർ  പി....

കോട്ടയത്ത് വൻ മീൻ വേട്ട : മൂന്നു ദിവസത്തിനുള്ളില്‍ പിടിച്ചെടുത്തത് 3600 കിലോ : ഉറക്കമില്ലാതെ പരിശോധന;ഏറ്റുമാനൂരില്‍  2500 കിലോ പഴകിയ മത്സ്യം  പിടികൂടി

സ്വന്തം ലേഖകൻ കോട്ടയം : ലോക് ഡൗണിന്‍റെ മറവിൽ  പഴകിയ മത്സ്യം വില്‍ക്കാനുള്ള കച്ചവടക്കാരുടെ നീക്കം ഉദ്യോഗസ്ഥരുടെ രാപ്പകല്‍  ജാഗ്രതയില്‍ വീണ്ടും പരാജയപ്പെട്ടു. ജില്ലാ കളക്ടർ പി.കെ. സുധീർ ബാബുവിന്‍റെ നിർദ്ദേശപ്രകാരം ഊർജ്ജിതമാക്കിയ പരിശോധനയിൽ വിവിധ മത്സ്യ വിപണന കേന്ദ്രങ്ങളിൽ നിന്ന് കഴിഞ്ഞ മൂന്നു  ദിവസങ്ങളില്‍ 3600 കിലോയോളം പഴകിയ മത്സ്യമാണ് പിടികൂടി നശിപ്പിച്ചത്. വ്യാഴാഴ്ച്ച പുലര്‍ച്ചെ   ഏറ്റുമാനൂർ, വൈക്കം,കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിൽ തഹസിൽദാർമാരുടെ നേതൃത്വത്തിലാണ് ഫിഷറീസ്, ഭക്ഷ്യ സുരക്ഷ, ആരോഗ്യം, പോലീസ് എന്നീ വകുപ്പുകളിലെ...

ലോക് ഡൗൺ മൊട്ടത്തലയന്മാരുടേത് കൂടിയാണ്….! മുടി വെട്ടിയൊതുക്കാൻ കഴിയാതെ തല മൊട്ടയടിക്കുന്നതിന് അവർ പറയുന്ന കാര്യങ്ങൾ ഇതൊക്കെ

സ്വന്തം ലേഖകൻ കൊല്ലം: പത്ത് ദിവസം തികച്ച് കിട്ടിയാൽ തല വെട്ടിയൊതുക്കുന്നവരാണ് മലയാളികളിൽ കൂടുതലും. എന്നാൽ കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ രാജ്യത്ത് 21 ദിവസത്തെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ മൊട്ടയടിക്കുന്നവരുടെ എണ്ണം പെരുകി ആഴ്ചയിലൊരിക്കൽ മുടി വെട്ടിയൊതുക്കുന്നവർ ലോക്ക് ഡൗൺ കാലത്ത് ബാർബർഷോപ്പും ബ്യൂട്ടി പാർലറുകളുമില്ലാതെ വന്നതോടെ വിഷമിച്ചാണ് മൊട്ടയടിച്ചത്. ചൂട് കൂടുന്നെന്ന കാരണത്താൽ, നരച്ച മുടിയും താടിയും കറുപ്പിക്കാൻ പറ്റാതെ വന്നവരും...

