Friday, April 10, 2020

കൊറോണയിൽ വിറച്ച് മഹാരാഷ്ട്ര : 24 മണിക്കൂറിനിടെ മരിച്ചത് 25 പേർ ; സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 1364 ആയി

സ്വന്തം ലേഖകൻ മുംബൈ : കൊറോണ വൈറസ് ബാധയുടെ ഭീഷണിയിൽ മഹാരാഷ്ട്രയിൽ സ്ഥിതി അതീവ ഗുരുതരമായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 25 കൊറോണ വൈറസ് ബാധിച്ച് പേരാണ് മരിച്ചത്. 229 പേർക്ക് പുതുതായി രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 1364 ആയി ഉയർന്നു. ബ്രിഹൻ മുംബൈ കോർപ്പറേഷൻ പരിധിയിൽ മാത്രം പുതുതായി 79 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചതിൽ 746 എണ്ണവും...

കൊറോണ വൈറസ് ബാധ : ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ആരോഗ്യനില മെച്ചപ്പെട്ടു

സ്വന്തം ലേഖകൻ ന്യൂഡൽഹി : കൊറോണ വൈറസ് ബാധയെ തുടർന്ന് ലണ്ടനിലെ സെന്റ് തോമസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസെന്റ ആരോഗ്യനില കൂടുതൽ മെച്ചപ്പെട്ടു. ഇതുമായി ബന്ധപ്പെട്ടുള്ള സ്ഥിരീകരണം പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നാണ് അറിയിച്ചിരിക്കുന്നത്. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് ഇതേത്തുടർന്ന് ഇദ്ദേഹത്തെ ഐ.സി.യുവിൽനിന്ന് മാറ്റി. എന്നാൽ ആശുപത്രിയിൽ തുടരുമെന്നും അറിയിച്ചു. വൈറസ് ബാധ സ്ഥിരീകരിച്ച് പത്ത് ദിവസം വീട്ടിൽ ഐസൊലേഷനിൽ കഴിയുകയായിരുന്നു...

റേഷൻ കടകളിൽ കിറ്റ്‌ വിതരണത്തിൽ വീഴ്ച ; സംസ്ഥാനത്തെ റേഷൻ കടകൾ ഇന്ന് തുറന്ന് പ്രവർത്തിക്കില്ല

സ്വന്തം ലേഖകൻ തിരുവനന്തപുരം: സർക്കാർ പ്രഖ്യാപിച്ചതുപോലെ വേണ്ടത്ര പലവ്യജ്ഞന കിറ്റുകൾ എത്തിക്കാൻ സാധിക്കാത്തതിനെ തുടർന്ന് സംസ്ഥാനത്തെ റേഷൻ കടകൾ ഇന്ന് തുറക്കില്ല. വിതരണത്തിനായുള്ള വേണ്ടത്ര പലവ്യഞ്ജന കിറ്റ് എത്തിക്കാൻ സാധിക്കാത്തതിനാലാണ് അവധി ദിവസമായ ഇന്നു റേഷൻ കടകൾ തുറക്കാനുള്ള തീരുമാനം പിൻവലിച്ചത്. അതേസമയം ലോക് ഡൗണിന്റെ പശ്ചാത്തലത്തിൽ റേഷൻ കടകൾ വഴിയുള്ള സൗജന്യ പലവ്യഞ്ജന കിറ്റ് ആദ്യദിനമായ വ്യാഴാഴ്ച 48,500 പേർക്കു വിതരണം ചെയ്തു.അന്ത്യോദയ...

അന്വേഷണ മികവിൽ കോട്ടയത്തിൻ്റെ തിളക്കം ഇനി ആലപ്പുഴയിൽ..! കുറ്റാന്വേഷണത്തിൽ പുതിയ ചരിത്രം എഴുതിയ ഇൻസ്‌പെക്ടർ സാജു വർഗീസ് ഇനി ഡിവൈ.എസ്.പി; ആലപ്പുഴ നർക്കോട്ടിക് സെൽ ഡിവൈ.എസ്.പിയായി ചുമതലയേറ്റു

തേർഡ് ഐ ബ്യൂറോ കോട്ടയം: അന്വേഷണ മികവിൽ കോട്ടയം ജില്ലാ പൊലീസിൽ ചരിത്രം സൃഷ്ടിച്ച സാജു വർഗീസ് ഇനി ഡിവൈ.എസ്.പി.  , സാജുവിന്റെ അന്വേഷണ മികവ് ഇനി ആലപ്പുഴയ്ക്കു തൊട്ടറിയാം. സംസ്ഥാനത്തെ പൊലീസ് സേനയ്ക്കു തന്നെ അഭിമാനകരമായ ഒട്ടേറെ കേസുകൾ തെളിയിച്ച കഴിവുമായാണ് സാജു വർഗീസ് ഇപ്പോൾ ആലപ്പുഴയിൽ ചുമതലയേറ്റിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഇദ്ദേഹത്തിന് ഡിവൈ.എസ്.പിയായി സ്ഥാനക്കയറ്റം നൽകിയത്. വ്യാഴാഴ്ച ആലപ്പുഴ നർക്കോട്ടിക് സെൽ...

