video
play-sharp-fill

ചൈനയും പാക്കിസ്ഥാനും ഒഴികെയുള്ള അയല്‍രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം ഗണ്യമായി മെച്ചപ്പെട്ടിട്ടുണ്ടെന്ന് എസ് ജയശങ്കർ.

തിരുവനന്തപുരം : ചൈനയും പാക്കിസ്ഥാനും ഒഴികെയുള്ള അയല്‍രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം മുൻകാലങ്ങളെ അപേക്ഷിച്ച്‌ ഗണ്യമായി മെച്ചപ്പെട്ടിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ചൈനയുമായുള്ള ഇന്ത്യയുടെ ബന്ധം വെല്ലുവിളി നിറഞ്ഞതാണ് എന്നാല്‍ രാജ്യം ആത്മവിശ്വാസവും അതിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാൻ പ്രാപ്തവുമാണെന്ന് ജയശങ്കർ പറഞ്ഞു.ചൈനയുമായി […]

മെഡിക്കൽ കോളേജ് പീഡനക്കേസില്‍ അതിജീവിതയ്ക്കൊപ്പം നിന്ന നഴ്‌സിങ് ഓഫീസര്‍ പിബി അനിതയെ കുറ്റപ്പെടുത്തി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.

കോഴിക്കോട് : മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസില്‍ അതിജീവിതയ്ക്കൊപ്പം നിന്ന സീനിയര്‍ നഴ്‌സിങ് ഓഫീസര്‍ പിബി അനിതയെ കുറ്റപ്പെടുത്തി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.അനിതയുടെ ഭാഗത്തുനിന്ന് ഇത്തരത്തിൽ ഒരു വീഴ്ച പറ്റിയത് കൊണ്ടാണ് ജോലിയിൽ തിരിച്ചെടുക്കാത്തത് എന്ന് മന്ത്രി പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ […]

കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ രാജീവ് ചന്ദ്രശേഖർ തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച സത്യവാങ്മൂലത്തിലെ സ്വത്ത് വിവരങ്ങള്‍ വ്യാജമാണെന്ന ആരോപണവുമായി കോണ്‍ഗ്രസ്.

തിരുവനന്തപുരം : രാജീവ് ചന്ദ്രശേഖറിന് 8000 കോടിയുടെ ആസ്‌തി ഉണ്ടെന്നാണ് പരാതിയില്‍ കോണ്‍ഗ്രസ് വ്യക്തമാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെ എണ്ണി പറയുകയും ചെയ്‌തിട്ടുണ്ട്‌. തിരഞ്ഞെടുപ്പ് കമ്മീഷന് പുറമെ രാജീവ് ചന്ദ്രശേഖർ മത്സരിക്കുന്ന തിരുവനന്തപുരം മണ്ഡലത്തില്‍ ആയതിനാല്‍ […]

സമഗ്ര സംഭാവനക്കുള്ള പ്രഥമ ഇന്നസെൻറ് പുരസ്കാരം ഇടവേള ബാബുവിന്

ഇരിങ്ങാലക്കുട : സിനിമാതാരങ്ങളുടെ സംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറിയും നടനുമായ ഇടവേള ബാബുവിന് സമ്മാനിച്ചു സമഗ്രസംഭാവനയ്ക്കുള്ള പ്രഥമ ഇന്നസെന്റ് പുരസ്‌കാരം. കലാലോകത്തിന് നൽകിയ സേവനങ്ങൾ മുൻനിർത്തിയാണ് പുരസ്‌കാരം. സ്വന്തമായ ശരീരഭാഷയും സംസാരശൈലിയും കൈമുതലായുള്ള, നാടിന്റെ നന്മകളെ ചേര്‍ത്തുപിടിച്ച ബഹുമുഖ പ്രതിഭയായിരുന്നു ഇന്നസെന്റെന്ന് […]

പാനൂർ സ്ഫോടനവുമായി തങ്ങൾക്ക് യാതൊരു ബന്ധവുമില്ല എന്ന് സിപിഎം പാനൂർ ഏരിയ കമ്മിറ്റി

പാനൂർ : പാനൂര്‍ സ്‌ഫോടനവുമായി സി പി എമ്മിന് യാതൊരു ബന്ധവുമില്ലെന്ന് പാര്‍ട്ടി പാനൂര്‍ ഏരിയാ കമ്മിറ്റി. മരിച്ച ഷെറിനും പരുക്കേറ്റ വിനീഷും സി പി എം പ്രവര്‍ത്തകരെ ആക്രമിച്ച കേസിലുള്‍പ്പെടെ പ്രതികളാണ്.ഇതിനെ തുടർന്ന് തന്നെ അവരെ സിപിഎമ്മിൽ നിന്നും പുറത്താക്കിയതായിരുന്നു. […]

ഇന്ത്യയുടെ ആദ്യ ബഹിരാകാശ ദൗത്യത്തിന്റെ 40 ആം വാർഷികത്തോടനുബന്ധിച്ച് വാർത്താ ഏജൻസിയായ ടാസും റഷ്യൻ എംബസിയുമായി സഹകരിച്ച്‌ റഷ്യൻ ഹൗസില്‍ എക്സിബിഷൻ സംഘടിപ്പിച്ചു.