കെ.എം.മാണി യുടെ ഓർമ്മകൾ മരിക്കില്ല: പി.ജെ.ജോസഫ്

സ്വന്തം ലേഖകൻ പാലാ: കഴിഞ്ഞ 53 വർഷം പാലായെ പ്രതിനിധികരിച്ച കെ.എം.മാണി കേരളത്തിലെ പാവപ്പെട്ടവന്റെയും, കൃഷിക്കാരുടെയും കണ്ണീർ ഒപ്പിയ ജനപ്രിയ നേതാവ് ആയിരുന്നുവെന്ന് കേരളാ കോൺഗ്രസ് വർക്കിങ്ങ് ചെയർമാൻ പി.ജെ.ജോസഫ് എംഎൽഎ അഭിപ്രായപ്പെട്ടു. കെ.എം.മാണിയുടെ ഒന്നാം ചരമ വാർഷികദിനാചരണത്തിന്റെ ഭാഗമായി കബറിടത്തുങ്കൽ പുഷ്പചക്രം സമർപ്പിച്ച് പ്രണാമം അർപ്പിച്ചതിനുശേഷം പാലായിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമന്വയത്തിന്റെ ഭാഷയും, സഹിഷ്ണുതയുടെ സ്വരവും ഉണ്ടായിരുന്ന കെ.എം.മാണി കേരളത്തിന്റെ സമഗ്രപുരോഗതിക്ക് വേണ്ടി ഒട്ടേറെ...

കാരുണ്യനാഥന്റെ സ്മരണയ്ക്ക്മുന്നിൽ കണ്ണീർ പൂക്കളർപ്പിച്ച് കുടുംബവും നേതാക്കളും

സ്വന്തം ലേഖകൻ കോട്ടയം: കേരളാ കോൺഗ്രസ്സ്(എം) ചെയർമാനായിരുന്ന കെ.എം മാണിയുടെ ഒന്നാം ചരമവാർഷികദിനത്തിൽ അദ്ദേഹത്തിന്റെ സ്മരണയ്ക്ക് മുന്നിൽ ജീവകാരുണ്യപ്രവർത്തനങ്ങളുമായി പ്രവർത്തകർ പങ്കാളികളായി. ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്താനിരുന്ന അനുസ്മരണ ചടങ്ങുകൾ ഒഴിവാക്കിയാണ് പ്രവർത്തകർ കാരുണ്യദിനമായി ആചരിച്ചത്. രാവിലെ പാലാ സെന്റ് തോമസ് കത്തീഡ്രലിലെ കെ.എം മാണിയുടെ കല്ലറയിൽ ഭാര്യ കുട്ടിയമ്മ, ജോസ് കെ.മാണി എം.പി, നിഷ ജോസ് , കൊച്ചുമക്കളായ പ്രിയങ്ക,...

വഴിയിൽ കുടി നിന്ന നാട്ടുകാരോട് കൊറോണ ബോധവത്കരണ പ്രസംഗം: നടൻ റിയാസ് ഖാന് നാട്ടുകാരുടെ വക മർദനം

സ്വന്തം ലേഖകൻ ചെന്നൈ: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ തന്റെ വീടിന് മുന്നിലെ റോഡിൽ കൂട്ടം കൂടി നിന്ന് സംസാരിക്കുന്നവരോട് സാമൂഹിക അകലം പാലിക്കണമെന്ന് പറഞ്ഞ നടൻ റിയാസ് ഖാന് ആൾക്കൂട്ടത്തിന്റെ മർദ്ദനവും വധഭീഷണിയും. നടൻ റിയാസ് ഖാന്റെ ചെന്നൈ പനൈയൂരിലെ വീടിന് സമീപമാണ് സംഭവം നടന്നത്. റിയാസ് ഖാൻ തന്നെയാണ് ആൾക്കൂട്ട മർദ്ദനത്തിന്റെ കാര്യം ഇൻസ്റ്റഗ്രാമിലൂടെ ഈ കാര്യം പങ്കുവെച്ചത്. സംഭവത്തെ കുറിച്ച്...

കൊറോണയെ തുരത്തിയോടിക്കുന്ന പൊലീസുകാർക്ക് ആത്മവിശ്വാസവുമായി ഡി.ഐ.ജിയും എസ്.പിയും സൈക്കിളിൽ തെരുവിലിറങ്ങി..!