ഡൽഹിയിൽ കൊറോണാ ബാധിതൻ ആശുപത്രിയിൽ നിന്നും ചാടിപ്പോയി ! രാജ്യ തലസ്ഥാനത്ത് ആരോഗ്യ പ്രവർത്തകരടക്കമുള്ള മലയാളികൾ കൊറോണാ ഭീതിയിൽ; പ്രതിരോധ പ്രവർത്തനങ്ങൾ ഒന്നും നടക്കുന്നില്ല; കൊറോണ സ്ഥിരീകരിച്ച നിരവധി രോഗികൾ ആശുപത്രിയിൽ നിന്നും ചാടിപ്പോയി; മലയാളി ഡോക്ടറുടെ വെളിപ്പെടുത്തൽ തേർഡ്...

എ.കെ ശ്രീകുമാർ കോട്ടയം: കൊറോണയെ പ്രതിരോധിക്കാൻ ലോക്ക്ഡൗൺ പ്രഖ്യാപിച്ച പ്രധാനമന്ത്രിയുടെ മൂക്കിനു താഴെ, രാജ്യ തലസ്ഥാനത്ത് പ്രതിരോധപ്രവർത്തനങ്ങൾ ഒന്നും നടക്കുന്നില്ല. ആശുപത്രികളിൽ പോലും മാസ്‌കും കയ്യുറയുമില്ലാതെ ആരോഗ്യപ്രവർത്തകർ മരണ ഭയത്തിൽ. ആശുപത്രിയിൽ എത്തി പരിശോധന നടത്തി രോഗം സ്ഥിരീകരിച്ചവർ പോലും, പുറത്തിറങ്ങി  സൈര്യവിഹാരം നടത്തുന്നു. രാജ്യ തലസ്ഥാനത്ത് മരണം താണ്ഡവമാടാനൊരുങ്ങുമ്പോൾ, മലയാളികളായ ആരോഗ്യ പ്രവർത്തകർ ഭീതിയിലാണ്. ഇതിനിടെയാണ് ഡൽഹിയിലെ ആരോഗ്യമേഖലയിൽ നടക്കുന്ന ഗുരുതരമായ...

കോട്ടയത്തെ വ്യാജ തബ് ലീഗ് കോവിഡ് വീഡിയോ: സ്ത്രീകൾ അടക്കം കൂടുതൽ പേർ അറസ്റ്റിലായേക്കും; എഡിഎസ് പാണംമ്പടി ഗ്രൂപ്പ് അടക്കം നിരീക്ഷണത്തിൽ; ആദ്യം വീഡിയോ എത്തിയത് സംഘപരിവാർ ഗ്രൂപ്പിൽ; പിടിയിലായാൽ ഒരു മാസം തടവും പിഴയും ഉറപ്പ്; ഫോണുകളും കയ്യിൽ...

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയത്തെ വ്യാജ തബ് ലീഗ് കോവിഡ് വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ കൂടുതൽ അറസ്റ്റിനു പൊലീസ് ഒരുങ്ങുന്നു. വീഡിയോ പ്രചരിപ്പിച്ച സ്ത്രീകൾ അടക്കമുള്ള ഇരുനൂറോളം ആളുകളുടെ ഫോൺ നമ്പർ അടക്കം പൊലീസിനു ലഭിച്ചിട്ടുണ്ട്. ഈ വാട്‌സ്അപ്പ് അക്കൗണ്ടുകൾ പൊലീസ് നിരീക്ഷണത്തിലാണ്. ഇത്തരത്തിൽ നിരീക്ഷണത്തിലുള്ള ഗ്രൂപ്പുകളിൽ വീഡിയോ ഇട്ടവരെ ഓരോരുത്തരെയായി വരും ദിവസങ്ങളിൽ അറസ്റ്റ് ചെയ്‌തേയ്ക്കും. വ്യാജ പ്രചാരണം വർഗീയ സംഘർഷത്തിലേയ്ക്കു...

കൊറോണ വൈറസ് ബാധ : നിരീക്ഷണത്തിൽ കഴിയുന്ന പെൺകുട്ടിയുടെ വീട് ആക്രമിച്ച ആറ് സി.പി.എം പ്രവർത്തകരെയും പാർട്ടിയിൽ നിന്നും പുറത്താക്കി ; സംഭവം കോന്നിയിൽ

സ്വന്തം ലേഖകൻ തിരുവല്ല: പത്തനംതിട്ട കോന്നി തണ്ണിത്തോട്ടിൽ കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ നിരീക്ഷണത്തിൽ കഴിയുന്ന പെൺകുട്ടിയുടെ വീട് ആക്രമിച്ച ആറ് സി.പി.എം പ്രവർത്തകരെ പാർട്ടിയിൽ നിന്നും സസ്‌പെൻഡ് ചെയ്തു. ആറ് പേരെയും പുറത്താക്കി കൊണ്ട് സിപിഎം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനുവാണ് പത്രക്കുറിപ്പ് ഇറക്കിയത്. സംഭവത്തെ മുഖ്യമന്ത്രി തളളിപ്പറഞ്ഞതിന് പിന്നാലെയാണ് ആറ് പേരെയും സസ്‌പെൻഡ് ചെയ്തത്. നിരീക്ഷണത്തിൽ കഴിയുന്ന പെൺകുട്ടിയുടെ വീടിന് നേരെയുണ്ടായ കല്ലേറും...