തിരുവനന്തപുരം : ബഹിരാകാശത്ത് ഒരു ഇന്ത്യക്കാരൻ എത്തിയിട്ട് 40 വർഷം തികയുന്ന വേളയിലാണ് നമ്മൾ കടന്നു പോകുന്നത്.രാകേഷ് ശർമ്മയായിരുന്നു ആ ദൗത്യത്തിന് ചുക്കാൻ പിടിച്ചത്.ഈ മഹത് വേളയോട് അനുബന്ധിച്ച് വാർത്താ ഏജൻസിയായ ടാസും റഷ്യൻ എംബസിയുമായി സഹകരിച്ച്‌ റഷ്യൻ ഹൗസില്‍ എക്സിബിഷൻ […]

ഡിസ്നി പ്ലസ് ഹോട്സ്റ്റാറിന്റെ പാസ്സ്‌വേർഡ് ഷെയർ ചെയ്ത് ഉപയോഗിക്കുന്നത് ജൂൺമാസത്തോടെ തടയുമെന്ന് ഡിസ്നി സി ഇ ഒ ബോബ് ഇഗർ

ഡൽഹി : രാജ്യത്തെ ഏറ്റവും വലിയ ഓൺലൈൻ സ്ട്രീമിംഗ് പ്ലാറ്റ്ഫോമാണ് ഡിസ്നി പ്ലസ് ഹോട്സ്റ്റാർ.ഉപയോഗിക്കുന്നതിനായി നിശ്ചിത മാസത്തേക്ക് നമ്മൾ പണം മുടക്കി പ്രീമിയം റീച്ചാർജ് ചെയ്ത് ഇടേണ്ടതുണ്ട്. എന്നാൽ റീചാർജ് ചെയ്ത് ഒരാൾക്ക് തന്റെ ഐഡിയും പാസ്‌വേഡും മറ്റുള്ളവർക്ക് കൊടുത്ത് അവർക്കും […]

വിദ്യാഭ്യാസത്തിൻറെ കാര്യത്തിലും സ്ഥാനാർത്ഥികളിൽ മുൻപൻ ശശിതരൂർ തന്നെ

തിരുവനന്തപുരം :ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും മുന്‍പന്തിയില്‍ തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ശശി തരൂർ തന്നെയാണ്. അമേരിക്കയിലെ ടഫ്‌സ് സര്‍വകലാശാലയില്‍ നിന്നും നിയമത്തിലും നയതന്ത്രത്തിലും ഡോക്ടറേറ്റ്, യുഎസ്‌എയിലെ പുഗറ്റ്‌സൗണ്ട് സര്‍വകലാശാലയില്‍ നിന്നും ഇന്റര്‍നാഷണല്‍ അഫയേഴ്‌സില്‍ ഡോക്ടര്‍ ഓഫ് ലെറ്റേഴ്‌സ് ബിരുദം ഉള്ളതായും […]

എടിഎമ്മുകളിൽ ഇനിമുതൽ യുപിഐ വഴിയും പണം നിക്ഷേപിക്കാം ; പണനയ യോഗ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ടുള്ള വാർത്താ സമ്മേളനത്തിൽ റിസർവ് ബാങ്ക് ഗവർണർ അറിയിച്ചു.

ഡൽഹി : കാർഡ് ഉപയോഗിക്കാതെ എടിഎം കളിൽ നിന്ന് പണം പിൻവലിക്കാനും നിക്ഷേപിക്കാനും ഉള്ള സൗകര്യം അവതരിപ്പിച്ചിരിക്കുകയാണ് ആർബിഐ.പണനയ യോഗ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ടുള്ള വാർത്താ സമ്മേളനത്തിലാണ് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് ഇക്കാര്യം അറിയിച്ചത്. ഇതോടെ ക്യാഷ് ഡെപ്പോസിറ്റ് മെഷീനുകളില്‍ […]

കോട്ടയം ലോക്സഭാ മണ്ഡലത്തിൽ പ്രസംഗിക്കവെ മൈക്ക് ഒടിഞ്ഞ് വീണു; മുഖ്യമന്ത്രിയുടെ പ്രസംഗം 5 മിനിട്ടോളം തടസപ്പെട്ടു :

കോട്ടയം : ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെ.അതുപോലെതന്നെയാണ് പ്രശ്നം മൈക്കിനാണെങ്കിൽ സംസാരിച്ചത് മുഖ്യമന്ത്രി തന്നെ. മുഖ്യമന്ത്രിയും മൈക്കും തമ്മിലുള്ള ബന്ധത്തിൻറെ കഥ എല്ലാവർക്കും അറിയാവുന്ന തന്നെയാണ്.എന്നാൽ അതിലേക്ക് ഒരു പുതിയ അധ്യായം കൂടി എത്തിയിരിക്കുകയാണ്. കോട്ടയം പാർലമെൻറ് മണ്ഡലത്തിലെ എൽഡിഎഫ് […]