സ്വന്തം ലേഖകൻ കോട്ടയം: കൊറോണയെ തുരത്താൻ തെരുവിലിറങ്ങി നിൽക്കുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് മാനസിക പിൻതുണയുമായി ഡി.ഐ.ജിയും ജില്ലാ പൊലീസ് മേധാവിയും സൈക്കിളിൽ രംഗത്തിറങ്ങി. പൊലീസ് ഉദ്യോഗസ്ഥർ മാസ്‌കും ഗ്ലൗസും ധരിക്കേണ്ടതിന്റെയും സാനിറ്റൈസർ ഉപയോഗിക്കേണ്ടതിന്റെയും ആവശ്യകതയും ബോധ്യപ്പെടുത്തുന്നതിനാണ് ഇരുവരും ചങ്ങനാശേരി മുതൽ കോട്ടയം വരെ സൈക്കിളിൽ യാത്ര നടത്തിയത്. കൊച്ചി റേഞ്ച് ഡി.ഐ.ജി കാളിരാജ് മഹേഷ്‌കുമാറും, ജില്ലാ പൊലീസ് മേധാവി ജി.ജയദേവുമാണ് സൈക്കിൾ യാത്രയിലൂടെ പൊലീസ്...

മാണിസാർ ഇനി പാലായിൽ പ്രഖ്യാപിക്കാൻ ഭ്രാന്താശുപത്രി മാത്രമേ ഉണ്ടായിരുന്നുള്ളൂ…! മാണിസാർ പാലായേയും പാലാ മാണിസാറിനെയും സ്‌നേഹിച്ചിരുന്നു : ഡോ.ശൂരനാട് രാജശേഖരന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് വൈറൽ

സ്വന്തം ലേഖകൻ കോട്ടയം : കേരളം കണ്ട മികച്ച ധനകാര്യ മന്ത്രിമാരിൽ കെ.എം. മാണിയുടെ വേർപാടിന്റെ ഒന്നാം വാർഷികമാണ് ഇന്ന്. വേർപാടിന്റെ ഒന്നാം വാർഷികദിനത്തിൽ കെ.എം മാണിയെ അനുസ്മരിക്കുകയാണ് കെ.പി.സി.സി വൈസ് പ്രസിഡന്റ് ഡോ. ശൂരനാട് രാജശേഖരൻ. പ്രളയാനന്തര കേരളത്തിന് വേണ്ടിയിരുന്നത് മാണിസാറിനെ പോലെ കർമശേഷിയും കാര്യ പ്രാപ്തിയും ഉള്ള ധനകാര്യ മന്ത്രിയെ ആയിരുന്നുവെന്നാണ് അദ്ദേഹം തന്റെ ഫെയ്‌സ്ബുക്കിൽ കുറിച്ചു. ഡോ.ശൂരനാട് രാജശേഖരന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ...

എൻ.സി സന്തോഷ് കോഴിക്കോട് നർക്കോട്ടിക് സെൽ ഡിവൈ.എസ്.പിയായി ചുമതലയേറ്റു ; അന്വേഷണ മികവിന്റെ തലപ്പാവുമായി ഇനി കോഴിക്കോട്ട്

തേർഡ് ഐ ബ്യൂറോ കോട്ടയം: അന്വേഷണ മികവിന്റെ തലപ്പാവുമായി കോഴിക്കോട് നർക്കോട്ടിക് സെൽ ഡിവൈ.എസ്.പിയായി   എൻ.സി സന്തോഷ് ചുമതലയേറ്റു.  കഴിഞ്ഞ ദിവസമാണ് സന്തോഷിന് ഡിവൈ എസ് പിയായി പ്രമോഷൻ ലഭിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലും ക്രൈംബ്രാഞ്ചിലുമടക്കം ഇൻസ്‌പെക്ടറായി ജോലി ചെയ്ത് മികച്ച  ട്രാക്ക് റെക്കോർഡുമായാണ്  ഇദ്ദേഹം ഇപ്പോൾ കോഴിക്കോട് നർക്കോട്ടിക് സെൽ ഡിവൈ.എസ്.പിയായി ചുമതലയേറ്റിരിക്കുന്നത്. പാലക്കാട് ചിറ്റൂർ പൊലീസ് സ്റ്റേഷനിൽ ഇൻസ്‌പെക്ടറായിരിക്കെയാണ് ഇപ്പോൾ...