ലോകത്തിന് മുന്നിൽ മാതൃകയായി കൊച്ചു കേരളം : വൈറസ് ബാധ സ്ഥിരീകരിച്ച് അതീവ ഗുരുതരാവസ്ഥയിൽ കഴിഞ്ഞ എട്ട് വിദേശികളുടെയും രോഗം ഭേദമായി ; നിറഞ്ഞ കൈയടി നേടി ആരോഗ്യപ്രവർത്തകർ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ലോകത്തെ മുഴുവൻ ഭീതിയിലാഴ്ത്തി കൊറോണ വൈറസ് ബാധ കുതിക്കുമ്പോൾ ലോകത്തിന് മാതൃകയായിരിക്കുകയാണ് നമ്മുടെ കൊച്ചുകേരളം. വൈറസ് ബാധ സ്ഥിരീകരിച്ച അതീവ ഗുരുതരാവസ്ഥയിൽ കഴിഞ്ഞവർ ഉൾപ്പെടെ എട്ടു വിദേശികളുടേയും ജീവൻ രക്ഷിച്ച് കേരളം. ഇറ്റലിയിൽ നിന്നുള്ള റോബർട്ടോ ടൊണോസോ (57), യുകെയിൽ നിന്നുള്ള ലാൻസൺ (76), എലിസബത്ത് ലാൻസ് (76), ബ്രയാൻ നെയിൽ (57), ജാനറ്റ് ലൈ (83), സ്റ്റീവൻ ഹാൻകോക്ക്...

തെക്കുംഗോപുരത്തെ വ്യാജ തബ് ലീഗ് കോവിഡ്: വ്യാജ പ്രചാരണം നടത്തിയ പത്തു പേർ അറസ്റ്റിൽ; അറസ്റ്റിലായവരിൽ ഗ്രൂപ്പ് അഡ്മിൻമാരും; ഇരുപതോളം ഗ്രൂപ്പുകൾ നിരീക്ഷണത്തിൽ; കൂടുതൽ അറസ്റ്റുണ്ടായേക്കും

സ്വന്തം ലേഖകൻ കോട്ടയം : കോട്ടയം തെക്കുംഗോപുരത്ത് നിസാമുദ്ദീൻ തബ് ലീഗ് സമ്മേളത്തിൽ പങ്കെടുത്തവർ ഒളിച്ചു താമസിച്ചെന്നും, ഇവർക്ക് കോവിഡ് സ്ഥിരീകരിച്ചതായുമുള്ള വ്യാജ പ്രചാരണം നടത്തിയ സംഭവത്തിൽ ഗ്രൂപ്പ് അഡ്മിൻ അടക്കം പത്തു പേർ അറസ്റ്റിൽ. പത്തുപേരുടെയും ഫോണും പൊലീസ് പിടിച്ചെടുത്തു. വേളൂർ മാണിക്കുന്നം ചെമ്പോട് വീട്ടിൽ ഹരീഷ് ബാബു മകൻ സി.എച്ച് ജിതിനാണ് (33) വ്യാജ പ്രചാരണക്കുറിപ്പ് സഹിതം വീഡിയോ പ്രചരിപ്പിച്ചത്...

ലോക് ഡൗൺ കാലത്ത് വീട്ടിലിരുന്ന് ഓർഡർ ചെയ്യൂ, സാധനങ്ങൾ വിരൽത്തുമ്പിലെത്തും..! പിക്കപ്പ് ആപ്പുമായി ടെക്‌നോപാർക്ക്

സ്വന്തം ലേഖകൻ കൊച്ചി : ലോക് ഡൗൺ പശ്ചാത്തലത്തിൽ വീട്ടിൽ നിന്നും സാധനങ്ങൾ പുറത്ത് പോയി വാങ്ങുകയെന്നത് പലർക്കും അപ്രാപ്യമാണ്. പൊതുഗതാഗത സൗകര്യത്തിന്റെ അഭാവമാണ് ഒരു പരിധി വരെ ഇതിന് കാരണം. ലോക് ഡൗൺ നിർദ്ദേശങ്ങൾ പാലിച്ച് വീടുകളിൽ ഇരിക്കുന്നവർക്ക് തിരക്കില്ലാതെ സാധനങ്ങൾ വാങ്ങാൻ ഒരു ആപ്ലിക്കേഷനുമായി ടെകനോപാർക്ക് രംഗത്ത് എത്തിയിരിക്കുകയാണ്. (https://piqup.store) ടെക്‌നോപാർക്കിൽ ഉള്ള ഐ.ടി കമ്പനി ആയ QBrust സൗജന്യമായാണ് ആപ്ലിക്കേഷൻ...